Image

കണ്ണു മൂടിക്കെട്ടി നീത പിള്ളയുടെ ബോട്ടില്‍ ക്യാപ് ചലഞ്ച്

Published on 20 January, 2020
കണ്ണു മൂടിക്കെട്ടി നീത പിള്ളയുടെ ബോട്ടില്‍ ക്യാപ് ചലഞ്ച്
സിനിമാ താരങ്ങള്‍ മുതല്‍ സാധാരണക്കാര്‍ വരെ ആവേശത്തോടെ നെഞ്ചേറ്റുകയും ലോകത്താകമാനം തരംഗമാവുകയും ചെയ്ത ബോട്ടില്‍ ക്യാപ് ചലഞ്ച് അടുത്ത കാലത്ത് സോഷ്യല്‍ മീഡിയ ഏറ്റെടുത്ത് ആഘോഷമാക്കിയിരുന്നു. ഹോളിവുഡില്‍ തുടങ്ങി അത് ബോളിവുഡിലേക്കും വഴി മാറി മോളിവുഡിലേക്കും എത്തിയ ഈ ചലഞ്ചിന്റെ കുറച്ച കൂടി ചലഞ്ചിങ്ങായ ഒരു വകഭേദവുമായി എത്തിയിരിക്കുകയാണ്  എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത "ദ് കുങ് ഫു മാസ്റ്റര്‍ ' എന്ന ചിത്രത്തിലെ നായികയായ നീന പിള്ള.

മുന്‍ ബോട്ടില്‍ ക്യാപ് ചലഞ്ചില്‍ നിന്നും ഒരു പടി കൂടി കടന്നുള്ള പ്രകടനത്തില്‍ തന്റെ കണ്ണു മൂടിക്കെട്ടിയാണ് നീത പിള്ള ബോട്ടിലിന്റെ ക്യാപ് കാല കൊണ്ട് തെറിപ്പിക്കുന്നത്. ഇതിന്റെ വീഡിയോ ഇതിനകം വൈറലാി കഴിഞ്ഞു.
 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക