Image

ഫഹദിനൊപ്പം വമ്പന്‍ താരനിര; ട്രാന്‍സിന്റെ മാസ് ക്യാരക്ടര്‍ പോസ്റ്റര്‍

Published on 21 January, 2020
ഫഹദിനൊപ്പം വമ്പന്‍ താരനിര; ട്രാന്‍സിന്റെ മാസ് ക്യാരക്ടര്‍ പോസ്റ്റര്‍

അന്‍വര്‍ റഷീദ് എന്റര്‍ടെയിന്‍മെന്റ്സിന്റെ ബാനറില്‍ അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ട്രാന്‍സ്. 2020ലെ ഏറ്റവും പ്രതീക്ഷയര്‍പ്പിക്കുന്ന ചിത്രങ്ങളിലൊന്നായ ട്രാന്‍സിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുകയാണ്. ഫഹദ് ഫാസിലും നസ്രിയയ്ക്കുമൊപ്പം ഗൗതം വാസുദേവ മേനോന്‍, ചെമ്പന്‍ വിനോദ്, സൗബിന്‍ ഷാഹിര്‍, വിനായകന്‍, ദിലീഷ് പോത്തന്‍, ശ്രീനാഥ് ഭാസി, ജിനു ജോസഫ് എന്നിവരാണ് പുതിയ പോസ്റ്ററിലുള്ളത്.

ആള്‍ദൈവത്തിന് സമാമായി മോട്ടിവേഷണല്‍ സ്പീക്കറായി രാജ്യാന്തര പ്രശസ്തിയിലെത്തുന്ന കഥാപാത്രമായാണ് ഫഹദ് ഫാസില്‍ എത്തുന്നത്. ഈ കഥാപാത്രത്തിന്റെ ജീവിതത്തിന്റെ വിവിധ തലങ്ങളിലൂടെയാണ് സിനിമ. ഏഴ് വര്‍ഷത്തിന് ശേഷം മലയാളത്തിന്റെ പ്രിയ സംവിധായകന്‍ അന്‍വര്‍ റഷീദ് മടങ്ങിയെത്തുന്ന ചിത്രം 25 കോടിയ്ക്ക് മുകളില്‍ മുതല്‍മുടക്കിലാണ് നിര്‍മ്മിക്കുന്നത്.

ചിത്രം ഫെബ്രുവരി 14ന് തീയറ്ററുകളിലെത്തും. അമല്‍ നീരദ് ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. സിനിമയുടെ ടൈറ്റില്‍ ട്രാക്ക് വിനായകന്റെ സംഗീത്തിലാണ്. വിനായക് ശശികുമാറാണ് ഗാനരചന. നവാഗതനായ വിന്‍സന്റ് വടക്കനാണ് ട്രാന്‍സ് തിരക്കഥയൊരുക്കിയിക്കുന്നത്. അമല്‍നീരദും അന്‍വര്‍ റഷീദും നേതൃത്വം നല്‍കുന്ന എ ആന്‍ഡ് എ ആണ് ട്രാന്‍സ് തീയറ്ററുകളിലെത്തിക്കുന്നത്.







Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക