Image

കുറച്ച്‌ കഴിഞ്ഞാണ് മനസ്സിലായത്, ടേക്ക് ഓഫിലും എന്ന് നിന്റെ മൊയ്തീനിലും ഇസ്‌ലാമോഫോബിയ ഉണ്ടായിരുന്നു ; പാര്‍വതി തിരുവോത്ത്

Published on 20 January, 2020
കുറച്ച്‌ കഴിഞ്ഞാണ് മനസ്സിലായത്, ടേക്ക് ഓഫിലും എന്ന് നിന്റെ മൊയ്തീനിലും ഇസ്‌ലാമോഫോബിയ ഉണ്ടായിരുന്നു ; പാര്‍വതി തിരുവോത്ത്

താന്‍ അഭിനയിച്ച ടേക്ക് ഓഫിലും എന്ന് നിന്റെ മൊയ്തീനിലും ഇസ്‌ലാമോഫോബിയ ഉണ്ടായിരുന്നുവെന്ന് തുറന്ന് പറഞ്ഞ് നടി പാര്‍വതി തിരുവോത്ത്. ഈ രണ്ട് സിനിമകളിലും ഇസ്ലാമോഫോബിയ ഉള്ള വിവരം താന്‍ കുറച്ചുകഴിഞ്ഞാണ് മനസ്സിലാക്കിയതെന്നും പാര്‍വതി വ്യക്തമാക്കി.


പൗരത്വ ഭേദഗതി നിയമവും, പൗരത്വ പട്ടികയും നടപ്പിലാക്കുന്നതില്‍ പ്രതിഷേധിച്ച്‌ കോഴിക്കോട് ആനക്കുളം സാംസ്‌കാരിക കേന്ദ്രത്തില്‍ സംഘടിപ്പിച്ച 'വാച്ച്‌ ഔട്ട് അഖില ഭാരതീയ ആന്റി നാസി' എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു താരം. കസബ പോലുള്ള സിനിമയിലെ പ്രശ്നം വീണ്ടും ആവര്‍ത്തിക്കുന്നുണ്ടെന്നും അത് ചോദിക്കാനുള്ള അവകാശം തനിക്കിപ്പോഴുമുണ്ടെന്നും പാര്‍വതി കൂട്ടിച്ചേര്‍ത്തു.


എല്ലാതരം സ്വത്വങ്ങളെയും കേള്‍ക്കാനും താദാത്മ്യപ്പെടാനും സാധിക്കണമെന്ന് പാര്‍വതി പറഞ്ഞു. അവര്‍ക്ക് മാത്രമേ ഫാസിസത്തിനും വംശഹത്യക്കുമെതിരായ സമരങ്ങളെ വികസിപ്പിക്കാന്‍ സാധിക്കുകയുള്ളൂ. താന്‍ അഭിനയിച്ച സിനിമകളിലെ സ്ത്രീ-ദലിത്-കീഴാള-മുസ്‌ലിം-ട്രാന്‍സ് രാഷ്ട്രീയ ശക്തികളുടെ സംഘര്‍ഷങ്ങളെപ്പറ്റി ഇപ്പോള്‍ ബോധവതിയാണെന്നും തുറന്ന മനസോടെയും ഉത്തരവാദിത്ത ബോധത്തോടെയും സിനിമയെ സമീപിക്കുവെന്നും പാര്‍വതി വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക