Image

കളിയിക്കാവിള കൊലപാതകം : തുടര്‍ ആക്രമണങ്ങള്‍ക്ക് സാധ്യതയെന്ന് തമിഴ്നാട് ക്യു ബ്രാഞ്ച് റിപ്പോര്‍ട്ട്‌ ; ദക്ഷിണേന്ത്യയില്‍ ജാഗ്രത നിര്‍ദേശം

Published on 18 January, 2020
കളിയിക്കാവിള കൊലപാതകം : തുടര്‍ ആക്രമണങ്ങള്‍ക്ക് സാധ്യതയെന്ന് തമിഴ്നാട് ക്യു ബ്രാഞ്ച് റിപ്പോര്‍ട്ട്‌ ; ദക്ഷിണേന്ത്യയില്‍ ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം : കളിയിക്കാവിള കൊലപാതകവുമായി ബന്ധപ്പെട്ട് തുടര്‍ ആക്രമണങ്ങള്‍ക്ക് സാധ്യതയെന്ന് ക്യൂ ബ്രാഞ്ച് റിപ്പോര്‍ട്ട്. സംഘടനയിലെ അംഗങ്ങള്‍ ഡല്‍ഹിയിലും ബെംഗളൂരിലും പിടിയിലായതിന് പിന്നാലെയായിരുന്നു കളിയിക്കാവിളയിലെ കൊലപാതകം.


അതിനാല്‍ കളിയിക്കാവിള കേസിലെ മുഖ്യ സൂത്രധാരന്‍ മെഹ്ബൂബ പാഷ അടക്കമുള്ള പ്രതികള്‍ പിടിയിലായ സാഹചര്യത്തില്‍ ഇവര്‍ പ്രവര്‍ത്തിച്ചിരുന്ന തീവ്രവാദ സംഘടനയിലെ മറ്റ് അംഗങ്ങള്‍ ഭക്ഷിണേന്ത്യന്‍ ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്നാണ് തമിഴ്നാട് ക്യു ബ്രാഞ്ചിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

പ്രതികള്‍ പ്രവര്‍ത്തിച്ചിരുന്ന തീവ്രവാദസംഘടനയില്‍ എത്ര അംഗങ്ങളാണുള്ളതെന്ന കാര്യത്തില്‍ വ്യക്തത വരുത്താന്‍ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ല. എന്നാല്‍ തീവ്ര ആശയമുള്ള സംഘടനയുടെ സംവിധാനം മനസ്സിലാക്കാന്‍ ഏജന്‍സികള്‍ക്ക് സാധിച്ചിട്ടുണ്ട്.


അതായത് സംഘടനയുടെ ഏതെങ്കിലും അംഗങ്ങള്‍ പൊലീസിന്റെ പിടിയിലാകുന്ന വേളയില്‍ മറ്റ് അംഗങ്ങള്‍ ആക്രമണം നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതിനൊപ്പം പൊലീസിനെ പ്രതിരോധത്തിലാക്കാനാണ് സംഘടനയുടെ നിര്‍ദേശം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക