Image

ഒപ്പമുണ്ടായിരുന്നവരെ ഓടിക്കാതിരിക്കാന്‍ ഒന്നിച്ചുസമരം ചെയ്യുന്ന ജനങ്ങള്‍ (ബ്ലസന്‍ ഹൂസ്റ്റണ്‍)

Published on 14 January, 2020
ഒപ്പമുണ്ടായിരുന്നവരെ ഓടിക്കാതിരിക്കാന്‍ ഒന്നിച്ചുസമരം ചെയ്യുന്ന ജനങ്ങള്‍ (ബ്ലസന്‍ ഹൂസ്റ്റണ്‍)
ഇന്ത്യാ പാക്ക് - വിഭജനത്തിനെ തുടര്‍ന്ന് ഇന്ത്യ നേരിട്ട ഏറ്റവുംവലിയ വെല്ലുവിളിയായിരുന്നു പാക്കിസ്ഥാനില്‍ നിന്നുള്ള ഹിന്ദുക്കളുടെ പുനരധിവാസം. മതപരമായി ഇന്ത്യയേയും പാക്കിസ്ഥാനേയും വിഭജിക്കുകയെന്നത് ബ്രിട്ടീഷ് ഭരണകൂടത്തിന്റെ തന്ത്രമായിരുന്നു. അതിനു പ്രധാന കാരണം ഇരുവിഭാഗങ്ങളിലുംപ്പെട്ട ആളുകള്‍ രാജ്യ ത്തിനകത്തും പുറത്തും തമ്മില്‍തല്ലി രാജ്യങ്ങളില്‍ ആഭ്യന്തരലഹളകളുണ്ടാക്കി രാജ്യങ്ങളെ ശിഥിലമാക്കുകയെന്നത് തന്നെയായിരുന്നെങ്കിലും അത് വേണ്ടത്ര ഫലംകണ്ടില്ല.
   
പാക്കിസ്ഥാന്‍ ജനതയില്‍ മതത്തിന്റെ വിഷംകുത്തിനിറച്ച് അവിടെയുള്ള ഹിന്ദുക്കളുടെ നേരെ അക്രമംഅഴിച്ചുവിട്ട് ഇന്ത്യയിലേക്ക്  പാലായനം ചെയ്യിപ്പിക്കുകയെ ന്നതായിരുന്നുഅതിന്റെ പിന്നിലെ ഒരു രഹസ്യം. ജനിച്ച മണ്ണും ജന്മനാടും വിട്ടുപോകാന്‍ മടികാണിച്ചവരെ മതാന്ധത ബാധിച്ച പാക്കിസ്ഥാന്‍ യാഥാസ്ഥിതികര്‍ കൊന്ന് ശവശരീരങ്ങള്‍ ട്രെയിനുകളില്‍കയറ്റി ഇന്ത്യയിലേക്ക്എത്തിച്ചാണ് തങ്ങളുടെ പ്രതികാരവും പകയുംവീട്ടിയത്. പാക്കിസ്ഥാനില്‍ നിന്ന് പാലായനം ചെയ്ത് ഇന്ത്യയിലേക്ക് എത്തിയത് ലക്ഷങ്ങളായിരുന്നു. ജവഹര്‍ലാലല്‍ നെഹറുവിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയുടെ ഏറ്റവുംവലിയ വെല്ലുവിളിയായിരുന്നു അ ങ്ങനെ എത്തിയവരെ പുനരധിവസിപ്പിക്കുകയെന്നത്.
   
പാക്കിസ്ഥാനില്‍ ഹിന്ദുക്കളുടെ നേരെയുണ്ടായവിധത്തിലുള്ള പ്രവര്‍ത്തികള്‍ ഇന്ത്യയിലെ മുസ്ലീംങ്ങളുടെ നേരെ ചെയ്തുകൊണ്ട്തിരിച്ചടിക്കണണെന്ന് തീവ്ര ഹിന്ദുത്വവാദികള്‍ ഇന്ത്യയില്‍അഭി പ്രായപ്പെട്ടുകൊണ്ട് രംഗത്തുവന്നപ്പോള്‍ ഇന്ത്യയിലെ ബഹുഭൂരിപക്ഷം ഹിന്ദുക്കളും ശക്തമായി എതിര്‍ത്തുകൊണ്ട് രംഗത്തുവരികയും ഇന്ത്യയിലെ മുസ്ലീംങ്ങളെ സംരക്ഷി ക്കുകയുമാണ്‌ചെയ്തത്. പാ ക്കിസ്ഥാനില്‍ നിന്നുള്ള ട്രെ യിനുകളില്‍ ഇന്ത്യന്‍ അതിര്‍ ത്തിയിലേക്ക് മനുഷ്യശവശരീരങ്ങള്‍ നിറച്ചുവിട്ടുകൊണ്ട് പാക്കിസ്ഥാന്‍ യാഥാസ്ഥിതികര്‍ പ്രതികാരംവീട്ടിയപ്പോള്‍മതത്തിന്റെ പേരില്‍മുസ്ലീംസഹോദരരെഇന്ത്യയില്‍ നിന്ന് ആട്ടിയോടിക്കാന്‍ തയ്യാറാകാതെതങ്ങള്‍ക്കൊ പ്പം ചേര്‍ത്ത്‌സംരക്ഷിച്ചവരാ ണ് അന്ന്ഇന്ത്യയില്‍ ഉണ്ടാ യിരുന്ന ഭൂരിഭാഗം വരുന്ന ഇന്ത്യാക്കാരായഹിന്ദുക്കള്‍.
   
നാനാത്വത്തില്‍ഏകത്വവുംമതനിരപേക്ഷതയുംകേവലംവാക്കുകളില്‍ മാത്ര മായിട്ടുള്ള ഒരു രാഷ്ട്രമല്ലഇന്ത്യ. അതിന് പൂര്‍ണ്ണ അര്‍ ത്ഥത്തിലുംവ്യാപ്തിയിലുംഉള്‍ക്കൊണ്ടിട്ടുള്ള ഒരു രാജ്യമാണ്‌ലോകത്തിന് എന്നുംമതസൗഹാര്‍ദ്ദത്തിന് മാതൃകയായിത്തീര്‍ന്ന ഇന്ത്യ. അതി നു കാരണംഇന്ത്യയിലെ ഭൂരിഭാഗം വരുന്ന മഹാമന സ്ക്കരായഹിന്ദുക്കളായിരു ന്നു. ഹിന്ദുരാഷ്ട്രത്തിനപ്പു റംമതനിരപേക്ഷതയുംമതസൗഹാര്‍ദ്ദതയും നിറഞ്ഞ നാടായിഎല്ലാമതത്തെയുംഉള്‍ക്കൊണ്ടുകൊണ്ട്‌വിശാലമായിചിന്തിച്ചിരുന്ന ഒരു ജനതയായിരുന്നുഇന്ത്യയി ലെ ജനത. എന്നുവച്ചാല്‍ ഭൂരിഭാഗം വരുന്ന ഹിന്ദുക്കള്‍.
   
ദേശീയ പൗരത്വ ഭേ ദഗതി നിയമത്തെ എതിര്‍ത്തുകൊണ്ട്ഇന്ന്ഇന്ത്യ മുഴുവന്‍ പ്രക്ഷോഭം ആളിക്കത്തുമ്പോ ള്‍ അതിന്റെ മുന്‍നിരയില്‍മതത്തിനപ്പുറം മനുഷ്യനെ സ്‌നേഹിക്കുന്ന ഹൈന്ദവമഹാമസ്ക്കത കാണാന്‍ ക ഴിയും. ന്യൂനപക്ഷമായ ഒരു മതത്തെ ലക്ഷ്യംവച്ചുകൊ ണ്ട് ഭരണ നേതൃത്വംഇന്ത്യയി ല്‍ കൊണ്ടുവന്ന ദേശീയ പൗ രത്വഭേദഗതി നിയമം ഭൂരിപ ക്ഷമായഹിന്ദുക്കള്‍പോലും എതിര്‍ക്കുമ്പോള്‍ അതില്‍ അപകടം പതിയിരിക്കുന്നുയെ ന്നതാണ്‌സത്യം. ആ അപകടംഎന്താണ്. അതിനു മുന്‍പ്ചിലവസ്തുതകള്‍ മനസ്സിലാക്കേണ്ടതുകൂടിയുണ്ട്.
   
1955 ലെ പൗരത്വ നിയമംഭേദഗതിവരുത്തിക്കൊണ്ടുള്ള ബില്ലാണ് ഈക്ക ഴിഞ്ഞ പാര്‍ലമെന്റ് സമ്മേളന ത്തില്‍ പാസ്സാക്കിയത്. പാക്കി സ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാ നിസ്ഥാനില്‍ നിന്നും 2014 ഡി സംബര്‍ 31ന് മുന്‍പ് ഇന്ത്യയിലെത്തിയ ഹിന്ദു, സിക്ക്, പാ ഴ്‌സി, ജൈന, ബുദ്ധ, ക്രൈ സ്തവമതവിഭാഗങ്ങളില്‍പ്പെട്ട വര്‍ക്ക് പൗരത്വാവകാശം നല്‍ കുന്നതാണ് ഈ നിയമം. ഈ നിയമം നിലവില്‍വന്നതോടെ പതിനൊന്ന് വര്‍ഷം സ്ഥിരതാമസ്സമാക്കിയവര്‍ക്ക് മാത്രമെ പൗരത്വത്തിന് അപേക്ഷ സമര്‍പ്പിക്കാവൂയെന്ന നിയമംമാറ്റി അത്ആറ്‌വര്‍ഷമാക്കി ചുരുക്കുകയാണ്. വിസ, പാസ്‌പോര്‍ട്ട് തുടങ്ങിയ രേഖകളില്ലാതെവിദേശ രാജ്യങ്ങളി ല്‍ നിന്നുവന്ന്ഇന്ത്യയില്‍താമസിക്കുന്നവരെ നിലവിലുള്ള നിയമമനുസരിച്ച് അനധികൃത കുടിയേറ്റക്കാരായി പരിഗണിക്കുമെങ്കിലും ആ പട്ടികയിലും മുസ്ലീംങ്ങള്‍ക്ക് നിബന്ധനകള്‍ ഉണ്ട്.
   
1920 ലെ പാസ്‌പോര്‍ട്ട് എന്‍ട്രി നിയമമനുസരിച്ച് അനധികൃതകുടിയേറ്റം ശിക്ഷാര്‍ഹമാണ്. 2015 ല്‍ കേന്ദ്ര സര്‍ക്കാര്‍ പ്രത്യേകവിജ്ഞാപനത്തിലൂടെ ശിക്ഷാനടപടി കളില്‍ നിന്ന്ഒഴിവാക്കി രാജ്യത്ത് തുടരാന്‍ അനുവദി ക്കുകയുണ്ടായി. അവര്‍ക്ക് പൗരത്വാവകാശം നല്‍കാനു ള്ളതാണ് പുതിയ പൗരത്വ നിയമഭേദഗതി. പൗരത്വനി യമം പാസ്സായതോടെഇക്കൂട്ടര്‍ക്ക് പൗരത്വത്തിന് അപേക്ഷ സമര്‍പ്പിക്കാനുള്ളഅവകാശമുണ്ട്. ജില്ലാ മജിസ്‌ട്രേറ്റിനു മുന്‍പാകെയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അദ്ദേഹമാ ണ് അപേക്ഷകന്റെ അപേക്ഷ സ്വീകരിച്ച്മതിയായരേഖകളുടെഅടിസ്ഥാനത്തില്‍ എന്‍.ആര്‍.സി.ക്ക് റിപ്പോര്‍ട്ട്‌കൊടുക്കേണ്ടത്.
   
പൗരത്വഭേദഗതി നിയമപ്രകാരം സംസ്ഥാന സര്‍ക്കാരിന്റെ അന്വേഷണം ഉണ്ടാകണമെന്ന്‌വ്യവസ്ഥചെയ്യുന്നുണ്ട്. ജില്ലാ മജിസ്‌ട്രേറ്റോ, ഡെപ്യൂട്ടി കമ്മീഷ ണറോ നടത്തുന്ന അന്വേഷണത്തിനുശേഷം സംസ്ഥാന സര്‍ക്കാരിന്റെ അന്വേഷണംകൂടി പൂര്‍ത്തിയാക്കുന്നവര്‍ക്ക് മാത്രമെ പൗരത്വം നല്‍കാവൂയെന്നതുമുണ്ട്. മതിയായതെളിവുകള്‍ഇല്ലെങ്കില്‍അപേ ക്ഷ നിരസ്സിക്കാമെന്നതാണ് ഇതില്‍ഏറ്റവുംസംശയം ജനിപ്പിക്കുന്നതായകാര്യം. ഈ മതിയായതെളിവുകള്‍എന്ന്ഉദ്ദേശിക്കുന്നത്മുസ്ലീം ങ്ങളെ ആണെങ്കിലും ആ സ മുദായത്തിന്റെ പേര് എടുത്തു പറഞ്ഞിട്ടില്ല. പുതിയ പൗരത്വഭേദഗതി നിയമ പ്രകരാം ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാ ന്‍, പാക്കിസ്ഥാന്‍ എന്നിവിട ങ്ങളില്‍ നിന്നുള്ളഹിന്ദു, സിഖ്, ജൈന, പാഴ്‌സി, ബുദ്ധ ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് പൗരത്വം നല്‍കുമെന്ന് പറയു മ്പോള്‍മുസ്ലീംങ്ങളെ അതില്‍ഉള്‍പ്പെടുത്തിയിട്ടില്ല എന്നതാ ണ് ഏറെസംശയത്തിന് കാരണം. ഈ രാജ്യങ്ങളില്‍തീവ്ര വാദം നിലനില്‍ക്കുന്നതില്‍ അത്ഇന്ത്യയ്ക്ക്‌ദോഷം വരു ത്തുമെന്നതാണ് ഭരണ നേതൃത്വംചിന്തിക്കുന്നതത്രെ. ഈ രാജ്യങ്ങളില്‍ ഉള്ള മുസ്ലീംകുടിയേറ്റക്കാര്‍ക്ക് ഇന്ത്യയില്‍ശക്തമായവേരുകള്‍ഉണ്ടെങ്കി ല്‍ പോലുംഅവര്‍ക്ക് പൗരത്വം നല്‍കാന്‍ പുതിയ നിയ മം അനുവദിക്കുന്നില്ല. ഇന്ത്യയില്‍വേരുകള്‍ഇല്ലെങ്കില്‍കൂടിമേല്‍പ്പറഞ്ഞ മതത്തില്‍പ്പെട്ടവര്‍ക്ക് തങ്ങള്‍ അന ധികൃതകുടിയേറ്റക്കാരാണെന്ന് രേഖാമൂലഅപേക്ഷസമര്‍പ്പിച്ചാല്‍അവര്‍ക്ക് പൗരത്വം നല്‍കാന്‍ പുതിയ നിയമത്തില്‍വ്യവസ്ഥയുണ്ട്.
   
ഒരു നിയമംമതംതിരിച്ച് നടപ്പാക്കുന്നുയെന്ന താണ്ഇവിടെവിമര്‍ശനത്തി നിടയാക്കിയസംഭവം. കേരള ത്തിലെമുസ്ലീംങ്ങളെ ഈ നിയമം ബാധിക്കില്ലെങ്കിലുംരാജ്യാതിര്‍ത്തിയിലുള്ള സം സ്ഥാനങ്ങളിലെമുസ്ലീംങ്ങളെ ഈ നിയമം ബാധിക്കാം. അ വര്‍ ഇന്ത്യന്‍ പൗരന്മാര്‍ ആ ണെങ്കില്‍ പോലുമെന്നതാണ് ഒരു പൊതുവികാരം. ഇവരുടെയൊക്കെ മേല്‍മതിയായതെളിവുകള്‍ ഇല്ലായെന്ന്‌രേഖപ്പെടുത്തിയാല്‍മാത്രംമതിയാകും. അതെപ്പോള്‍എന്ന്‌ചോദിച്ചാല്‍ ഈ നിയമം നട പ്പാക്കിക്കഴിയുമ്പോള്‍ അടു ത്ത നടപടികേന്ദ്രം കൊണ്ടുവരുന്നത് എന്‍.ആര്‍.ഡി. രജിസ്റ്ററാണ്.   നിലവില്‍ഇന്ത്യയിലെ പൗരന്മാര്‍ക്ക് പൗരത്വ മോ പൗരത്വരജിസ്റ്ററോകൃത്യമായി ഇല്ല. അമേരിക്ക പോലെയുള്ളവികസിത രാ ജ്യങ്ങളില്‍രാജ്യത്ത് ജനിക്കു ന്ന പൗരന്മാരുടെവിവരങ്ങള്‍സര്‍ക്കാര്‍കൃത്യമായിസൂക്ഷി ച്ചിരിക്കും. ജനിക്കുന്ന പ്രദേ ശത്തെ ജനന മരണരജിസ്റ്റര്‍ഓഫീസുകളില്‍അത്‌സൂക്ഷി ച്ചിരിക്കും.
   
ഇന്ത്യയിലെതദ്ദേശസ്വയംഭരണസ്ഥാപനങ്ങളില്‍ ജനന മരണരജിസ്റ്റര്‍ ഉണ്ടെ ങ്കിലുംഅതില്‍ ജനന മരണവിവരങ്ങള്‍കൃത്യമായിചേര്‍ ക്കാന്‍ തുടങ്ങിയത്ഏതാനും പതിറ്റാണ്ടുകളെആയിട്ടുള്ളു. അഞ്ച് പതിറ്റാണ്ടിനു മുന്‍പ് ജനിച്ചവരുടെവിവരങ്ങള്‍ പോലുംകൃത്യമായിസൂക്ഷി ച്ചിട്ടില്ലഎന്നതാണ് ഒരു യാഥാര്‍ത്ഥ്യം. കേരളത്തിലെസ്ഥിതിയുംഇതില്‍ നിന്ന്‌വ്യത്യസ്തമല്ലായിരുന്നു. ടി.എന്‍. ശേഷന്‍ തിരഞ്ഞെടുപ്പ് കമ്മീ ഷനായതിനുശേഷമാണ് ഇ ന്ത്യയില്‍എല്ലാ പൗരന്മാര്‍ ക്കും നിര്‍ബന്ധിതതിരിച്ചറിയല്‍ കാര്‍ഡുപോലുമുണ്ടായ ത്. സ്കൂള്‍രേഖകളുംഅതി നു പുറമെ റേഷന്‍ കാര്‍ഡ്‌വിവരങ്ങളും അടങ്ങിയരേഖകളായിരുന്നുവെങ്കില്‍ തിരിച്ച റിയല്‍കാര്‍ഡില്‍ കൂടിഫോട്ടോഉള്‍പ്പെടുത്തിവ്യക്തിക ളെ തിരിച്ചറിയാന്‍ സംവിധാ നം നിര്‍ബദ്ധമാക്കിയതോ ടെയാണ്ഇന്ത്യയില്‍തിരിച്ച റിയല്‍കാര്‍ഡ് എന്ന സംവി ധാനമുണ്ടായത്. വിദേശത്തു പോകുന്നവര്‍ക്ക് പാസ്‌പോര്‍ട്ട്ഉണ്ടായിരുന്നെങ്കില്‍ പോകാ ത്തവര്‍ക്ക്അത് നിര്‍ബദ്ധമ ല്ലായിരുന്നു. ഇതൊക്കെ പ്രാ ഥമിക അന്വേഷണത്തില്‍ക്കൂടിയും സ്കൂള്‍സര്‍ട്ടിഫിക്കറ്റ് സംവിധാനത്തില്‍ക്കൂടിയും വ്യക്തികളുടേയും അവരുടെകുടുംബത്തിന്റെയുംമാതാപി താക്കളുടേയുംവിവരങ്ങള്‍ ഉള്‍പ്പെടുത്തുക മാത്രമായിരുന്നു. അതില്‍ജാതിയോ മതമോവര്‍ണ്ണ വര്‍ക്ഷ വ്യത്യാസമോഉണ്ടായിരുന്നില്ല.
   
എന്നാല്‍ഇന്ത്യയില്‍ തുടങ്ങാന്‍ പോകുന്ന പൗരത്വരജിസ്റ്റര്‍ പട്ടികഇതിനൊക്കെ അപ്പുറംവിവരങ്ങള്‍ശേഖരി ക്കാം. ഇന്ത്യയില്‍ജീവിച്ചുയെ ന്നതിനേക്കാള്‍അവരുടെവേരുകളുംഉള്‍പ്പെടെസംശയമെ ന്ന് തോന്നിയാല്‍ തലമുറകള്‍വരെ അന്വേഷണംപോകാം. അത്എല്ലാവരിലുമില്ല. അതിര്‍ത്തിസംസ്ഥാനങ്ങളില്‍ ഉള്ള മുസ്ലീംങ്ങള്‍ക്ക്മാത്രമാണെന്നാണ് പറയപ്പെടുന്നത്.

ഇതുപ്രകാരംമതിയായ രേഖകള്‍ ഇല്ലെങ്കില്‍ക്കൂടിഅവര്‍ ഇ ന്ത്യാക്കാരാണെങ്കില്‍കൂടിഇന്ത്യയില്‍ നിന്ന് പുറത്താ ക്കപ്പെടാം.അത്മതത്തിന്റെ പേരില്‍ പുറത്താക്കപ്പെടുന്ന വര്‍എവിടെ പോകുമെന്നതാ ണ് ഒരു ചോദ്യമെങ്കിലും അ കത്തുവരുന്നവര്‍ഇന്ത്യയുമാ യി എന്ത് ബന്ധമെന്നുള്ളതാണ് ഒരാളെ പുറത്താക്കുന്നത്മതമാണെങ്കില്‍അകത്താക്കു ന്നതുംമതമെന്നതുതന്നെ. ചുരുക്കത്തില്‍ഇന്ത്യയില്‍ പൗരത്വമെന്നത്മതത്തിന്റെഅടിസ്ഥാനത്തിലാണോ എ ന്നതാണ്‌ചോദ്യം. ഭരണഘട ന അനുസരിച്ച് പൗരത്വം നല്‍കുകയെന്നതിനപ്പുറം മറ്റൊരുഘടകംകൂടി പൗരത്വ നിര്‍ണ്ണയത്തിന് ഇന്ത്യ വഴിയൊരുക്കുമ്പോള്‍ ഇന്ത്യയുടെമതേതരത്വംഇവിടെയെന്നതാണ്‌ചോദ്യം.
   
അനധികൃതകുടിയേറ്റക്കാരെ പുറത്താക്കണംഅതിന് തര്‍ക്കമില്ലാത്ത വസ്തുതയാണ്. അതിന് നിയമംശക്തമാക്കുന്നതോടൊപ്പം അതിര്‍ത്തിസുശക്തമാക്ക ണം. രേഖകളുംവിവര സം വിധാനങ്ങളുംഉണ്ടാകുന്നതും നല്ലതാണ്. എന്നാല്‍അത് ഒരു മതത്തിനെ ലക്ഷ്യം വ ച്ചുകൊണ്ടാകരുത്. ഭരണങട നയെയുംരാഷ്ട്രത്തിന്റെ പൊതുതാല്പര്യങ്ങളെയും സുരക്ഷയേയുംകരുതിയാകണം. ജനിച്ചുവളര്‍ന്ന നാട് മതിയായരേഖകളില്ലാത്തതിന്റെപേരില്‍ അന്യമാകുമ്പോ ള്‍ അത് അംഗീകരിക്കാന്‍ കഴിയുമോ. കൂടെ പഠിച്ചു വളര്‍ന്നവന്‍ രേഖകളുടെ അഭാവത്തില്‍ അന്യ രാജ്യ ക്കാരനാകുമ്പോള്‍ അതിനെ ന്യായീകരിക്കാന്‍ കഴിയുമോ. ഒപ്പംജീവിച്ചവനെ ഒപ്പം നി ര്‍ത്താനാണ് ഇന്ന്ഇന്ത്യയിലെ ഭൂരിപക്ഷ സമുദായം പോലും സമരത്തിനിറങ്ങുന്ന ത് അവര് നമിക്കുന്നു. 

Join WhatsApp News
ഇത് പുതിയ ഇന്ത്യ 2020-01-14 23:31:43
അറിവുള്ളവർ പോലും വർഗീയമായി ചിന്തിക്കുന്നു എന്നാണു ഈ പ്രതികരണം  കാണിക്കുന്നത്.  ബി.ജെ.പി യുടെ കുട്ടുകക്ഷികൾ മാത്രമല്ല വിവരമുള്ളവരൊക്കെ ഇന്ത്യയിൽ ഈ നിയമം എതിർക്കുകയാണ്~.
ഇന്ത്യയെ മത രാഷ്ട്രമാക്കാനുള്ള ആദ്യ ചവിട്ടുപടിയാണിത്. 

വിദേശത്തു നിന്ന് വന്നവരുടെ കണക്ക് എടുക്കുന്നത് മനസിലാക്കാം . ഇന്ത്യാക്കാരുടെ കണക്ക് എന്തിനു എടുക്കുന്നു?

ഇന്ത്യൻ പൗരന് രേഖകൾ കാണിക്കാതെ പുറത്തായെന്നു വരും. അപ്പോൾ പുതിയ നിയമം മുസ്ലിം ഒഴിച്ചുള്ള എല്ലാവരെയും രക്ഷിക്കും. രേഖയില്ലാത്ത മുസ്ലിംകൾ രാജ്യമില്ലാത്തവരാകും. അത് വേണോ?
മുസ്ലിംകളുടെ പല  കാര്യത്തോടും നമുക്ക് എതിർപ്പുണ്ടാകാം. പക്ഷെ അവരെ പുറത്താക്കണമെന്ന് പറയാൻ നമുക്ക് എന്ത് അവകാശം. നമ്മളെ പോലെ തന്നെ അവരുടേതുമാണ് ഈ മണ്ണ് 
ഇനി വിഭജനം , അത് പഴയ കഥ. വിഭജനത്തിനു ശേഷം ജനിച്ചവരാണ് ബഹുഭൂരിപക്ഷം ഇന്ത്യാക്കാരും. അതിനാൽ പഴയ രാഷ്ട്രീയവും പകയും കുറച്ച് ഉത്തരേന്ത്യാക്കാരന്റെ മനസിൽ ഇരുന്നാൽ മതി.
ഇത് പുതിയ ഇന്ത്യ.
Sudhir Panikkaveetil 2020-01-14 21:42:48
"കൂടെ പഠിച്ചു വളര്‍ന്നവന്‍ രേഖകളുടെ അഭാവത്തില്‍ അന്യ രാജ്യ ക്കാരനാകുമ്പോള്‍ അതിനെ ന്യായീകരിക്കാന്‍ കഴിയുമോ.?" - ബ്ലെസ്സൺ.  ഇല്ല. പക്ഷെ കൂടെ പഠിച്ച് വളർന്നവനല്ല അഭയാർത്തിയായി ശത്രു (ശത്രു അടിവര) രാജ്യത്തിൽ നിന്നും 
 ഇന്ത്യയെ വിഭജിച്ച ഒരു മതത്തിലെ വിശ്വാസി   വരുന്നതാണ് പ്രശനം. ശ്രീ ബ്ലെസ്സൺ ലേഖനത്തിൽ അപൂർണ്ണ വിവരങ്ങളാണ് നൽകുന്നത് എന്ന് സംശയിക്കുന്നു.
വിശദീകരണം വേണമെന്ന് തോന്നുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക