Image

യുക്മ സ്റ്റാര്‍സിംഗര്‍ സീസണ്‍ 4 ജൂണിയര്‍; ആദ്യ റൗണ്ട് മത്സരങ്ങള്‍ ജനുവരി 18 നു ബെര്‍മിംഗ്ഹാമില്‍

Published on 16 January, 2020
 യുക്മ സ്റ്റാര്‍സിംഗര്‍ സീസണ്‍ 4 ജൂണിയര്‍; ആദ്യ റൗണ്ട് മത്സരങ്ങള്‍ ജനുവരി 18 നു ബെര്‍മിംഗ്ഹാമില്‍

ലണ്ടന്‍: യുക്മ മാഗ്നവിഷന്‍ ടിവി യുടെ സഹകരണത്തോടെ ആരംഭിക്കുന്ന മ്യൂസിക്കല്‍ റിയാലിറ്റി ഷോ 'യുക്മ - മാഗ്നവിഷന്‍ ടി വി സ്റ്റാര്‍സിംഗര്‍ സീസണ്‍ 4 ജൂണിയറിന്റെ ആദ്യ റൗണ്ട് മത്സരങ്ങള്‍ക്ക് ജനുവരി 18 നു (ശനി) ബെര്‍മിംഗ്ഹാമില്‍ തുടക്കം കുറിക്കുന്നു.

വൂള്‍ഹറാംപ്റ്റണിലെ യുകെകെസി എ ആസ്ഥാനമന്ദിരം ഓഡിറ്റോറിയത്തില്‍, പ്രത്യേകം ക്ഷണിക്കപ്പെട്ട സദസിനു മുന്നിലാണ് ആദ്യ റൗണ്ട് മത്സരങ്ങളുടെ വീഡിയോ ചിത്രീകരണം നടക്കുന്നത്. ഡിസംബറില്‍ ലണ്ടനില്‍ നടന്ന ഓഡിഷനില്‍ വിജയിച്ച 24 മത്സരാര്‍ത്ഥികളാണ് ആദ്യറൗണ്ട് മത്സരങ്ങള്‍ക്ക് യോഗ്യത നേടിയിരിക്കുന്നത്.

യുകെ യിലെ മലയാളി അസോസിയേഷനുകളുടെ ദേശീയ സംഘടനയായ യുക്മ അവതരിപ്പിക്കുന്ന സ്റ്റാര്‍സിംഗറിന്റെ ആദ്യ മൂന്ന് സീസണുകളില്‍നിന്നും വ്യത്യസ്തമായി, 8 നും 16 വയസിനും മധ്യേ പ്രായമുള്ള പുതുതലമുറക്ക് വേണ്ടിയാണ് സീസണ്‍ 4 വിഭാവനം ചെയ്തിരിക്കുന്നതെന്ന് ചീഫ് പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ സെബാസ്റ്റ്യന്‍ മുത്തുപാറകുന്നേല്‍ പറഞ്ഞു.

ജൂലൈ ആദ്യ വാരംകൊണ്ട് പൂര്‍ത്തിയാകുന്ന രീതിയിലാണ് മത്സരം വിഭാവനം ചെയ്തിരിക്കുന്നത്. ഈ സംഗീത മത്സര പരമ്പരയിലെ എല്ലാ ഗാനങ്ങളും മാഗ്നവിഷന്‍ ടി വി സംപ്രേക്ഷണം ചെയ്യുമെന്ന് മാഗ്നവിഷന്‍ ഡയറക്റ്റര്‍ ജോയ്സ് പള്ളിക്കമ്യാലില്‍ അറിയിച്ചു. യുക്മയുടെ കലാ - സാംസ്‌ക്കാരിക വിഭാഗമായ യുക്മ സാംസ്‌ക്കാരികവേദിയുടെ മേല്‍നോട്ടത്തിലായിരിക്കും സീസണ്‍ 4 ജൂണിയര്‍ അണിയിച്ചൊരുക്കുന്നത്.

ലിവര്‍പൂളില്‍ താമസിക്കുന്ന ജേക്കബ് - റാണി ദമ്പതികളുടെ ആറാം ക്ലാസുകാരി ജോഹന്ന ജേക്കബ്, റിപ്പബ്ലിക്ക് ഓഫ് അയര്‍ലന്‍ഡില്‍ നിന്നെത്തുന്ന ഷിജിമോന്‍ - അമ്പിളി ദമ്പതികളുടെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി ഈഫാ വര്‍ഗീസ്, റെഡിച്ചില്‍നിന്നും ബിഞ്ചു - ജാന്‍സി ദമ്പതികളുടെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനി ഏഞ്ചല്‍ ബിഞ്ചു ജേക്കബ്, ലിങ്കണില്‍നിന്നുള്ള ബൈജു - മിനി ദമ്പതികളുടെ ആറാം ക്ലാസുകാരന്‍ നെല്‍സണ്‍ ബൈജു, സ്‌കോട്ട്‌ലന്‍ഡില്‍നിന്നും എത്തുന്ന ജിസ്‌മോന്‍ - ദീപ ദമ്പതികളുടെ അഞ്ചാം ക്ലാസുകാരി ഫെബിയ ജിസ്‌മോന്‍, ബര്‍മിംഗ്ഹാമിലെ ജിജോ - ലിറ്റി ദമ്പതികളുടെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി സൈറ മരിയ ജിജോ, കേംബ്രിഡ്ജില്‍ നിന്നുള്ള ബിജു - ഐബി ദമ്പതികളുടെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ഫിയോന ബിജു, മാഞ്ചസ്റ്ററില്‍നിന്നെത്തുന്ന ജോബി - സോബി ദമ്പതികളുടെ ആറാം ക്ലാസുകാരന്‍ ഷെയിന്‍ തോമസ് , വാറിംഗ്ടണില്‍ നിന്നുള്ള ഗീവര്‍ഗീസ് - ബിനി ദമ്പതികളുടെ ആറാംക്ലാസ് വിദ്യാര്‍ത്ഥിനിയായ പുത്രി ഒലീവിയ വര്‍ഗീസ്, വാല്‍സാല്‍ നിവാസികളായ സെബാസ്റ്റ്യന്‍ - ജെസി ദമ്പതികളുടെ പുത്രി പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥിനി അലീന സെബാസ്റ്റ്യന്‍, റിപ്പബ്ലിക്ക് ഓഫ് അയര്‍ലന്‍ഡില്‍ നിന്നുമെത്തുന്ന ജെയ്മോന്‍ - റാണി ദമ്പതികളുടെ മകന്‍ പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥി അമല്‍ ജെയ്മോന്‍, ലെസ്റ്ററില്‍ താമസിക്കുന്ന ടോജോ - ജിന്‍സി ദമ്പതികളുടെ മകള്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി ലെക്‌സി എബ്രഹാം, ബ്രൈറ്റണില്‍നിന്നും വരുന്ന പ്രകാശ് - റോസമ്മ ദമ്പതികളുടെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി മാത്യു പ്രകാശ്, പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി മെറീന പ്രകാശ്, ബെര്‍മിംഗ്ഹാമില്‍നിന്നുള്ള ജിമ്മി - അനു ദമ്പതികളുടെ എട്ടാം ക്ലാസുകാരി അന്ന ജിമ്മി, നോട്ടിംഗ്ഹാമില്‍ നിന്നെത്തുന്ന ഡിക്‌സ് - ട്രീസ ദമ്പതികളുടെ ആറാംക്ലാസ് വിദ്യാര്‍ത്ഥിനി ഡെന ഡിക്‌സ് എന്നിവരും ലിവര്‍പൂളില്‍നിന്നുള്ള ഫ്രാന്‍സീസ് - സിനി ദമ്പതികളുടെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി ഇസബെല്‍ ഫ്രാന്‍സിസ്, ബര്‍മിംഗ്ഹാമില്‍ താമസിക്കുന്ന ഹരികുമാര്‍ - നിഷ ദമ്പതികളുടെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനി ജിയ ഹരികുമാര്‍, ക്രൊയ്‌ഡോണില്‍ താമസിക്കുന്ന രാജേഷ് - സൗമ്യ ദമ്പതികളുടെ ആറാംക്ലാസ് വിദ്യാര്‍ത്ഥിനി ലക്ഷ്മി രാജേഷ്, കൊവന്‍ട്രി നിവാസികളായ പോള്‍സണ്‍ - ബിന്ദു ദമ്പതികളുടെ എട്ടാംക്ലാസ് വിദ്യാര്‍ത്ഥിനി മെല്‍ന പോള്‍സണ്‍, പതിനൊന്നാം ക്‌ളാസ് വിദ്യാര്‍ത്ഥി മെല്‍വിന്‍ പോള്‍സണ്‍, സൗത്ത് ലണ്ടനില്‍നിന്നുള്ള പ്രവീണ്‍ - രശ്മി ദമ്പതികളുടെ ഒന്‍പതാംക്ലാസ് വിദ്യാര്‍ത്ഥിനി ദൃഷ്ടി പ്രവീണ്‍, ലിവര്‍പൂളില്‍ താമസിക്കുന്ന ജോസഫ് - സോണിയ ദമ്പതികളുടെ ആറാം ക്ലാസ് വിദ്യാര്‍ഥിനി അന്‍സിന്‍ ജോസഫ്, കേംബ്രിഡ്ജില്‍നിന്നുള്ള സ്റ്റാന്‍ലി - സൂസന്‍ ദമ്പതികളുടെ ഒന്‍പതാംക്ലാസ് വിദ്യാര്‍ഥിനി ടെസ സൂസന്‍ ജോണ്‍ എന്നിവരാണ് ആദ്യ റൗണ്ടില്‍ ഏറ്റുമുട്ടുന്നത്.

യുക്മ ദേശീയ പ്രസിഡന്റ് മനോജ്കുമാര്‍ പിള്ള, ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗീസ്, ട്രഷറര്‍ അനീഷ് ജോണ്‍, 'യുക്മ ആദരസന്ധ്യ 2020' ഇവന്റ് ഓര്‍ഗനൈസറും 'യുക്മ കേരളാപൂരം വള്ളംകളി' ജനറല്‍ കണ്‍വീനറുമായ അഡ്വ. എബി സെബാസ്റ്റ്യന്‍, യുക്മ സാംസ്‌ക്കാരികവേദി വൈസ് ചെയര്‍മാന്‍ ജോയ് ആഗസ്തി, രക്ഷാധികാരി സി.എ. ജോസഫ്, ജനറല്‍ കണ്‍വീനര്‍മാരായ ജയ്സണ്‍ ജോര്‍ജ്ജ്, തോമസ് മാറാട്ടുകളം എന്നിവര്‍ സ്റ്റാര്‍സിംഗര്‍ സീസണ്‍ 4 ജൂണിയറിന് ആശംസകള്‍ നേര്‍ന്നു.

സ്റ്റാര്‍സിംഗറിന്റെ സഹ കോര്‍ഡിനേറ്റര്‍മാരായ ഹരീഷ് പാലാ, സാന്‍ ജോര്‍ജ് തോമസ്, മാഗ്‌നാവിഷന്‍ ടീം തുടങ്ങിയവരുടെ മേല്‍നോട്ടത്തില്‍ മത്സരങ്ങളുടെ തയാറെടുപ്പുകള്‍ അവസാന ഘട്ടത്തിലാണ്.

ആദ്യ റൗണ്ട് മത്സരങ്ങളുടെ ചിത്രീകരണം നടക്കുന്ന സ്ഥലത്തിന്റെ മേല്‍വിലാസം:- UKKCA Hall, 83 Woodcross Lane, Bilston, Wolverhampton - WV14 9BW.

റിപ്പോര്‍ട്ട്: സജീഷ് ടോം


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക