Image

ഇഷ; ടീസര്‍ എത്തി

Published on 21 January, 2020
ഇഷ; ടീസര്‍ എത്തി

സംവിധായകന്‍ ജോസ് തോമസിന്റെ  ആദ്യ  ഹൊറര്‍  ചിത്രം  ഇഷയുടെ ടീസര്‍  പുറത്തിറങ്ങി.  ചിത്രത്തിലെ  താരങ്ങളെ  ഇതേവരെ  വെളിപ്പെടുത്തിയിരുന്നില്ല  മാര്‍ഗറേറ്റ് ആന്റണി  ബേബി  ആവനീ എന്നിവര്‍ക്ക് ഒപ്പം  കിഷോര്‍ സത്യയുമാണ്  ടീസറില്‍ ഉള്ള  മുഖങ്ങള്‍. ചിത്രത്തിലെ താരങ്ങളെ  നേരത്തെ  വെളിപ്പെടുത്തി യിരുന്നില്ല.ഇതോടെ  പ്രേക്ഷകരുടെ  ആകാംക്ഷക്ക്  വിരാമം  ഇടുകയാണ്  ഇഷയുടെ ആദ്യ  ടീസര്‍.

മലയാള  ഹൊറര്‍  ചിത്രങ്ങളില്‍  സാധാരണ  കാണാറുള്ള  പതിവ്  മസാല  കൂട്ടുകള്‍  ഒന്നുമില്ലാതെ   സിനിമയുടെ  സ്വഭാവം വ്യക്തമാക്കി  തരുന്ന  ക്ലാസ്സ്  ടീസര്‍  ആണ്  ഇഷയുടേത്. സ്വര്‍ണ്ണക്കടുവയ്ക്ക് ശേഷം ജോസ് തോമസ് ഒരുക്കുന്ന ചിത്രമാണ് ഇഷ. ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത് സംവിധായകന്‍ തന്നെയാണ്.







Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക