Image

ഭക്തരെ നിയന്ത്രിക്കുന്നതില്‍ പാളിച്ച പറ്രി: ഏറ്റുമുട്ടി പൊലീസുകാരും അയ്യപ്പന്മാരും

Published on 18 January, 2020
ഭക്തരെ നിയന്ത്രിക്കുന്നതില്‍ പാളിച്ച പറ്രി: ഏറ്റുമുട്ടി പൊലീസുകാരും അയ്യപ്പന്മാരും

ശ​ബ​രി​മ​ല: മകരവിളക്കിന് ശേഷവും ക​ണ​ക്കു​കൂ​ട്ട​ലു​കള്‍ തെ​റ്റി​ച്ച്‌ സ​ന്നി​ധാ​ന​ത്തേ​ക്ക് വന്‍ ഭ​ക്ത​ജ​ന​പ്ര​വാ​ഹം. തി​ര​ക്ക് ​തി​യ​ന്ത്ര​ണ​ത്തി​നാ​യി പൊ​ലീസ് ഒ​രു​ക്കി​യ എ​ല്ലാ സംവിധാനങ്ങളും പാ​ളിയതോടെ മ​ണി​ക്കൂറു​കള്‍ ക്യൂ​വില്‍ കാ​ത്തു​നി​ന്ന് അ​ക്ഷ​മ​രാ​യ തീര്‍​ത്ഥാ​ട​കര്‍ ശ​രം​കു​ത്തി​യില്‍ ബാ​രി​ക്കേ​ഡു​കള്‍ ത​കര്‍​ത്തു.


ശ​ര​ണപാ​ത​യില്‍ നി​ര​വ​ധി ത​വ​ണ തീര്‍​ത്ഥാ​ട​ക​രും പൊ​ലീ​സും തമ്മില്‍ ഏ​റ്റു​മു​ട്ടി. തി​ര​ക്ക് നി​യ​ന്ത്ര​ണം കൈ​വി​ട്ട​തോ​ടെ പൊ​ലീ​സ് തീര്‍​ത്ഥാ​ട​ക​രെ പ​മ്ബ​യി​ലും മ​ര​ക്കൂ​ട്ട​ത്തും വ​ടം കെ​ട്ടി ത​ട​ഞ്ഞു. ഇ​ന്ന​ലെ ഉ​ച്ചയ്​ക്ക് ശേ​ഷ​മാ​ണ് മുന്‍ വര്‍​ഷ​ങ്ങ​ളില്‍ നി​ന്ന് വ്യ​ത്യ​സ്​ത​മാ​യി ശ​ബ​രി​മ​ല​യി​ലേ​ക്ക് വന്‍ ഭ​ക്ത​ജ​ന​പ്ര​വാ​ഹം ആ​രം​ഭി​ച്ച​ത്.


മ​ക​ര​വി​ള​ക്കി​ന് ശേ​ഷം പൊ​ലീസ് സേ​ന​യു​ടെ അം​ഗ​ബ​ലം കുറച്ചതാണ് പ്ര​തി​സ​ന്ധി സൃ​ഷ്ടി​ച്ച​ത്. മ​ക​ര​വി​ള​ക്കു വ​രെ സ​ന്നി​ധാ​ന​ത്ത് 1550, പ​മ്ബ​യില്‍ 2000, പു​ല്ലു​മേ​ട്ടില്‍ 1285 പൊ​ലീ​സു​കാ​രെ​യാ​ണ് വി​ന്യ​സി​ച്ചി​രു​ന്ന​ത്. ഇ​തി​നു പു​റ​മെ വ​നം​വ​കു​പ്പ്, അ​ഗ്‌​നി​ശ​മ​ന സേ​നാ വി​ഭാ​ഗ​ങ്ങ​ളു​ടെ സേ​വ​ന​വും ല​ഭ്യ​മാ​ക്കി​യി​രു​ന്നു. എ​ന്നാല്‍, മ​ക​ര​വി​ള​ക്കി​നു​ശേ​ഷം പൊ​ലീസ് സേ​ന​യു​ടെ അം​ഗ​ബ​ലം മൂ​ന്നി​ലൊ​ന്നാ​യി കു​റ​ച്ചു. സ​ന്നി​ധാ​ന​ത്ത് തി​ര​ക്ക് നി​യ​ന്ത്ര​ണ​ത്തി​നാ​യി 500ല്‍ താ​ഴെ പൊ​ലീസുകാര്‍ മാ​ത്ര​മാ​ണ് ഉ​ള്ള​ത്.


ഷിഫ്ട് അ​ടി​സ്ഥാ​ന​ത്തില്‍ ഡ്യൂ​ട്ടി നോ​ക്കു​ന്ന​തി​നാല്‍ ഒ​രുനേ​രം 200ല്‍ താ​ഴെ പൊ​ലീ​സു​കാ​രാ​ണ് സ​ന്നി​ധാ​ന​ത്ത് തി​ര​ക്ക് നി​യ​ന്ത്ര​ണ​ത്തി​നാ​യി എ​ത്തു​ന്ന​ത്. മാ​ത്ര​മ​ല്ല മുന്‍​പ​രി​ച​യ​മു​ള്ള പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ കു​റ​വും പ്ര​തി​സ​ന്ധി​ക്ക് ആക്കം കൂട്ടി. മ​ക​ര പൊ​ങ്കല്‍ ക​ഴി​ഞ്ഞ​തോ​ടെ ത​മി​ഴ്‌​നാ​ട്ടില്‍ നി​ന്ന് എ​ത്തു​ന്ന തീര്‍​ത്ഥാ​ട​ക​രു​ടെ എ​ണ്ണ​ത്തില്‍ ഗ​ണ്യ​മാ​യ വര്‍​ദ്ധ​ന​വാ​ണ് ഉ​ണ്ടാ​യ​ത്. തി​ക്കി​ലും തി​ര​ക്കി​ലും പെ​ട്ട് നി​ര​വ​ധി ഭക്തര്‍ക്ക് ചെ​റി​യ തോ​തില്‍ പ​രി​ക്കേറ്റു. പ്രാ​യ​മാ​യ​വര്‍​ക്ക് ശ്വാ​സ ത​ടസം അ​നു​ഭ​വ​പ്പെ​ടു​ക​യും ചെ​യ്​തു. മ​ണിക്കൂറു​കള്‍​ക്ക് ശേ​ഷമാണ് തി​ര​ക്ക് നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യ​ത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക