Image

എല്ലാ സംസ്ഥാനങ്ങളും പൗരത്വ നിയമ ഭേദഗതിക്ക് എതിരെ പ്രമേയം പാസാക്കണം; നിര്‍ദേശവുമായി വീണ്ടും മമത ബാനര്‍ജി

Published on 20 January, 2020
എല്ലാ സംസ്ഥാനങ്ങളും പൗരത്വ നിയമ ഭേദഗതിക്ക് എതിരെ പ്രമേയം പാസാക്കണം; നിര്‍ദേശവുമായി വീണ്ടും മമത ബാനര്‍ജി

കൊല്‍ക്കത്ത: പൗരത്വ നിയമ ഭേദഗതിയെ സാധ്യമായ എല്ലാ വഴികളിലൂടെയും തടയാന്‍ ആഹ്വാനം ചെയ്ത് പശ്ചിമ ബംഗാല്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. എല്ലാ സംസ്ഥാനങ്ങളും പൗരത്വ നിയമ ഭേദഗതിക്ക് എതിരെ പ്രമേയം പാസാക്കണമെന്ന് മമത ബാനര്‍ജി വീണ്ടും ആവശ്യപ്പെട്ടു. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളും പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളും ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ നടപ്പാക്കുന്നതിന് മുമ്ബ് സൂക്ഷ്മമായി പഠിക്കണം എന്നും മമത നിര്‍ദേശിച്ചു.


നേരത്തെ രാജ്യത്തെ ജനാധിപത്യം ഭീഷണിയിലാണെന്നും, യോജിച്ച്‌ പ്രവര്‍ത്തിക്കേണ്ട സമയമാണിതെന്നും ചൂണ്ടിക്കാട്ടി വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക് മമത ബാനര്‍ജി കത്തയച്ചിരുന്നു. എല്ലാവരും ഒറ്റക്കെട്ടായി നിന്ന് പോരാടണമെന്നും മമത ആഹ്വാനം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ പ്രസ്താവന.


പൗരത്വനിയമഭേദഗതിയും ദേശീയ പൗരത്വ പട്ടികയും നടപ്പിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം നടത്തുന്ന സാഹചര്യത്തില്‍ രാജ്യത്തെ സ്ത്രീകളും കുട്ടികളും കര്‍ഷകരും തൊഴിലാളികളും പട്ടികവര്‍ഗ വിഭാഗക്കാരും മറ്റ് ന്യൂനപക്ഷങ്ങളില്‍പ്പെട്ടവരും വളരെയേറെ ആശങ്കാകുലരാണ്. ഈ സാഹചര്യത്തെ വളരെ ഗൗരവത്തോടെ പരിഗണിക്കേണ്ടിയിരിക്കുന്നു. നമ്മള്‍ എന്നത്തേക്കാളും ഒരുമിച്ച്‌ നില്‍ക്കേണ്ടസമയമാണിതെന്നായിരുന്നു ആശങ്കയോടെയുള്ള മമതയുടെ കത്ത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക