Image

അയോവ കോക്കസ് ഫെബ്രുവരി 3, ന്യു ഹാമ്പ്ഷയര്‍ പ്രൈമറി ഫെബ്രു. 11; പ്രസിഡന്റ് ഇലക്ഷനു തുടക്കം (ഏബ്രഹാം തോമസ്)

Published on 23 January, 2020
അയോവ കോക്കസ് ഫെബ്രുവരി 3, ന്യു ഹാമ്പ്ഷയര്‍ പ്രൈമറി ഫെബ്രു. 11; പ്രസിഡന്റ് ഇലക്ഷനു തുടക്കം (ഏബ്രഹാം തോമസ്)
ഡമോക്രാറ്റിക് പ്രൈമറികളില്‍ സ്ഥാനാര്‍ഥികളുടെ ഭാഗധേയങ്ങള്‍ മാറി മറിയുകയാണ്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ നടക്കുന്ന അയോവ കോക്കസുകളില്‍ മറ്റ് സ്ഥാനാര്‍ഥികളെ പിന്നിലാക്കി മുന്‍ വൈസ് പ്രസിഡന്റ് ജോ ബൈഡന്‍ (ജൂനിയര്‍) വളരെ മുന്നിലാണെന്ന് പല സര്‍വേകളും പറഞ്ഞു.

എന്നാല്‍ അയോവ കോക്കസുകളുടെ പ്രക്രിയ സങ്കീര്‍ണമാണെന്നും പിഴവുകള്‍ക്കതീതമായ പ്രവചനം അസാധ്യമാണെന്നും മുന്നറിയിപ്പുണ്ടായി. ഓരോ സര്‍വേയിലും സംഭവിക്കാവുന്ന പിഴവ് നാലര ശതമാനം (മുന്നോട്ടോ പിന്നോട്ടോ) ആകാമെന്ന മുന്നറിയിപ്പ് സര്‍വേ സംഘാടകര്‍ തന്നെ നല്‍കുകയും ചെയ്തു.

പ്രൈമറിയില്‍ വോട്ട് ചെയ്തതിനുശേഷം വോട്ടര്‍മാര്‍ ചില കേന്ദ്രങ്ങളില്‍ ഒത്തുകൂടുന്നു. ഓരോ സ്ഥാനാര്‍ഥിയും പിന്തുണയ്ക്കുന്നവര്‍ ഇരുപതോ അതിലധികമോ വീതം പ്രത്യേകം പ്രത്യേകം കൂട്ടമായി മാറുന്നു. ഒരു സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കുവാന്‍ ഇരുപതില്‍ കുറവ് വോട്ടര്‍മാരെ ഉള്ളെങ്കില്‍ അവരെ ഭാഗിച്ച് ഇരുപതിലധികം വോട്ടര്‍മാരുള്ള കൂട്ടങ്ങള്‍ക്കൊപ്പം ചേര്‍ക്കുന്നു. ഈ കൂട്ടങ്ങളില്‍ ഉള്ളവരെ എണ്ണി ഓരോ സ്ഥാനാര്‍ഥിയുടെയും പിന്തുണ നിശ്ചയിക്കുന്നു. കോക്കസിലെ സ്ഥാനാര്‍ത്ഥികളുടെ നില ഇങ്ങനെയാണ് കണക്കാക്കുന്നത്.

അയോവയിലെ കോക്കസ് ഇങ്ങനെയാവുമ്പോള്‍ തൊട്ടുപിന്നാലെ നടക്കുന്ന ന്യൂഹാം ഷെയറിലെ പ്രൈമറിയെകുറിച്ചുള്ള പ്രവചനം ഏറെ പ്രധാന്യം അര്‍ഹിക്കുന്നു. ഫെബ്രുവരി 11 നാണ് ഇവിടെ പ്രൈമറി. 24 പ്രതിനിധികള്‍ക്കു വേണ്ടിയാണ് സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നത്. ബോസ്റ്റണ്‍ ഗ്ലോബും സഫോക്കും ചേര്‍ന്ന് നടത്തിയ സര്‍വേയില്‍ ബേര്‍ണി സാന്‍ഡേഴ്‌സും ബൈഡനും ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്.

സാന്‍ഡേഴ്‌സ് - 16%, ബൈഡന്‍ - 15%, പീറ്റ് ബട്ടീജ് - 12%, എലിസബെത്ത് വാറന്‍ - 10%, ക്ലോബുഷര്‍ -5%, ടോം സ്റ്റായര്‍- 3% എന്നിങ്ങനെയാണ് പിന്തുണ പ്രവചിക്കുന്നത്.

ദ കിഡ് സ്റ്റേയ്‌സ് ഇന്‍ ദ പിക്ചര്‍

ദ കിഡ് സ്റ്റേയ്‌സ് ഇന്‍ ദ പിക്ചര്‍, നിര്‍മ്മാതാവ് ഹവാര്‍ഡ് ടി ഓവന്‍സിന്റെ പുതിയ സംരംഭം ഹിലരി ക്ലിന്റനെക്കുറിച്ചുള്ള ഒരു ഡോക്യുമെന്ററി ചിത്രമാണ്. സുദീര്‍ഘമായ ഈ അഭിമുഖത്തില്‍ ഹിലരി മനസു തുറന്ന് സംസാരിച്ചപ്പോള്‍ അത് മുഴുവന്‍ മാധ്യമങ്ങളില്‍ നിറഞ്ഞു.

ഒരു ഡോക്യു സീരീസായി മാര്‍ച്ച് 6 ന് ഹുലുവില്‍ പ്രീമിയര്‍ ചെയ്യുന്ന നാല് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഈ പരമ്പരയ്ക്ക് ഇത് വലിയ പ്രചാരം നല്‍കും. 35 മണിക്കൂര്‍ നീണ്ടു നിന്ന ഇന്റര്‍വ്യൂകളില്‍ പ്രസിഡന്റ് ബില്‍ ക്ലിന്റന്റെ അപഥ സഞ്ചാരത്തെക്കുറിച്ചും തന്റെ മുന്‍ രാഷ്ട്രീയവും ഇപ്പോഴത്തെ ഡമോക്രാറ്റിക് പ്രൈമറികളുമെല്ലാം നിറഞ്ഞു നിന്നു.

സാന്‍ഡേഴ്‌സിനെ 2016 ല്‍ എതിര്‍ത്ത് മത്സരിച്ചപ്പോഴേ ഹിലരി ഇഷ്ടപ്പെട്ടിരുന്നില്ല. ഹിലരിക്ക് ഡമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിയായി പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുവാന്‍ ടിക്കറ്റ് ലഭിച്ചത് പാര്‍ട്ടി ഭരണ നേതൃത്വത്തിന്റെയും സൂപ്പര്‍ ഡെലിഗേറ്റുകളുടെയും പിന്തുണ മൂലമാണ് എന്ന് സാന്‍ഡേഴ്‌സ് ആരോപിച്ചപ്പോള്‍ ഇഷ്ടമില്ലായ്മ വര്‍ധിച്ചു.

ഇപ്പോള്‍ തനിക്ക് സാന്‍ഡേഴ്‌സിനെ ഇഷ്ടമല്ല എന്ന് ഹിലരി തുറന്നു പറഞ്ഞിരിക്കുകയാണ്. സാന്‍ഡേഴ്‌സിനാണ് ഡമോക്രാറ്റിക് പാര്‍ട്ടി ടിക്കറ്റ് നല്‍കുന്നതെങ്കില്‍ പിന്തുണയ്ക്കുമോ എന്ന ചോദ്യത്തിന് ഹിലരി വ്യക്തമായി മറുപടി നല്‍കിയില്ല.

എലിസബെത്ത് വാറനെതിരെ വ്യക്തിപരമായ ആക്രമണവുമായി സാന്‍ഡേഴ്‌സ് മുന്നോട്ടു പോയി എന്നും ഹിലരി ആരോപിച്ചു. നാലു വര്‍ഷം മുന്‍പ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മാധ്യമങ്ങള്‍ നല്‍കിയ കവറേജില്‍ കൂടുതല്‍ ഇപ്പോഴും നല്‍കുന്നില്ല എന്ന് ഹിലരി പറഞ്ഞു.
Join WhatsApp News
Prediction 2020-01-23 08:36:11
Trump will help democrats to win this election.
PRESIDENT PENCE 2020-01-23 13:06:22
Republican group has launched a new ad campaign urging the Senate to remove President Donald Trump at the conclusion of the impeachment trial, elevating Vice President Mike Pence into the Oval Office. Graham praises Schiff on impeachment presentation: 'You're very well-spoken' Graham is a strong supporter of trump. Now GOP is going to dump trump & Pence is enthroned, “Mike Pence is a bland, boring, completely typical, ordinary conservative Republican from Indiana,” the President Pence website created by the anti-Trump conservative group Defending Democracy Together states. “And if the Senate does its duty, they’ll make him the next president of the United States.” There’s also a commercial set to run on Fox News as the impeachment vote nears:
Who is worst 2020-01-23 15:00:12
Pence is the third most corrupt politician in American history. Moscow Mitch is number two and Donald is number one trump is resigning & Pence is going to be the President.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക