Image

കെ.എച്ച്.എന്‍.എ കണ്‍വന്‍ഷന്‍: വിവിധ കമ്മിറ്റികള്‍ രൂപീകരിച്ചു

Published on 26 January, 2020
കെ.എച്ച്.എന്‍.എ കണ്‍വന്‍ഷന്‍: വിവിധ കമ്മിറ്റികള്‍ രൂപീകരിച്ചു
കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക (കെ. എച്. എന്‍. എ)2021 ല്‍ അരിസോണയില്‍ നടത്തുന്ന ഗ്ലോബല്‍ കണ്‍വെന്‍ഷനു പ്രസിഡന്റ് ഡോ. സതീഷ് അമ്പാടിയുടെ നേതൃത്വത്തില്‍ തയ്യാറെടുപ്പുകള്‍ നടന്നുവരുന്നു. ഇത് ആദ്യമായാണ് ഫീനിക്‌സ് നഗരത്തില്‍ കെ. എച്. എന്‍. എ ദ്വൈവാര്‍ഷിക കണ്‍വെന്‍ഷന്‍ നടത്തുന്നത്.

ഇതിനായി വിവിധ കമ്മിറ്റികള്‍ രൂപീകരിച്ചു പ്രവര്‍ത്തനം ആരംഭിച്ചതായി ഡോ. സതീഷ് അമ്പാടി അറിയിച്ചു.

പി. എസ് നായര്‍ ചെയര്‍മാന്‍ ആയും ഡോ. സുകുമാര്‍ വൈസ് ചെയര്‍മാന്‍ ആയും ആദ്ധ്യാത്മിക ഫോറം രൂപീകരിച്ചു.മറ്റു അംഗങ്ങള്‍: രാജീവ് ഭാസ്‌കരന്‍, കേശവന്‍ നായര്‍, അമ്പാട്ട് ബാബു, കല്യാണി മംഗലത്ത്, അനു ഗണേഷ്, ഡോ. ഉണ്ണികൃഷ്ണന്‍ തമ്പി, ഗീത മേനോന്‍, രാജേഷ് ബാബ, പാര്‍ത്ഥസാരഥി പിള്ള,
പദ്മനാഭ അയ്യര്‍, കൈലാസ് മാനെപ്പറമ്പില്‍, മായാ വാരിയര്‍, ഹരികുമാര്‍ കളീക്കല്‍.

വനിതാ ഫോറത്തിന്റെ ഭാരവാഹികളായി ഡോ. സിന്ധു പൊന്നാരത്ത്, ഡോ. സുനിത നായര്‍ എന്നിവരെയും അംഗങ്ങളായി സുജ പിള്ള, വനജ നായര്‍, ബീന കാലത്ത്, ഡോ. രഞ്ജിനി പിള്ള, അഞ്ജന ഉണ്ണികൃഷ്ണന്‍, അഞ്ജന സുരേഷ്, അഞ്ജന പ്രയാഗ, അഡ്വ. ഗൗരി നായര്‍ എന്നിവരെയും തിരഞ്ഞെടുത്തു.

യുവ ഫോറത്തിന്റെ ചെയര്‍മാന്‍ ആയി ശ്രീ മധു ചെറിയേടത്തിനെയും മറ്റു അംഗങ്ങളായി മേഘ വാരിയര്‍, കേശവ് നായര്‍, കൊച്ചുണ്ണി, ഗിരീഷ് നായര്‍, സഞ്ജീവ് കുമാര്‍ എന്നിവരെയും തിരഞ്ഞെടുത്തു.

രജിസ്‌ട്രേഷന്‍ കമ്മിറ്റിയിലേക്ക് മനു നായര്‍, സുജാത കുമാര്‍ എന്നിവരെ ചെയര്‍ പേഴ്സണ്‍, കോ-ചെയര്‍ പേഴ്സണ്‍ ആയും നിശ്ചയിച്ചു. അരവിന്ദ് പിള്ള, വനജ നായര്‍, ബീന കാലത്ത്, സുജ പിള്ള, കേശവ് നായര്‍ എന്നിവരാണ് ഈ കമ്മിറ്റിയിലെ മറ്റു അംഗങ്ങള്‍.
കെ.എച്ച്.എന്‍.എ കണ്‍വന്‍ഷന്‍: വിവിധ കമ്മിറ്റികള്‍ രൂപീകരിച്ചുകെ.എച്ച്.എന്‍.എ കണ്‍വന്‍ഷന്‍: വിവിധ കമ്മിറ്റികള്‍ രൂപീകരിച്ചുകെ.എച്ച്.എന്‍.എ കണ്‍വന്‍ഷന്‍: വിവിധ കമ്മിറ്റികള്‍ രൂപീകരിച്ചുകെ.എച്ച്.എന്‍.എ കണ്‍വന്‍ഷന്‍: വിവിധ കമ്മിറ്റികള്‍ രൂപീകരിച്ചു
Join WhatsApp News
PRAKASH 2020-01-30 13:16:05
we are from boston and wish to be part of KHNA. Boston has a big number of hindu families and do not know about this. Prakash
Light within 2020-01-30 19:40:34
' Prakash' means light. Some one can light up a candle and generate 'prasksh' . But the best 'prakash' is one within.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക