Image

ഓട്ടോറിക്ഷയില്‍ നിന്ന് ഇറക്കിവിട്ടു, ഐഡന്റിറ്റി വെളിപ്പെടുത്തിയപ്പോഴാണ് യാത്രചെയ്യാന്‍ അനുവദിച്ചത്: ഷാഹിദ കമാല്‍

Published on 21 January, 2020
ഓട്ടോറിക്ഷയില്‍ നിന്ന് ഇറക്കിവിട്ടു, ഐഡന്റിറ്റി വെളിപ്പെടുത്തിയപ്പോഴാണ് യാത്രചെയ്യാന്‍ അനുവദിച്ചത്: ഷാഹിദ കമാല്‍

മലപ്പുറം: സംസ്ഥാന വനിതാ കമ്മീഷന്‍ അംഗം ഷാഹിദ കമാലിനെ ഓട്ടോറിക്ഷയില്‍ നിന്ന് ഇറക്കിവിട്ടു. നാളെ നടക്കുന്ന വനിതാ കമ്മീഷന്‍ സിറ്റിംഗില്‍ പങ്കെടുക്കുന്നതിനായി മലപ്പുറം അങ്ങാടിപ്പുറം റെയില്‍വേ സ്റ്റേഷനിലെത്തിയ ഷാഹിദാ കമാലിനോടായിരുന്നു ഓട്ടോ ഡ്രൈവറുടെ മോശമായ പെരുമാറ്റം. സംഭവത്തില്‍ പൊലീസ് സ്വമേധയാ കേസെടുത്തു.


റെയില്‍വേ സ്റ്റേഷനിലെത്തിയ ഷാഹിദ ഓട്ടോയില്‍ കയറി ഗസ്റ്റ് ഹൗസില്‍ ഇറക്കിതരണമെന്ന് ആവശ്യപ്പെട്ടപ്പോഴാണ് ഡ്രൈവറില്‍ നിന്നും മോശം പെരുമാറ്റമുണ്ടായത്. ഓട്ടോയില്‍ നിന്ന് ഇറക്കി വിടാന്‍ ഡ്രൈവര്‍ ശ്രമിച്ചെന്നും,​ തന്റെ നേരെ ആക്രോശിക്കുകയും ചെയ്തെന്നും ഷാഹിദ പറഞ്ഞു. ഐഡന്റിറ്റി വെളിപ്പെടുത്തിയപ്പോഴാണ് യാത്രചെയ്യാന്‍ അനുവദിച്ചത്. ഓട്ടോയുടെയും ഡ്രൈവറുടെയും ഫോട്ടോ കയ്യിലുണ്ട്. വേണ്ടി വന്നാല്‍ ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കുമെന്നും ഷാഹിദ വ്യക്തമാക്കി.


പെരിന്തല്‍മണ്ണ സിഐ നാളെ നടക്കുന്ന സിറ്റിംഗില്‍ ഹാജരായി സംഭവത്തില്‍ വിശദീകരണം നല്‍കും. ഇതിനു മുന്‍പും സമാന അനുഭവം ഗസ്റ്റ് ഹൗസിലെ ജീവനക്കാര്‍ക്ക് ഓട്ടോക്കാരില്‍ നിന്നും ഉണ്ടായിട്ടുണ്ടെന്ന് ഷാഹിദയോട് വെളിപ്പെടുത്തി. സംഭവത്തില്‍ നടപടി സ്വീകരിക്കേണ്ടത് തന്റെ സാമൂഹിക പ്രതിബദ്ധതയാണെന്നും ഷാഹിദ വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക