Image

മംഗളൂരു രാജ്യാന്തര വിമാനത്താവളത്തില്‍ ബോംബ്‌

Published on 20 January, 2020
മംഗളൂരു രാജ്യാന്തര വിമാനത്താവളത്തില്‍ ബോംബ്‌



മംഗളൂരു:  മംഗളൂരു രാജ്യാന്തര വിമാനത്താവളത്തില്‍ ബോംബ്‌ കണ്ടെത്തി. ഇതോടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ബോംബ്‌ കസ്റ്റഡിയില്‍ എടുത്ത്‌ നിര്‍വീര്യമാക്കുന്നതിനായി കൂളിംങ്‌ പിറ്റിലേക്ക്‌ മാറ്റി.

വിമാനത്താവളത്തിന്റെ കെഞ്ചാറിലെ ടെര്‍മിനലില്‍ യാത്രക്കാരെ സഹായിക്കാനായി പ്രവര്‍ത്തിക്കുന്ന എയര്‍പോര്‍ട്ട്‌ ടെര്‍മിനല്‍ മാനേജര്‍ (എടിഎം) കൗണ്ടറിലാണ്‌ ബോംബ്‌ കണ്ടെത്തിയത്‌. 
തിങ്കളാഴ്‌ച രാവിലെയാണ്‌ സംഭവം. പൊലീസ്‌ കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക