Image

ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിന പരേഡില്‍ ബ്രസീല്‍ പ്രസിഡന്റ് മുഖ്യാതിഥിയാകും

Published on 21 January, 2020
ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിന പരേഡില്‍ ബ്രസീല്‍ പ്രസിഡന്റ് മുഖ്യാതിഥിയാകും

ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിന പരേഡില്‍ ബ്രസീല്‍ പ്രസിഡന്റ് ജെയ്ര്‍ ബോല്‍സൊനാരോ മുഖ്യാതിഥിയാകും. ബ്രസീലിയന്‍ പ്രസിഡന്റ്് എന്ന നിലയില്‍ ജെയ്‌റിന്റെ ആദ്യ ഇന്ത്യാ സന്ദര്‍ശനമാണ് ഇത്. ഇതിന് മുമ്ബ് 1996, 2004 വര്‍ഷങ്ങളില്‍ ബ്രസീല്‍ പ്രസിഡന്റുമാര്‍ ഇന്ത്യന്‍ റിപ്പബ്ലിക് ദിന ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്തിട്ടുണ്ട്്


റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച്‌ എത്തുന്ന അദ്ദേഹം നാല് ദിവസം ഇന്ത്യയില്‍ ഉണ്ടാകും. 24ന് സന്ദര്‍ശനം ആരംഭിക്കും. ഏഴ് മന്ത്രിമാരും ബ്രസീല്‍ പാര്‍ലമെന്റിലെ ബ്രസീല്‍-ഇന്ത്യാ സൗഹൃദ ഗ്രൂപ്പിന്റെ ചെയര്‍മാനും മുതിര്‍ന്ന ഉദ്യോഗസ്ഥരും ബിസിനസ് പ്രതിനിധി സംഘവും ബ്രസീല്‍ പ്രസിഡന്റിനൊപ്പം ഉണ്ടാകും.


ജനുവരി 27ന് ഇന്ത്യാ-ബ്രസീല്‍ ബിസിനസ് ഫോറത്തെ ജെയ്ര്‍ അഭിസംബോധന ചെയ്യും. ഇന്ത്യയും ബ്രസീലും തമ്മില്‍ വളരെ അടുത്ത ബന്ധമാണുള്ളതെന്ന് ഇന്ത്യാ സന്ദര്‍ശനത്തിന് മുന്നോടിയായി ബ്രസീല്‍ പ്രസിഡന്റ് പറഞ്ഞു. ഇന്ത്യയും ബ്രസീലും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും വ്യാപാര ബന്ധവും അദ്ദേഹത്തിന്റെ ഇന്ത്യാ സന്ദര്‍ശത്തില്‍ ചര്‍ച്ചയാകും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക