Image

ജെ​എ​ന്‍​യു മു​ഖം​മൂ​ടി ആ​ക്ര​മ​ണം; മൊ​ബൈ​ല്‍ ഫോ​ണ്‍ പി​ടി​ച്ചെ​ടു​ക്കാ​ന്‍ ഡ​ല്‍​ഹി ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശം

Published on 14 January, 2020
ജെ​എ​ന്‍​യു മു​ഖം​മൂ​ടി ആ​ക്ര​മ​ണം; മൊ​ബൈ​ല്‍ ഫോ​ണ്‍ പി​ടി​ച്ചെ​ടു​ക്കാ​ന്‍ ഡ​ല്‍​ഹി ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശം
ന്യൂ​ഡ​ല്‍​ഹി: ജെ​എ​ന്‍​യു​വി​ല്‍‌ മു​ഖം​മൂ​ടി ആ​ക്ര​മ​ണം ആ​സൂ​ത്ര​ണം ചെ​യ്തെ​ന്നു സം​ശ​യി​ക്കു​ന്ന വാ​ട്സ്‌ആ​പ്പ് ഗ്രൂ​പ്പു​ക​ളി​ലെ അം​ഗ​ങ്ങ​ളു​ടെ മൊ​ബൈ​ല്‍ ഫോ​ണ്‍ പി​ടി​ച്ചെ​ടു​ക്കാ​ന്‍ പോ​ലീ​സി​ന് ഡ​ല്‍​ഹി ഹൈ​ക്കോ​ട​തി​യു​ടെ നി​ര്‍​ദേ​ശം.

വാ​ട്സ്‌ആ​പ്പ് ഗ്രൂ​പ്പു​ക​ളി​ലെ അം​ഗ​ങ്ങ​ളെ വി​ളി​ച്ചു​വ​രു​ത്തി അ​വ​രു​ടെ ഫോ​ണ്‍ പി​ടി​ച്ചെ​ടു​ത്ത് പ​രി​ശോ​ധി​ക്കാ​നാ​ണ് കോ​ട​തി ഡ​ല്‍​ഹി പോ​ലീ​സി​ന് നി​ര്‍​ദേ​ശം ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. ഫ്ര​ണ്ട്‌​സ് ഓ​ഫ് ആ​ര്‌എ​സ്‌എ​സ്, യൂ​ണി​റ്റി എ​ഗ​ന​സ്റ്റ് ലെ​ഫ്റ്റ് എ​ന്നീ വാ​ട്സ് ആ​പ്പ് കൂ​ട്ടാ​യ്മ​ക​ളി​ലെ അം​ഗ​ങ്ങ​ളു​ടെ മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍ പി​ടി​ച്ചെ​ടു​ക്കാ​നാ​ണ് കോ​ട​തി​യു​ടെ നി​ര്‍​ദേ​ശം. അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പോ​ലീ​സ് ആ​വ​ശ്യ​പ്പെ​ടു​ന്ന ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​ക​ളും സ​ന്ദേ​ശ​ങ്ങ​ളും ന​ല്‍​ക​ണ​മെ​ന്നും ഗൂ​ഗി​ളി​നോ​ടും വാ​ട്സ്‌ആ​പ്പി​നോ​ടും കോ​ട​തി നി​ര്‍​ദേ​ശി​ച്ചു. പോ​ലീ​സ് ആ​വ​ശ്യ​പ്പെ​ടു​ന്ന രേ​ഖ​ക​ള്‍ ന​ല്‍​ക​ണ​മെ​ന്ന് ജെ​എ​ന്‍​യു ര​ജി​സ്ട്രാ​ര്‍ ഡോ. ​പ്ര​മോ​ദ് കു​മാ​റി​നോ​ടും കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. പോ​ലീ​സ് ന​ല്‍​കി​യ നോ​ട്ടീ​സി​നോ​ട് സ​ര്‍​വ​ക​ലാ​ശാ​ല പ്ര​തി​ക​രി​ച്ചി​ല്ലെ​ന്ന് അ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് കോ​ട​തി നി​ര്‍​ദേ​ശം.

മു​ഖം​മൂ​ടി ആ​ക്ര​മ​ണ​ത്തി​ന്‍റെ തെ​ളി​വു​ക​ളാ​യ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും വാ​ട്ട്‌​സ് ആ​പ്പ് അ​ട​ക്ക​മു​ള്ള സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ലെ സ​ന്ദേ​ശ​ങ്ങ​ളും സം​ര​ക്ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ജെ​എ​ന്‍​യു​വി​ലെ മൂ​ന്ന് അ​ധ്യാ​പ​ക​ര്‍ ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​ണ് കോ​ട​തി നി​ര്‍​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചി​രി​ക്കു​ന്ന​ത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക