Image

ഗാ​ല​റി ത​ക​ര്‍​ന്നു വീ​ണ സം​ഭ​വം; പോ​ലീ​സ് കേ​സെ​ടു​ത്തു

Published on 20 January, 2020
ഗാ​ല​റി ത​ക​ര്‍​ന്നു വീ​ണ സം​ഭ​വം; പോ​ലീ​സ് കേ​സെ​ടു​ത്തു

പാ​ല​ക്കാ​ട്: ഫു​ട്ബോ​ള്‍ മ​ത്സ​ര​ത്തി​ന് മു​ന്‍​പ് ഗാ​ല​റി ത​ക​ര്‍​ന്നു വീ​ണ സം​ഭ​വ​ത്തി​ല്‍ സം​ഘാ​ട​ക സ​മി​തി​ക്കെ​തി​രേ​യും ഗാ​ല​റി നി​ര്‍​മി​ക്കാ​ന്‍ ക​രാ​ര്‍ എ​ടു​ത്തവര്‍ക്കെതിരെയും പോ​ലീ​സ് കേ​സെ​ടു​ത്തു.


ക​ളി​ക്ക​ള​ത്തി​ല്‍ ജീ​വ​ന്‍ പൊ​ലി​ഞ്ഞ സ​ന്തോ​ഷ് ട്രോ​ഫി മു​ന്‍​താ​രം ആ​ര്‍.​ധ​ന​രാ​ജി​ന്‍റെ കു​ടും​ബ​ത്തി​നു​ള്ള സ​ഹാ​യ​നി​ധി​ക്കാ​യാ​ണ് ഫു​ട്ബോ​ള്‍ മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചി​രു​ന്നു​ത്. ഐ.​എം.​വി​ജ​യ​ന്‍, ബൈ​ജും​ഗ് ബൂ​ട്ടി​യ തു​ട​ങ്ങി​യ​വ​ര്‍ അ​ണി​നി​ര​ക്കേ​ണ്ടി​യി​രു​ന്ന മ​ത്സ​ര​ത്തി​ന് തൊ​ട്ടു​മു​ന്‍​പാ​യി​രു​ന്നു സം​ഭ​വം. ഇതിനെ തുടര്‍ന്ന് മ​ത്സ​രം ന​ട​ത്താ​ന്‍ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. ഗാ​ല​റി ത​ക​ര്‍​ന്നു വീ​ണ് 50 ഓ​ളം പേ​ര്‍​ക്ക് പ​രി​ക്കേല്‍ക്കുകയും ചെയ്തിരുന്നു.


അ​ഗ്നി​ശ​മ​ന​സേ​ന​യും പോ​ലീ​സും നാ​ട്ടു​കാ​രും ചേ​ര്‍​ന്നാ​ണ് ത​ക​ര്‍​ന്ന ഗാ​ല​റി​യി​ല്‍ കു​ടു​ങ്ങി​യ​വ​രെ ര​ക്ഷ​പെ​ടു​ത്തി​യ​ത്. ധ​ന​രാ​ജി​ന്‍റെ കു​ടും​ബ​ത്തെ സ​ഹാ​യി​ക്കാ​ന്‍ പാ​ല​ക്കാ​ട് ജി​ല്ലാ ഫു​ട്ബോ​ള്‍ അ​സോ​സി​യേ​ഷ​നാ​ണ് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ച​ത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക