Image

ശബരിമല തീര്‍ഥാടനത്തിനു പരിസമാപ്തി; നട ചൊവ്വാഴ്ച അടയ്ക്കും

Published on 20 January, 2020
ശബരിമല തീര്‍ഥാടനത്തിനു പരിസമാപ്തി; നട ചൊവ്വാഴ്ച അടയ്ക്കും
ശബരിമല:  തീര്‍ഥാടനം പൂര്‍ത്തിയാക്കി അയ്യപ്പക്ഷേത്രനട നാളെ  രാവിലെ 6ന്  അടയ്ക്കും. ഭക്തര്‍ക്ക് ഇന്ന് രാത്രി 9.30 വരെ ദര്‍ശനം നടത്താം. നെയ്യഭിഷേകം ഇന്നലെ രാവിലെ 9.30ന് പൂര്‍ത്തിയാക്കി. തുടര്‍ന്ന് കളഭാഭിഷേകം നടന്നു. കിഴക്കേ മണ്ഡപത്തില്‍ കളഭം പൂജിച്ചു. പന്തളം രാജപ്രതിനിധി  ഉത്രംനാള്‍ പ്രദീപ് കുമാര്‍ വര്‍മ പരിവാര സമേതം എത്തി. തുടര്‍ന്ന് വാദ്യ മേളങ്ങളോടെ കളഭം നിറച്ച ബ്രഹ്മകലശം ശ്രീകോവിലിലേക്ക് എത്തിച്ചു. തന്ത്രി കണ്ഠര് മഹേഷ് മോഹനര് അയ്യപ്പ വിഗ്രഹത്തില്‍ കളഭാഭിഷേകം നടത്തി. അത്താഴ പൂജയ്ക്ക് ശേഷം മാളികപ്പുറത്തെ എഴുന്നള്ളത്ത് ആരംഭിച്ചു.

ഇന്ന് വൈകിട്ട് 6 വരെയേ തീര്‍ഥാടകര്‍ക്ക് പമ്പയില്‍നിന്നു സന്നിധാനത്തേക്ക്  പ്രവേശനമുള്ളൂ. അത്താഴ പൂജയോടെ അയ്യപ്പന്മാരുടെ ദര്‍ശനം പൂര്‍ത്തിയാകും. തുടര്‍ന്ന്  തീര്‍ഥാടനത്തിനു സമാപനം കുറിച്ച് രാത്രി 10ന് മാളികപ്പുറത്ത് ഗുരുതി നടക്കും.  നാളെ പുലര്‍ച്ചെ 3 മണിക്ക് നട തുറക്കുമെങ്കിലും രാജപ്രതിനിധിക്കു മാത്രമേ ദര്‍ശനമുള്ളൂ.  അതുകഴിഞ്ഞ് ഹരിവരാസനം പാടി നട അടയ്ക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക