Image

റോഡ്‌ ഷോ സമാപിക്കാന്‍ വൈകി; കെജ്‌രിവാളിന്‌ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനായില്ല

Published on 20 January, 2020
റോഡ്‌ ഷോ സമാപിക്കാന്‍ വൈകി; കെജ്‌രിവാളിന്‌ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനായില്ല
ന്യൂഡല്‍ഹി > ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനായില്ല. ജനത്തിരക്കു കാരണം കേജ്‌രിവാളിന്റെ റോഡ് ഷോ മൂന്നു മണിക്കു മുമ്ബ് റിട്ടേണിങ് ഓഫീസറുടെ കെട്ടിടത്തിനു സമീപം എത്തിയില്ല. ഇനി നാളെ പത്രിക സമര്‍പ്പിക്കുമെന്ന് കെജ്‌രിവാള്‍ പറഞ്ഞു. 

ഇന്ന് റോഡ് ഷോയ്ക്കു ശേഷം നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനായിരുന്നു അദ്ദേഹം തീരുമാനിച്ചിരുന്നത്. എന്നാല്‍ വന്‍ ജനാവലി പങ്കെടുത്ത റോഡ് ഷോ സമാപിക്കാന്‍ വൈകിയതിനാല്‍ നിശ്ചിത സമയത്തിനുള്ളില്‍ അദ്ദേഹത്തിന് നാമനിര്‍ദേശ പത്രിക പൂരിപ്പിച്ച്‌ വരണാധികാരിയുടെ ഓഫിസില്‍ എത്താനായില്ല. നാളെയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക