Image

നടന്‍ മണിയന്‍ പിള്ള രാജുവിന്റെ മകന്‍ വിവാഹിതനായി

Published on 18 January, 2020
നടന്‍ മണിയന്‍ പിള്ള രാജുവിന്റെ മകന്‍ വിവാഹിതനായി


മലയാള സിനിമാ രംഗത്തെ നിറസാന്നിദ്ധ്യമായ നടന്‍ മണിയന്‍ പിള്ള രാജുവിന്റെ മകന്‍ സച്ചിന്‍ വിവാഹിതനായി. ഐശ്വര്യ പി നായരാണ്‌ വധു. 

ശംഖുമുഖം ദേവി ക്ഷേത്രത്തില്‍ വെച്ച്‌ നടന്ന ചടങ്ങില്‍ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമാണ്‌ പങ്കെടുത്തത്‌.

ക്ഷേത്രത്തിലെ മേല്‍ശാന്തി കൃഷ്‌ണന്‍ പോറ്റിയാണ്‌ മുഖ്യ കാര്‍മികത്വം വഹിച്ചത്‌. 19ന്‌ തിരുവനന്തപുരത്ത്‌ സച്ചിന്റെ വിവാഹ സല്‍ക്കാരം നടത്തും. മണിയന്‍ പിള്ള രാജുവിന്റെ മറ്റൊരു മകന്‍ നിരഞ്‌ജ്‌ അഭിനേതാവാണ്‌.

മലയാളചലച്ചിത്രരംഗത്തെ അഭിനേതാവും നിര്‍മാതാവുമാണ്‌ മണിയന്‍ പിള്ള രാജു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക