Image

നിര്‍ഭയ കേസ്: കുറ്റവാളികളെ തൂക്കിലേറ്റുന്നത് മനപ്പൂര്‍വ്വം വൈകിപ്പിക്കുന്നുവെന്ന് ആശാദേവി

Published on 17 January, 2020
നിര്‍ഭയ കേസ്: കുറ്റവാളികളെ തൂക്കിലേറ്റുന്നത് മനപ്പൂര്‍വ്വം വൈകിപ്പിക്കുന്നുവെന്ന് ആശാദേവി

ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ കുറ്റവാളികള്‍ക്ക് വധശിക്ഷ നടപ്പാക്കാനുള്ള എല്ലാ എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായത്തിന് ശേഷവും ശിക്ഷ നടപ്പക്കാന്‍ വരുന്ന കാലതാമസത്തില്‍ അതീവ ദുഖിതയായി നിര്‍ഭയയുടെ അമ്മ ആശാദേവി.

കുറ്റവാളികളെ തൂക്കിലേറ്റുന്നത് മനപ്പൂര്‍വ്വം വൈകിപ്പിക്കുന്നുവെന്ന് അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. നിശ്ചയിച്ച ദിവസം തന്നെ പ്രതികളെ തൂക്കിലേറ്റുമെന്ന കാര്യ൦ ഉറപ്പാക്കണമെന്ന് അവര്‍ പ്രധാനമന്ത്രി മോദിയോട് ആവശ്യപ്പെട്ടു.

ഇത്രയും സംവേദിയായ ഒരു വിഷയത്തില്‍ രാജ്യത്തെ പാര്‍ട്ടികള്‍ "രാഷ്ട്രീയം" കളിക്കുകയാണ് എന്നവര്‍ കുറ്റപ്പെടുത്തി.


സംഭവം നടന്നിട്ട് 7 വര്‍ഷമായി, ഇതുവരെ ഞങ്ങള്‍ക്ക് നീതി ലഭിച്ചില്ല. സര്‍ക്കാരിന് ഞങ്ങളുടെ വേദന കാണാന്‍ കഴിയില്ല. എന്‍റെ മകളുടെ മരണത്തില്‍ പാര്‍ട്ടികള്‍ രാഷ്ട്രീയം കളിക്കുകയാണ്. വധശിക്ഷ നടപ്പാക്കുന്നത് മന:പൂര്‍വ്വം വൈകിപ്പിക്കുകയാണ്, ആശാ ദേവി Zee ന്യൂസിനോട് പറഞ്ഞു.

അതേസമയം, വധശിക്ഷ നടപ്പാക്കുന്നത് വൈകാന്‍ കാരണം ഡല്‍ഹിയിലെ ആം ആദ്മി സര്‍ക്കാരാണെന്ന് കേന്ദ്ര മന്ത്രി പ്രകാശ്‌ ജാവദേക്കര്‍ ആരോപിച്ചിരുന്നു. എന്നാല്‍, ഡ​ല്‍​ഹി പോ​ലീ​സും ക്ര​മ​സ​മാ​ധ​ന ചു​മ​ത​ല​യും 2 ദി​വ​സം കൈ​യി​ല്‍​ത​ന്നാ​ല്‍ നി​ര്‍​ഭ​യ കേ​സിലെ പ്ര​തി​ക​ളെ തൂ​ക്കി​ലേ​റ്റി കാ​ണി​ച്ചു ത​രാ​മെ​ന്നു ഡ​ല്‍​ഹി ഉ​പ​മു​ഖ്യ​മ​ന്ത്രി മ​നീ​ഷ് സി​സോ​ദി​യ മറുപടിയും നല്‍കി.


അതേസമയം, ഡല്‍ഹി പട്യാല ഹൗസ് കോടതി പുറപ്പെടുവിച്ച പുതിയ മരണ വാറണ്ട് അനുസരിച്ച്‌ ഫെബ്രുവരി 1ന് 4 പ്രതികളേയും തൂക്കിക്കൊല്ലും.

പ്രതികളെ തൂക്കിലേറ്റാനുള്ള എല്ലാ തയ്യാറെടുപ്പുകളും ഡല്‍ഹി തീഹാര്‍ ജയിലില്‍ നടന്നു കഴിഞ്ഞു. ഡമ്മി പരീക്ഷണവും കഴിഞ്ഞു. ഈയവസരത്തിലാണ് കൊലക്കയറില്‍നിന്നും രക്ഷനേടാനുള്ള അവസാന ശ്രമവുമായി പ്രതികള്‍ കോടതി വരാന്തകള്‍ കയറിയിറങ്ങുന്നത്....

അതെ, മൃഗീയ കൊലപാതകം നടത്തിയവര്‍ക്ക് ഒടുക്കം മരണത്തെ ഭയം...

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക