Image

അതിരൂപത ഭൂമി വില്‍പ്പന: കര്‍ദിനാള്‍ ആലഞ്ചേരിക്കും കൂട്ടരുംമെതിരെ രണ്ട് കേസുകള്‍ കൂടി; മാര്‍ച്ച് 13ന് ഹാജരാകണം

Published on 20 January, 2020
അതിരൂപത ഭൂമി വില്‍പ്പന: കര്‍ദിനാള്‍ ആലഞ്ചേരിക്കും കൂട്ടരുംമെതിരെ രണ്ട് കേസുകള്‍ കൂടി; മാര്‍ച്ച് 13ന് ഹാജരാകണം
കൊച്ചി: എറണാകുളം- അങ്കമാലി അതിരൂപതയിലെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, അതിരൂപത മുന്‍ പ്രൊക്യൂറേറ്റര്‍ ഫാ.ജോഷി പുതുവ എന്നിവരെ പ്രതിചേര്‍ത്ത് കോടതി കേസെടുത്തു. കരുണാലയത്തിന്റെ ഭൂമി വില്‍പ്പനയുമായി ബന്ധപ്പെട്ടാണ് കാക്കനാട് മജിസ്ട്രേറ്റ് കോടതി രണ്ട് കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തത്. വഞ്ചന, ഗൂഢാലോചന, തെറ്റായ വിവരങ്ങള്‍ ചേര്‍ത്ത് ഭൂമി വില്‍പ്പന തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്.

മാര്‍ച്ച് 13ന് കര്‍ദിനാളും ഫാ.ജോഷിയും കോടതിയില്‍ നേരിട്ട് ഹാജരാകണം. അലക്സിയന്‍ ബ്രദേഴ്സ് അതിരൂപതയ്ക്ക് ചാരിറ്റി പ്രവര്‍ത്തനത്തിനു മാത്രം വിനിയോഗിക്കുന്നതിനായി നല്‍കിയ ഭൂമി മറിച്ചുവില്‍പ്പന നടത്തിയെന്ന് ചൂണ്ടിക്കാട്ടി അതിരൂപത അംഗങ്ങളായ ജോഷി വര്‍ഗീസ്, ഷൈന്‍ വര്‍ഗീസ് എന്നിവര്‍ നേരത്തെ കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഹര്‍ജി പരിഗണിച്ച കോടതി ഭൂമി ഇടപാടിനെ കുറിച്ച് മുന്‍പ് അതിരുപത അന്വേഷണത്തിന് നിയോഗിച്ച വൈദിക കമ്മീഷന്‍ അംഗങ്ങളെ വിളിച്ചുവരുത്തി മൊഴിയെടുത്തിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
Join WhatsApp News
രൂപ താ അദികം രൂപ താ 2020-01-20 16:27:47
രൂപ താ, അതികം രൂപ താ ഇവർ ദൈവത്തിൻ്റെ പ്രതികൾ - ആണ്. ഇവരെ അവഹേളിക്കരുത്. ഇവരെ കോടതിയിൽ കേറ്റിയാൽ ദൈവം കോപിക്കും. നിങ്ങളോടു ആരോടും കണക്കു കാണിക്കണ്ട. ഇന്ത്യൻ നിയമം ഇവർക്ക് ബാധകം അല്ല. ഇവർ കാനോൻ നിയമം അനുസരിച്ചു കാര്യങ്ങൾ ചെയ്യും. വെറുതെ കോടതി സമയം കളയാതെ. -
josecheripuram 2020-01-20 18:24:34
My Father told me Stay way from Priests&Police.They are people thrive on our money& betray us.
josecheripuram 2020-01-20 19:09:26
It doesn't fit to the teaching of Christ,Love one another.It's so easy to hate, but to love one another is difficult.Then how about loving your enemy?What's happening in Christianity?Are we Giving others an example or are we giving wrong message?
Jesus 2020-01-20 20:33:41
Son, the spirit is upon you otherwise you won't be able to speak like this. You, know lots about me
josecheripuram 2020-01-20 20:34:17
It happens in every society where the founder is rejected or his ideology is rejected,Every one Including Martin Luther king ,Had a dream and It's still a dream?Do you ever think Equality is going to happen?
Christian Brothers 2020-01-20 20:36:04
Who cares about Jesus! He is dead. Isn't he? Let us get together and lead prayerful life for his second coming.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക