Image

ലൗ ജിഹാദ്‌ ; തെളിവില്ലാതെ സീറോ മലബാര്‍ സഭ ഒന്നും പറയാറില്ല. തോമാശ്ലീഹായുടെ കാലം മുതല്‍ തന്നെ അത്‌ അങ്ങനെ തന്നെയെന്നും സെന്‍കുമാര്‍

Published on 21 January, 2020
ലൗ ജിഹാദ്‌ ; തെളിവില്ലാതെ സീറോ മലബാര്‍ സഭ ഒന്നും പറയാറില്ല. തോമാശ്ലീഹായുടെ കാലം മുതല്‍ തന്നെ അത്‌ അങ്ങനെ തന്നെയെന്നും സെന്‍കുമാര്‍

തിരുവനന്തപുരം: ലൗ ജിഹാദിന്റെ കേന്ദ്രമായ സത്യസരണി റെയ്‌ഡ്‌ ചെയ്യാനാവശ്യമായ ബലം പോലീസ്‌ മേധാവി ലോക്‌നാഥ്‌ ബെഹ്‌റയുടെ നട്ടെല്ലിനില്ലെന്നു മുന്‍ പോലീസ്‌ മേധാവി ടി.പി. സെന്‍കുമാര്‍. 

ഫേസ്‌ബുക്കില്‍ ഷെയര്‍ ചെയ്‌ത പോസ്റ്റിലൂടെയാണ്‌ സെന്‍കുമാറിന്റെ പ്രതികരണം. ലൗജിഹാദ്‌ എന്ന മനുഷ്യത്വരഹിതമായ കുറ്റകൃത്യത്തിന്‌ തെളിവില്ല എന്ന്‌ ഡിജിപി പറയുന്നുവെങ്കില്‍ അത്‌ അദ്ദേഹത്തിന്റെ കഴിവുകേടു തന്നെയാണ്‌. 

ഡിജിപിക്ക്‌ തെളിവാണ്‌ വേണ്ടതെങ്കില്‍ മെറിന്‍ ജേക്കബ്‌ മുതല്‍ ഈവ ആന്റണി വരെ ഇവിടെ നിരവധി തെളിവുകള്‍ നിരത്താനുണ്ട്‌. അടുത്തതായി തെളിവ്‌ ചോദിച്ചിരിക്കുന്നത്‌ ഭരിക്കുന്ന പാര്‍ട്ടിയുടെ യുവജന പ്രസ്ഥാനമായ ഡിവൈഎഫ്‌ഐ ആണ്‌. 

സാധാരണയായി ഇങ്ങനെ എന്തെങ്കിലും പ്രശ്‌നം ഉണ്ടെങ്കില്‍ തേഞ്ഞിപ്പാലം പോസ്റ്റ്‌ ഓഫീസ്‌ ഉപരോധിക്കുകയായിരുന്നു സംഘടനയുടെ പതിവ്‌. ഇപ്രാവശ്യം തെളിവ്‌ അന്വേഷിച്ചു തുടങ്ങി. പൗരത്വ ബില്ലിനെതിരെ ഇത്രയും പ്രക്ഷോഭങ്ങള്‍ നടത്തിയത്‌ എന്ത്‌ തെളിവിന്റെ അടിസ്ഥാനത്തിലാണ്‌ എന്ന്‌ ആര്‍ക്കുമറിയില്ലെന്നും സെന്‍കുമാര്‍.

ഫേസ്‌ബുക്ക്‌ ഷെയര്‍ പോസ്റ്റിന്റെ പൂര്‍ണരൂപം-

തെളിവല്ല വെളിവാണ്‌ വേണ്ടത്‌.

തെളിവില്ലാതെ സീറോ മലബാര്‍ സഭ ഒന്നും പറയാറില്ല. തോമാശ്ലീഹായുടെ കാലം മുതല്‍ തന്നെ അത്‌ അങ്ങനെ തന്നെയാണ്‌. ഡിജിപിക്ക്‌ തെളിവാണ്‌ വേണ്ടതെങ്കില്‍ മെറിന്‍ ജേക്കബ്‌ മുതല്‍ ഈവ ആന്റണി വരെ ഇവിടെ നിരവധി തെളിവുകള്‍ നിരത്താനുണ്ട്‌. ലൗജിഹാദ്‌ എന്ന മനുഷ്യത്വരഹിതമായ കുറ്റകൃത്യത്തിന്‌ തെളിവില്ല എന്ന്‌ ഡിജിപി പറയുന്നുവെങ്കില്‍ അത്‌ അദ്ദേഹത്തിന്റെ കഴിവുകേടു തന്നെയാണ്‌.

 ജെസ്‌നയുടെ തിരോധാനത്തെ കുറിച്ച്‌ ഒരു ചെറിയ തുമ്‌ബു പോലും ഉണ്ടാക്കാന്‍ അദ്ദേഹത്തിന്‌ സാധിച്ചില്ല. മിഷേല്‍ വര്‍ഗീസിന്റെ കൊലപാതകത്തിന്‌ പിന്നിലെ ചുരുളഴിക്കാനും അദ്ദേഹത്തിനു കഴിഞ്ഞിട്ടില്ല. 

ലൗ ജിഹാദിന്റെ കേന്ദ്രമായ സത്യസരണി റെയ്‌ഡ്‌ ചെയ്യാനാവശ്യമായ ബലം അദ്ദേഹത്തിന്റെ നട്ടെല്ലിനില്ല. കേരളം തീവ്രവാദത്തിന്റെ കേന്ദ്രമാകുന്നു എന്നതിനു തെളിവു വേണമെങ്കില്‍ കഴിഞ്ഞ ദിവസം എസ്‌ഐയെ വധിച്ച പ്രതികളോട്‌ ചോദിച്ചാല്‍ മതി.

അടുത്തതായി തെളിവ്‌ ചോദിച്ചിരിക്കുന്നത്‌ ഭരിക്കുന്ന പാര്‍ട്ടിയുടെ യുവജന പ്രസ്ഥാനമായ ഡിവൈഎഫ്‌ഐ ആണ്‌. സാധാരണയായി ഇങ്ങനെ എന്തെങ്കിലും പ്രശ്‌നം ഉണ്ടെങ്കില്‍ തേഞ്ഞിപ്പാലം പോസ്റ്റ്‌ ഓഫീസ്‌ ഉപരോധിക്കുകയായിരുന്നു സംഘടനയുടെ പതിവ്‌. ഇപ്രാവശ്യം തെളിവ്‌ അന്വേഷിച്ചു തുടങ്ങി.

 പൗരത്വ ബില്ലിനെതിരെ ഇത്രയും പ്രക്ഷോഭങ്ങള്‍ നടത്തിയത്‌ എന്ത്‌ തെളിവിന്റെ അടിസ്ഥാനത്തിലാണ്‌ എന്ന്‌ ആര്‍ക്കുമറിയില്ല. ഇന്ത്യന്‍ പൗരന്മാര്‍ ഉള്‍പ്പെടെ പുറത്താക്കപ്പെടും എന്ന്‌ പാര്‍ട്ടി പ്രസ്‌താവിക്കുന്നതിന്‌ എന്ത്‌ തെളിവാണ്‌ ഉള്ളത്‌? ആ ബില്ലില്‍ അപ്രകാരം എങ്ങാനും പറഞ്ഞിട്ടുണ്ടായിരുന്നോ? മാത്രമല്ല ഒരു രാഷ്ട്രീയ പാര്‍ട്ടി ഒരു പ്രശ്‌നത്തെക്കുറിച്ച്‌ മാത്രം പ്രസ്‌താവന ഇറക്കിയാല്‍ പോരല്ലോ ഈ നാട്ടിലുള്ള എല്ലാ പ്രശ്‌നങ്ങളെയും പരിഗണിക്കേണ്ടതല്ലേ.

 സീറോ മലബാര്‍ സഭയുടെ പ്രസ്‌തുത സര്‍ക്കുലറില്‍ തന്നെ അഞ്ച്‌ പൊതുപ്രശ്‌നങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്‌. അതില്‍ അഞ്ചാമത്തേത്‌ മാത്രമാണ്‌ ലൗ ജിഹാദുമായി ബന്ധപ്പെട്ടത്‌.അതില്‍ ഒന്നാമത്തേത്‌ കേരളത്തിലെ എല്ലാ മതവിശ്വാസികളും ഉള്‍പ്പെട്ട ഈ പൊതു സമൂഹത്തെ ഒരുപോലെ ബാധിക്കുന്ന കാര്‍ഷിക പ്രശ്‌നങ്ങളാണ്‌. അതേക്കുറിച്ച്‌ ഭരിക്കുന്ന പാര്‍ട്ടിയുടെ യുവജന സംഘടനയ്‌ക്ക്‌ എന്താണ്‌ പറയാനുള്ളത്‌. 

രണ്ടാമത്തെ വിഷയമായ പൗരത്വഭേദഗതിയെ കുറിച്ച്‌ പാര്‍ട്ടി കാര്യമായിട്ട്‌ പറയുന്നുണ്ട്‌ എന്ന്‌ അറിയാം. എന്നാല്‍ ന്യൂനപക്ഷ ക്ഷേമപദ്ധതികളില്‍ ക്രൈസ്‌തവര്‍ നേരിടുന്ന വിവേചനത്തെ കുറിച്ചും സംവരണ രഹിത വിഭാഗങ്ങളുടെ സാമ്‌ബത്തിക സംവരണത്തെ കുറിച്ചും സര്‍ക്കുലര്‍ പ്രസ്‌താവിക്കുന്നുണ്ട്‌. ഇവയെ കുറിച്ചും ഭരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിക്കും പോഷക സംഘടനകള്‍ക്കും ഒന്നും പറയാനില്ലേ. 

എന്തുകൊണ്ട്‌ ഇവര്‍ ചില വിഷയങ്ങളെ മാത്രം പ്രത്യേക താല്‍പര്യത്തോടെ കൂടി സമീപിക്കുന്നു. അതിന്റെ ഉത്തരം എ എ റഹീം എന്ന ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയുടെ പേര്‌ തന്നെ വെളിവാക്കുന്നുണ്ട്‌. കൂടാതെ റിയാസ്‌, ജലീല്‍, കരീം തുടങ്ങിയ പേരുകള്‍ കൂടി ചേര്‍ത്ത്‌ വായിക്കുമ്‌ബോള്‍ ഉത്തരം പൂര്‍ണ്ണമാകും. മതരഹിത പാര്‍ട്ടിയാണല്ലോ ഇത്‌.

ഈ സമൂഹത്തോട്‌ യാതൊരു ഉത്തരവാദിത്വവും ഇല്ലാത്ത മാധ്യമങ്ങളെക്കുറിച്ച്‌ പ്രത്യേകിച്ചൊന്നും പറയാനില്ല. ഏതായാലും ലൗജിഹാദ്‌ എന്ന ഗുരുതരമായ കുറ്റകൃത്യത്തെ പൊതുസമൂഹത്തില്‍ ഇത്രയും വലിയ ചര്‍ച്ചയാക്കി മാറ്റിയതില്‍ അവരോട്‌ നന്ദിയും കടപ്പാടും ഉണ്ട്‌. 

മാധ്യമങ്ങളുടെ നിലപാടുകള്‍ കേരളത്തിലെ പൊതുസമൂഹത്തിന്‌ വളരെ വ്യക്തമായി അറിയാവുന്നതുകൊണ്ട്‌ അവ എന്തുപറഞ്ഞാലും വിവരമുള്ള ആളുകള്‍ കാര്യം മനസ്സിലാക്കിക്കൊള്ളും. അതിനാല്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടക്കട്ടെ. എല്ലാവര്‍ക്കും വെളിവുണ്ടാകട്ടെ എന്ന്‌ ആശംസിക്കുന്നു

Join WhatsApp News
Keraleeyan 2020-01-21 10:34:37
എന്തുകൊണ്ട്‌ ഇവര്‍ ചില വിഷയങ്ങളെ മാത്രം പ്രത്യേക താല്‍പര്യത്തോടെ കൂടി സമീപിക്കുന്നു. അതിന്റെ ഉത്തരം എ എ റഹീം എന്ന ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയുടെ പേര്‌ തന്നെ വെളിവാക്കുന്നുണ്ട്‌. കൂടാതെ റിയാസ്‌, ജലീല്‍, കരീം തുടങ്ങിയ പേരുകള്‍ കൂടി ചേര്‍ത്ത്‌ വായിക്കുമ്‌ബോള്‍ ഉത്തരം പൂര്‍ണ്ണമാകും. മതരഹിത പാര്‍ട്ടിയാണല്ലോ ഇത്‌. ------------------ ഇയാൾ പോലീസ് ഡി.ജി.പി ആയിരുന്നുവെന്ന് ഓർക്കുമ്പോൾ ലജ്ജ തോന്നുന്നു
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക