Image

22 വര്‍ഷങ്ങള്‍ക്ക് ശേഷം സത്യന്‍ അന്തിക്കാടും മമ്മൂട്ടിയും ഒന്നിക്കുന്നു

Published on 18 January, 2020
22 വര്‍ഷങ്ങള്‍ക്ക് ശേഷം സത്യന്‍ അന്തിക്കാടും മമ്മൂട്ടിയും ഒന്നിക്കുന്നു


നടന്‍ മമ്മൂട്ടിയെ തലമുറകളുടെ താരം എന്ന് വിശേഷിപ്പിച്ച് സംവിധായകന്‍ സത്യന്‍ അന്തിക്കാട്. മമ്മൂട്ടിയുടെ പുതിയ ചിത്രം ഷൈലോക്കിന്റെ ഓഡിയോ ലോഞ്ച് ചടങ്ങിനിടെയാണ് ഇത്തരത്തില്‍ മമ്മൂട്ടിയെ വിശേഷിപ്പിച്ചിരിക്കുന്നത്. നീണ്ട 22 വര്‍ഷങ്ങള്‍ക്ക് ശേഷം സത്യന്‍ അന്തിക്കാടും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രം അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്ന വിവരവും സംവിധായകന്‍ പങ്കുവച്ചു.

'തലമുറകളുടെ താരമാണ് അദ്ദേഹം. ഞങ്ങള്‍ ഏകദേശം ഒരേകാലത്ത് സിനിമയിലെത്തിയവരാണ്. അന്ന് എന്റെ മക്കള്‍ ജനിച്ചിട്ടില്ല. അവര്‍ ജനിച്ച് വളര്‍ന്നു വന്നപ്പോള്‍ അവര്‍ ഏറ്റവും കൂടുതലും കയ്യടിച്ച് ആസ്വദിച്ചതും മമ്മൂക്കയുട സിനിമകളാണ്. അടുത്തിടെ അന്തിക്കാട്ടെ വീട്ടിലിരുന്ന് ടിവി കാണുമ്പോള്‍ തന്റെ മകന്റെ മകനായ നാലുവയസുകാരന്‍ ആദിത്യന്‍ മടിയിലുണ്ടായിരുന്നു. അപ്പോള്‍ ടിവിയില്‍ മമ്മൂക്കയുടെ മുഖം കണ്ടപ്പോള്‍ അവനിരുന്ന് കയ്യടിക്കുകയായിരുന്നു. അവന്റേയും ഹീറോ മമ്മൂക്കയാണ്. ഏറെ സന്തോഷമുണ്ട്. എന്റെ അടുത്ത സിനിമയിലെ നായകനും മമ്മൂക്കയാണ്' എന്നാണ് വേദിയില്‍ വച്ച് സത്യന്‍ അന്തിക്കാട് പറഞ്ഞത്.





Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക