Image

ഓടക്കാലി പള്ളി ഏറ്റെടുക്കാന്‍ പൊലിസ്‌ എത്തി; ഗേറ്റിന്റെ പൂട്ട്‌ പൊളിച്ചു; സംഘര്‍ഷം

Published on 21 January, 2020
ഓടക്കാലി പള്ളി ഏറ്റെടുക്കാന്‍ പൊലിസ്‌ എത്തി; ഗേറ്റിന്റെ പൂട്ട്‌ പൊളിച്ചു; സംഘര്‍ഷം

പെരുമ്‌ബാവൂര്‍: ഓടക്കാലി സെന്റ്‌ മേരീസ്‌ പള്ളിയില്‍ കോടതി വിധി നടപ്പാക്കുന്നതിനായി പൊലിസ്‌ എത്തി. പ്രതിഷേധവുമായി പള്ളിയിലെത്തിയ യാക്കോബായ വിശ്വാസികള്‍ പൊലിസിനെ തടഞ്ഞതോടെ സ്ഥലത്ത്‌ സംഘര്‍ഷമുണ്ടായി. പള്ളിയുടെ ഗേറ്റ്‌ പൂട്ടിയതിനാല്‍ ഗ്യാസ്‌ കട്ടര്‍ ഉപയോഗിച്ച്‌ താഴ്‌ മുറിച്ചാണ്‌ പൊലിസ്‌ അകത്ത്‌ കടന്നത്‌.

എന്നാല്‍ പ്രതിഷേധവുമായി കൂടുതല്‍ ആളുകള്‍ എത്തിയതോടെ പൊലിസിന്‌ പിന്‍മാറേണ്ടി വന്നു. സമാധാനപരമായി പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ്‌ ഇപ്പോള്‍ പൊലിസ്‌ ശ്രമിക്കുന്നത്‌.

കോടതി വിധി പ്രകാരം പള്ളി ഓര്‍ത്തഡോക്‌സ്‌ സഭയ്‌ക്ക്‌ കൈമാറാനുള്ള സമയം നാളെ അവസാനിക്കാനിരിക്കെയാണ്‌ പൊലിസ്‌ നടപടി. കോടതി വിധി നടപ്പാക്കാന്‍ പൊലിസ്‌ മുന്‍പും ശ്രമിച്ചിരുന്നെങ്കിലും യാക്കോബായ വിശ്വാസികളുടെ പ്രതിഷേധത്തെത്തുടര്‍ന്ന്‌ മടങ്ങിപ്പോവുകയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക