Image

സോണിയയെ മാതൃകയാക്കി നിര്‍ഭയയുടെ കൊലയാളികള്‍ക്കും മാപ്പ്‌ നല്‍കണമെന്ന്‌ ഇന്ദിര ജയ്‌സിംഗ്‌ ;അതുപറയാന്‍ അവരാരാണെന്ന്‌ നിര്‍ഭയയുടെ അമ്മ

Published on 18 January, 2020
സോണിയയെ മാതൃകയാക്കി നിര്‍ഭയയുടെ കൊലയാളികള്‍ക്കും മാപ്പ്‌ നല്‍കണമെന്ന്‌ ഇന്ദിര ജയ്‌സിംഗ്‌ ;അതുപറയാന്‍ അവരാരാണെന്ന്‌ നിര്‍ഭയയുടെ അമ്മ

ഡല്‍ഹി : നിര്‍ഭയയുടെ കൊലയാളികള്‍ക്കു അമ്മ മാപ്പ്‌ നല്‍കണമെന്ന ആവശ്യവുമായി മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജയ്‌സിങ്‌. 

നിര്‍ഭയ കേസില്‍ നാലു പ്രതികളുടെയും വധശിക്ഷ ഫെബ്രുവരി ഒന്നിനു രാവിലെ ആറിനു നടപ്പാക്കാന്‍ പട്യാല ഹൗസ്‌ കോടതി ഉത്തരവിട്ടതിന്റെ പശ്ചാത്തലത്തിലാണു പുതിയ വിവാദം.

നിര്‍ഭയയുടെ അമ്മയുടെ വേദന ഞാന്‍ മനസ്സിലാക്കുന്നു. എന്നിരുന്നാലും രാജീവ്‌ ഗാന്ധി വധക്കേസില്‍ നളിനിക്കു മാപ്പു കൊടുത്ത സോണിയ ഗാന്ധിയെ മാതൃകയാക്കണമെന്ന്‌ അവരോട്‌ അഭ്യര്‍ഥിക്കുകയാണ്‌.

ഞങ്ങള്‍ നിങ്ങളോടൊപ്പമാണ്‌. എന്നാല്‍ വധശിക്ഷയ്‌ക്ക്‌ എതിരുമാണ്‌'- ഇന്ദിര ട്വിറ്ററില്‍ കുറിച്ചു. ജനുവരി 22 ന്‌ നിശ്ചയിച്ചിരുന്ന വധശിക്ഷ നീട്ടിവച്ച സാഹചര്യത്തില്‍ നിരാശ പ്രകടിപ്പിച്ചുള്ള നിര്‍ഭയയുടെ അമ്മയുടെ വാര്‍ത്ത റീട്വീറ്റ്‌ ചെയ്‌തായിരുന്നു ഇന്ദിരയുടെ ട്വീറ്റ്‌.

'ആരാണ്‌ ഇന്ദിര ജയ്‌സിങ്‌ ഇത്തരമൊരു നിര്‍ദേശം പറയാന്‍ ധൈര്യപ്പെട്ടത്‌ വിശ്വസിക്കാനാവുന്നില്ല. ഇവരെപ്പോലുള്ളവര്‍ ഉള്ളതിനാലാണു പീഡനത്തിന്‌ ഇരയായവര്‍ക്കു നീതി കിട്ടാത്തത്‌. പ്രതികള്‍ക്കു വധശിക്ഷ ലഭിക്കണമെന്ന്‌ രാജ്യം മുഴുവന്‍ ആവശ്യപ്പെടുന്നു.

സുപ്രീംകോടതിയില്‍ പല തവണയായി ഇന്ദിര ജയ്‌സിങ്ങിനെ കണ്ടിട്ടുണ്ട്‌. എന്നാല്‍ ഒരിക്കല്‍പ്പോലും തന്റെ ക്ഷേമം അന്വേഷിച്ചിട്ടില്ല. ഇന്നവര്‍ പ്രതികള്‍ക്കു വേണ്ടി സംസാരിക്കുന്നു. 

പീഡകരെ പിന്തുണച്ചാണ്‌ ഇത്തരക്കാര്‍ ജീവിതമാര്‍ഗം കണ്ടെത്തുന്നത്‌.'- നിര്‍ഭയയുടെ അമ്മ പറഞ്ഞതായി എഎന്‍ഐ റിപ്പോര്‍ട്ട്‌ ചെയ്‌തു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക