Image

പോ​ലീ​സ് പി​ക്ക​റ്റ് പോ​സ്റ്റി​നു നേ​രെ ബോം​ബെ​റി​ഞ്ഞ കേ​സി​ല്‍ പ്രതിയെ പോലീസ് തിരയുന്നു

Published on 18 January, 2020
പോ​ലീ​സ് പി​ക്ക​റ്റ് പോ​സ്റ്റി​നു നേ​രെ ബോം​ബെ​റി​ഞ്ഞ കേ​സി​ല്‍ പ്രതിയെ പോലീസ് തിരയുന്നു

കണ്ണൂര്‍: ക​തി​രൂ​ര്‍ നാ​യ​നാ​ര്‍ റോ​ഡി​ല്‍ പോ​ലീ​സ് പി​ക്ക​റ്റ് പോ​സ്റ്റി​നു നേ​രെ ബോം​ബെ​റി​ഞ്ഞ കേ​സി​ല്‍ പ്രതിയെ തിരിച്ചറിഞ്ഞു. പ്ര​തി​യെ പി​ടി​കൂ​ടാ​നായി പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കിയിട്ടുണ്ട്. മ​ലാ​ല്‍ കു​ട​ക്ക​ള​ത്തെ ആ​ര്‍​എ​സ്‌എ​സ് പ്ര​വ​ര്‍​ത്ത​ക​നാ​യ പ്ര​ബേ​ഷിഷിനുവേണ്ടിയാണ് പോലീസ് തിരച്ചില്‍ നടത്തുന്നത്.


വ്യാ​ഴാ​ഴ്ച പു​ല​ര്‍​ച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. ബോംബേറിന് തൊട്ടു മുന്‍പ് ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന പോ​ലീ​സ് ഓ​ഫീ​സ​ര്‍​മാ​ര്‍ വി​ശ്ര​മ​മു​റി​യി​ലേ​ക്ക് പോ​യ​തി​നാ​ലാ​ണ് പ്രതി ര​ക്ഷ​പ്പെ​ട്ട​ത്. സ​മീ​പ​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ച​തി​ല്‍ നിന്നാണ് ബോം​ബെ​റി​ഞ്ഞ ആളെ പോലീസ് തിരിച്ചറിഞ്ഞത്.


നാ​യ​നാ​ര്‍ റോ​ഡി​ന് സ​മീ​പത്തെ കു​ണ്ടു​ചി​റ​യി​ല്‍ നി​ന്നും ആ​ഴ്ച​ക​ള്‍​ക്ക് മു​ന്‍​പ് ബോം​ബു ശേ​ഖ​രം ക​ണ്ടെ​ത്തി​യി​രു​ന്നു. ഈ ​കേ​സി​ല്‍ അ​ന്വേ​ഷ​ണം നടക്കുന്നതിനിടെയാണ് പോ​ലീ​സ് പി​ക്ക​റ്റിം​ഗ് പോ​സ്റ്റി​നു നേ​രെ ബോം​ബേ​റു​ണ്ടാ​യ​ത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക