Image

ഇലക്ട്രോണിസം-(ന്യു ഇയര്‍ കവിത: സി.എസ്. ജോര്‍ജ് കോടുകുളഞ്ഞി)

സി.എസ്. ജോര്‍ജ് കോടുകുളഞ്ഞി Published on 21 January, 2020
 ഇലക്ട്രോണിസം-(ന്യു ഇയര്‍ കവിത: സി.എസ്. ജോര്‍ജ് കോടുകുളഞ്ഞി)
ഇലക്ട്രോണ്‍ കണികകള്‍
മനുഷ്യമണ്ടയില്‍ നുരങ്ങുന്നു
ബെല്ലും, സെല്‍ഫോണിന്റെയും കളിയില്‍
എന്ത് ഉടക്കും
എന്ത് തിന്നണം
എവിടെ പോകണമെന്ന് ് പോലും ഇവര്‍ മൊഴിയുന്നു
ആ വലയില്‍, തന്ത്രമന്ത്രങ്ങളില്‍
പലരും തെന്നുന്നു, വീഴുന്നു.
അറിവിന്റെയും അറിവ്‌കേടിന്റെയും
സൂക്തങ്ങള്‍ മൊഴിയുമിവരുടെ കേളിയില്‍
പലരും പലതും മറന്നുപോകുന്നു.
വഴികുറുക് കടക്കുമ്പോഴും
വണ്ടി ഓടിയ്ക്കുമ്പോഴും
ഇരിയ്ക്കുമ്പോഴും, നില്‍ക്കുമ്പോഴും
ഊണിലും ഉറക്കത്തില്‍ പോലും
അവനവനെ തന്നെയും
ഒരു പുതുലോകം സൃഷ്ടിയ്ക്കുമിവരുടെ ധൃതിയില്‍
ആ ഇലക്ട്രോണ്‍ നുരയില്‍, പതയില്‍.

 ഇലക്ട്രോണിസം-(ന്യു ഇയര്‍ കവിത: സി.എസ്. ജോര്‍ജ് കോടുകുളഞ്ഞി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക