Image

ഫിലഡല്‍ഫിയായില്‍ സമുജ്വല ഇന്‍ഡ്യന്‍ റിപ്പബ്ലിക്ക് ഡേ ആഘോഷം ഞായറാഴ്ച

കോര ചെറിയാന്‍ Published on 22 January, 2020
ഫിലഡല്‍ഫിയായില്‍ സമുജ്വല ഇന്‍ഡ്യന്‍ റിപ്പബ്ലിക്ക് ഡേ ആഘോഷം ഞായറാഴ്ച
ഫിലാഡല്‍ഫിയ: അമേരിയ്ക്കയുടെ ആദ്യ തലസ്ഥാനമായ ഫിലഡല്‍ഫിയായില്‍ ഇന്‍ഡ്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കേരളാ ചാപ്റ്റര്‍ പെന്‍സിന്‍വാനിയായുടെ നേതൃത്വത്തില്‍ ഇന്‍ഡ്യയുടെ 71-ാമത് റിപ്പബ്ലിക്ക് ഡേ ആഘോഷത്തിനായിട്ടുള്ള പ്രാരംഭ നടപടികള്‍ ധൃതഗതിയില്‍ നടക്കുന്നു.  മുഖ്യാതിഥിയായി ഇന്‍ഡ്യയില്‍നിന്നും എത്തിച്ചേര്‍ന്ന  എം.എല്‍.എ. വി. റ്റി. ബല്‍റാമിനോടൊപ്പം പെന്‍സിന്‍വാനിയ  ജി.ഒ.പി. റെപ്രസന്ററ്റീവ് മാര്‍ട്ടീനാ വൈറ്റും സ്റ്റേറ്റ് സെനറ്റര്‍ ജോണ്‍ സെബാറ്റിനായും പ്രമുഖ വ്യക്തികളും പങ്കെടുക്കുന്നു.
   
ജനുവരി 17ന് കൂടിയ ചാപ്റ്റര്‍ മീറ്റിംഗില്‍ പ്രസിഡന്റ് സന്തോഷ് ഏബ്രഹാം ആഗോളശക്തിയായി ഇന്‍ഡ്യയുടെ ആവിര്‍ഭാവ പ്രസക്തിയെക്കുറിച്ചും  സെക്രട്ടറി ഷാലു പുന്നൂസ് 134 കോടി ജനതയുടെ  സാമാന്യം സന്തുഷ്ടമായ ജീവിത ചരിതയില്‍വന്ന പുരോഗമന വ്യതിയാനങ്ങളെക്കുറിച്ചും നാഷണല്‍ പ്രസിഡന്റ് ജോബി ജോര്‍ജ്ജ് ഇന്‍ഡ്യ കൈവരിച്ച സമ്പത്ത് വ്യാപാര പുരോഗതിയെക്കുറിച്ചും ട്രഷറര്‍ ഫിലിപ്പോസ് ചെറിയാന്‍ ഇന്‍ഡ്യന്‍ എക്‌സ്‌പോര്‍ട്ടിനെക്കുറിച്ചും  വൈസ് പ്രസിഡന്റ് അലക്‌സ് തോമസ് സൈനീക  സാമ്പത്തിക വര്‍ദ്ധനയെക്കുറിച്ചും പ്രതിപാദിച്ചു.
   
ജനുവരി 26 ഞായറാഴ്ച 4.30 പി. എം.ന് ക്രിസ്‌തോസ് മാര്‍ത്തോമ്മ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ നടത്തുന്ന ആഘോഷ ചടങ്ങുകളില്‍ അമേരിക്കന്‍ മലയാളി പ്രവാസികള്‍ സസന്തോഷം സംബന്ധിക്കണമെന്ന ആത്മാത്ഥമായ ആഗ്രഹം സംഘടിതാക്കള്‍ ജനുവരി 17ന് നടന്ന ആലോചന മീറ്റിംഗില്‍ പ്രകടമാക്കി ഏവരേയും ക്ഷണിക്കണമെന്ന് തീരുമാനിച്ചു. ജീമോന്‍ ജോര്‍ജ്ജിന്റെ നേതൃത്വത്തിലും കുറിയാക്കോസ് വര്‍ക്ഷീസ്, ലിബിന്‍ തുടങ്ങിയവരുടെ സഹകരണത്തോടുകൂടി വിവിധ കലാപരിപാടികളും നിമ്മി ദാസിന്റെ ഭരതം ഡാന്‍സ് അക്കാഡമിയുടെയും ബേബി നടവനാലിന്റെ മാത ഡാന്‍സ് അക്കാഡമിയുടെയും പ്രത്യേകം നൃത്തവേദിയുടെ പ്രകടനങ്ങളും അണിയറയില്‍ ആരംഭിച്ചതായി അറിയുന്നു. അനേകം യുവകലാകാരന്മാരും കലാകാരികളും പങ്കെടുക്കുന്ന പരിപാടികള്‍ പല വേദികളിലും പ്രേക്ഷകരുടെ കയ്യടി കരസ്ഥമാക്കിയിട്ടുണ്ട്. ആഘോഷപരിപാടികളില്‍ പങ്കെടുക്കുന്ന ഏവര്‍ക്കും കൈരളി തനിമയിലുള്ള വിപുലമായ പ്രതിഫലേച്ഛ ഇല്ലാതെയുള്ള അത്താഴ സന്ധ്യയും നടത്തുവാന്‍ ഏകകണ്ഠമായി തീരുമാനിച്ചു.
   
കഴിഞ്ഞ യോഗമദ്ധ്യേ സംഘടിതരില്‍ പലരും അമേരിക്കന്‍ മലയാളികള്‍ക്ക് മാതൃരാജ്യത്തോടുള്ള കടമകളേയും വിശാലമായ കര്‍ത്തവ്യബോധത്തേക്കുറിച്ചും ഉല്‍ബോധിപ്പിച്ചു 1947-ല്‍ ലോകശക്തിയായ ബ്രിട്ടന്‍ ഇന്‍ഡ്യയെ സ്വതന്ത്രമായി പ്രഖ്യാപിച്ച് ഒരു തുള്ളി രക്തംപോലും ചീന്താതെ വിടവാങ്ങിയെങ്കിലും മണ്‍മറഞ്ഞ സകല ഭാരത നേതാക്കളും ബ്രിട്ടീഷ് രാജ്യവുമായി ശക്തമായ ബന്ധം പുലര്‍ത്തുകയും ഇംഗ്ലീഷ് ഭാഷ തുടച്ചുമാറ്റി ഹിന്ദി മാത്രം മതിയെന്നുപറയാതെ ഇംഗ്ലീഷിനെ ഏറ്റവും പരമപ്രദാനമായ ഇന്‍ഡ്യന്‍ ഭാഷയായി അംഗീകരിക്കുകയും ചെയ്തു. സന്തുഷ്ടവും പരമപ്രദാനവുമായ അനേകം നല്ല പ്രഖ്യാപനവും 71 വര്‍ഷമായി ഇന്‍ഡ്യയില്‍ യഥേഷ്ടം വിലസിയതിന്റെ പ്രതിഫലനവുമാണ് നമ്മള്‍ ഏവരും അനായാസം ആംഗലേയ ഭാഷ കൈകാര്യം ചെയ്ത് ഉന്നത നിലവാരത്തിലെത്തിയത്.

ഈ മഹാസമ്മേളനത്തിന്റെ സദുദ്ദേശം നമ്മുടെ നേട്ടങ്ങള്‍ വിശകലനം ചെയ്യുന്നതോടൊപ്പം യൂണൈറ്റഡ് ഇന്‍ഡ്യയുടെ  സര്‍വ്വജ്ഞ ശില്പിയായ സര്‍ദാര്‍ വല്ലഭായി പട്ടേലിനെ അടക്കമുള്ള ആയുധമില്ലാതെ അടരാടിയ നമ്മുടെ മണ്‍മറഞ്ഞ നേതാക്കളെ നിറകണ്ണുകളോടെ അനുസ്മരിക്കുകയുമാണ്.

സമ്മേളനത്തോടു ബന്ധമായ കൂടുതല്‍ വിവരങ്ങള്‍ക്കുവേണ്ടി പി.ആര്‍.ഒ. കുര്യന്‍ രാജനുമായി 610-457-5868-ല്‍ ബന്ധപ്പെടുക.
ഫിലഡല്‍ഫിയായില്‍ സമുജ്വല ഇന്‍ഡ്യന്‍ റിപ്പബ്ലിക്ക് ഡേ ആഘോഷം ഞായറാഴ്ച
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക