Image

ചായയും കാപ്പിയും മൊബൈല്‍ ഫോണും ഇല്ലാത്ത ദിനങ്ങളിലേയ്ക്ക് സെനറ്റര്‍മാര്‍ പൊരുത്തപ്പെട്ടു തുടങ്ങി (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 25 January, 2020
ചായയും കാപ്പിയും മൊബൈല്‍ ഫോണും ഇല്ലാത്ത ദിനങ്ങളിലേയ്ക്ക് സെനറ്റര്‍മാര്‍ പൊരുത്തപ്പെട്ടു തുടങ്ങി (ഏബ്രഹാം തോമസ്)
പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പിനെതിരായ സെനറ്റ് വിചാരണ രണ്ടാം വാരത്തിലേയ്ക്ക് കടക്കുകയാണ്. ജൂറര്‍മാരായ നൂറ് സെനറ്റര്‍മാര്‍ തീരെ പരിചിതമല്ലാത്ത ദിനങ്ങളുമായി പൊരുത്തപ്പെട്ടു തുടങ്ങിയിരിക്കുകയാണ്.

മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കാനാവില്ല. വായിക്കുവാനുള്ള ഒന്നും കൈവശം പാടില്ല. ചായയും കാപ്പിയും കുടിക്കാന്‍ ലഭ്യമല്ല. വെറും(സാധാരണ) വെള്ളമോ പാലോ കുടിക്കാന്‍ നല്‍കും. പാല്‍ നല്‍കാമെന്ന തീരുമാനം ഉണ്ടായത് 1950 കളിലാണ്. ഇത് അര്‍ശസിന് പരിഹാരമാവും എന്ന കണ്ടെത്തലാണ് കാരണമെന്ന് ലൂസിയാനയില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ സെനറ്റര്‍ ബില്‍ കാസിഡി പറയുന്നു. തമ്മില്‍ സംസാരം പാടില്ല എന്ന നിര്‍ദേശം അടക്കിയ സ്വരത്തിലെ സംഭാഷണത്തിന് വഴി വച്ചിട്ടുണ്ട്.(ചൂയിംഗ്) ഗമ്മും കാഡിയും കഴിക്കാന്‍ പാടില്ല എന്ന നിര്‍ദേശവും ചിലര്‍ പാലിക്കുന്നില്ല എന്ന് ആരോപണമുണ്ട്. സെനറ്റര്‍മാരായ ജോണ്‍ തുനേ(റിപ്പബ്ലിക്കന്‍, സൗത്ത് ഡക്കോട്ട) ക്രിസ് കൂണ്‍സ്(ഡെലവെയര്‍), ഏമിക്ലോ ബുഷര്‍(മിനിസോട്ട), കമല ഹാരിസ് (കാലിഫോര്‍ണിയ)- എല്ലാവരും ഡെമോക്രാറ്റുകള്‍ ഗമ്മും കാഡിയും കഴിക്കുന്നത് ക്യാമറയില്‍ പതിഞ്ഞിട്ടുള്ളതായി റിപ്പോര്‍ട്ടുണ്ട്.

സെനറ്റ് സെര്‍ജന്റ് അറ്റ് ആംസ് ആരംഭത്തില്‍ നല്‍കുന്ന നിര്‍ദേശത്തില്‍ നിശ്ശബ്ദത പാലിക്കണമെന്നും അല്ലെങ്കില്‍ 'തടവുശിക്ഷയുടെ വേദന' അനുഭവിക്കേണ്ടിവരുമെന്നും ഓര്‍മ്മിപ്പിക്കുന്നുണ്ട്. പൊതുവെ വലിയ ശബ്ദം ഉണ്ടാവുന്നില്ല. ഹൗസ് ഇംപീച്ച്‌മെന്റ് മാനേജേഴ്‌സും ട്രമ്പിന്റെ അഭിഭാഷകരും നടത്തുന്ന ആത്മഗതങ്ങളാണ്. ഇതിന് അപവാദം വിചാര പത്തോ അതില്‍ അധികമോ ദിവസങ്ങള്‍ നീണ്ടേക്കാമെന്നാണ് ഇപ്പോള്‍ നിരീക്ഷകര്‍ കരുതുന്നത്. വളരെ ഭാരമേറിയ കര്‍ത്തവ്യനിര്‍വഹണ ചുമതലയാണ് 100 യു.എസ്. സെനറ്റര്‍മാരിലും ഉള്ളത്. ഭരണഘടനാ നിയമങ്ങള്‍ പരിശോധിച്ച് പ്രസിഡന്റ് അധികാരം വിട്ടൊഴിയണോ എന്ന് ഇവര്‍ തീരുമാനിക്കണം. ശാരീരിക ക്ഷമതയും ബലഹീനതയും പരീക്ഷിക്കപ്പെടുകയും ചെയ്യുന്നു. ഇടയ്ക്കിടെ  ഒരു ചായയോ കാപ്പിയോ ആവാമെന്ന് വ്ച്ചാല്‍ പറ്റില്ല. തങ്ങളുടെ സീറ്റില്‍ തന്നെ ചടഞ്ഞു കൂടി ഇരിക്കണം. ചിലര്‍ എഴുന്നേറ്റ് ഏറ്റവും പിന്നില്‍ പോയി നില്‍ക്കാറുണ്ട്. ഫിറ്റ്‌നസ് വ്യായാമമുറകള്‍ ഭ്രാന്തമായി തന്നെ പിന്തുടരുന്ന ഇക്കാലത്ത് ചില സെനറ്റര്‍മാര്‍ പതിനായിരം ചുവടുകള്‍ ഒരു ദിവസം വച്ചിരുന്നു എന്നവര്‍ തന്നെ പറഞ്ഞു. വിചാരണയില്‍ പങ്കെടുക്കുന്നത് മൂലം ഈ ദിനചര്യ മുടങ്ങിയതായും പരാതിപ്പെട്ടു.

നോര്‍ത്ത് കാരലിനയില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ സെനറ്റര്‍ റിച്ചാര്‍ഡ്ബര്‍ കൈയില്‍ കൊണ്ട് നടക്കാവുന്ന ഫിഡ്ജറ്റ് സ്പിന്നര്‍ സുഹൃത്തുക്കള്‍ക്കിടയില്‍ വിതരണം ചെയ്തു. ഭരണഘടന സ്ഥാപക നേതാക്കളുടെ ഉദ്ദേശം എന്തായിരുന്നു എന്ന് ന്യൂയോര്‍ക്കില്‍ നിന്നുള്ള ഡെമോക്രാറ്റിക് പ്രതിനിധി ജെറോള്‍ഡ് നേഡ്‌ലറും മറ്റു ചില നേതാക്കളും ചുറ്റും കൂടിയവരോട് വിവരിച്ചു.

വിചാര ദിനങ്ങളില്‍ ബ്രേക്ക് എടുക്കാനും(കാപ്പിയോ ചായയോ കുടിക്കാനും ബ്രേക്ക് സമയം കഴിയുന്നതും നീട്ടാനും സെനറ്റര്‍മാര്‍ ശ്രദ്ധിക്കുന്നു, എന്നാല്‍ ഏറ്റവും കൂടുതല്‍ സമയം സെനറ്റ് ചേമ്പറില്‍ തന്നെ ഉണ്ടായിരിക്കാന്‍ അവര്‍ താല്‍പര്യപ്പെടുന്നു. ഉറക്കം തൂങ്ങാതിരിക്കുവാന്‍ ചിലര്‍ പ്രധാന പോയിന്റുകള്‍ കുറിച്ചിടുന്നു. അടുത്ത ആഴ്ച ലഭ്യമാക്കുന്ന 16 മണിക്കൂര്‍ ചോദ്യങ്ങള്‍ക്കുള്ളതാണ്. ആ സമയത്ത് ചോദ്യങ്ങള്‍ ചോദിക്കുവാന്‍ ഈ കുറിപ്പുകള്‍ സഹായിക്കും.

ചായയും കാപ്പിയും മൊബൈല്‍ ഫോണും ഇല്ലാത്ത ദിനങ്ങളിലേയ്ക്ക് സെനറ്റര്‍മാര്‍ പൊരുത്തപ്പെട്ടു തുടങ്ങി (ഏബ്രഹാം തോമസ്)
Join WhatsApp News
Reduce their Pay too 2020-01-26 07:31:16
Those Senators who violate the rules must be kicked out. They have violated the Oath they took, they all must go. Their salary must be reduced to $15.00 / hr too
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക