Image

രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് സ്തനാര്‍ബുദമുണ്ടാക്കുമെന്ന് പഠനം

Published on 21 January, 2020
രാത്രി വൈകി  ഭക്ഷണം കഴിക്കുന്നത് സ്തനാര്‍ബുദമുണ്ടാക്കുമെന്ന് പഠനം
സ്തനാര്‍ബുദം ബാധിക്കുന്ന സ്ത്രീകളുടെ എണ്ണം ഇന്ന് കൂടിവരുകയാണ്. നിരവധി ഘടകങ്ങള്‍ ഈ രോഗത്തിന് കാരണമാകുന്നു.

സ്തനാര്‍ബുദത്തിന് ഭക്ഷണരീതിയുമായും ബന്ധമുണ്ട്. കാന്‍സര്‍ എപ്പിഡെമിയോളജി ബയോമാര്‍ക്കേഴ്‌സ് ആന്‍ഡ് പ്രിവന്‍ഷന്‍ എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം അനുസരിച്ച് രാത്രി വളരെ വൈകി ഭക്ഷണം കഴിക്കുന്നത് സ്തനങ്ങളുടെ ആരോഗ്യത്തെ ബാധിക്കും എന്നു കണ്ടു. വൈകി കഴിക്കുന്നത് ഇന്‍സുലിന്റെ അളവിനെ ബാധിക്കുകയും ഇത് സ്തനാര്‍ബുദ സാധ്യത കൂട്ടുകയും ചെയ്യും.

നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹെല്‍ത്ത് നടത്തിയ ഒരു പഠനത്തില്‍ െപര്‍മനന്റ് ഹെയര്‍ ഡൈയും കെമിക്കല്‍ ഹെയര്‍ സ്‌ട്രെയ്റ്റ്‌നറുകളും ഉപയോഗിക്കുന്ന സ്ത്രീകള്‍ക്ക് ഇവ ഉപോയോഗിക്കാത്തവരെ അപേക്ഷിച്ച് സ്തനാര്‍ബുദം വരാനുള്ള സാധ്യത കൂടുതലാണെന്നു കണ്ടു. രാസവസ്തുക്കള്‍ അടങ്ങിയ ഈ ഹെയര്‍ ഉല്‍പ്പന്നങ്ങളുടെ ഉപയോഗം എത്ര കൂടുന്നുവോ രോഗസാധ്യതയും അത്രതന്നെ കൂടുന്നതായി ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് കാന്‍സറില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.

46709 സ്ത്രീകളിലാണ് പഠനം നടത്തിയത്. അഞ്ചു മുതല്‍ എട്ട് ആഴ്ചവരെ തുടര്‍ച്ചയായി പെര്‍മനന്റ് ഡൈ ഉപയോഗിച്ച ആഫ്രിക്കന്‍ അമേരിക്കന്‍ സ്ത്രീകളില്‍ സ്തനാര്‍ബുദ സാധ്യത 60 ശതമാനമാണെന്ന് കണ്ടു. സെമി പെര്‍മനന്റ്, ടെമ്പററി ഡൈ ഉപയോഗിച്ചവരില്‍ സ്തനാര്‍ബുദ സാധ്യത കൂടുതലില്ല എന്നും കണ്ടു. ഹെയര്‍ സ്‌ട്രെയ്റ്റ്‌നര്‍ അഞ്ചുമുതല്‍ എട്ട് ആഴ്ച വരെ ഉപയോഗിക്കുന്നവര്‍ക്ക് സ്തനാര്‍ബുദം വരാനുള്ള സാധ്യത 30 ശതമാനത്തിലധികമാണ്.

അമിതഭാരവും പൊണ്ണത്തടിയും ഉള്ള സ്ത്രീകള്‍ക്ക് സ്തനാര്‍ബുദം വരാന്‍ സാധ്യത കൂടുതലാണെന്ന് ഗവേഷണങ്ങള്‍ തെളിയിക്കുന്നു. ആര്‍ത്തവവിരാമത്തിനുശേഷം രോഗസാധ്യത ഇരട്ടിയാകും. അമിതഭാരമുള്ളവരില്‍ ഇന്‍സുലിന്റെ അളവും കൂടുതലായിരിക്കും. ഇതും സ്തനാര്‍ബുദ സാധ്യത കൂട്ടും. ഒരു സ്ത്രീയുടെ പ്രായം ഇരുപതുകള്‍ മുതല്‍ അറുപതുകള്‍ വരെ എത്തുമ്പോള്‍ അരവണ്ണം കൂടുന്നുവെങ്കില്‍ 33 ശതമാനമാണ് സ്തനാര്‍ബുദ സാധ്യതയെന്ന് ബിഎംജെ ഓപ്പണ്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.

ഈസ്ട്രജന്‍ ധാരാളം അടങ്ങിയ ഗര്‍ഭനിരോധന ഗുളികകള്‍ സ്തനാര്‍ബുദം വരാനുള്ള സാധ്യത കൂട്ടും. ഗര്‍ഭംധരിക്കാതെ ഇത് സംരക്ഷിക്കുമെങ്കിലും രക്തത്തില്‍ കൂടിയ അളവില്‍ ഹോര്‍മോണ്‍ കലരുന്നത് സ്തനകോശങ്ങളെ അമിതമായി ഉത്തേജിപ്പിക്കും. ഇത് സ്തനാര്‍ബുദ സാധ്യത കൂട്ടും. കാന്‍സര്‍ റിസര്‍ച്ച് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം ഇത് ശരിവയ്ക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക