Image

ഓം : വിനോദും സുനിലും വീണ്ടും സാരഥികള്‍

Published on 27 January, 2020
ഓം : വിനോദും  സുനിലും വീണ്ടും   സാരഥികള്‍
ലോസ് ആഞ്ചെലെസ് : കാലിഫോര്‍ണിയയിലെ പ്രമുഖ മലയാളി അസ്സോസിയേഷനായ ഓര്‍ഗനൈസേഷന്‍ ഓഫ് ഹിന്ദു മലയാളീസിന്റെ (ഓം)    പ്രസിഡണ്ടായി വിനോദ് ബാഹുലേയനെയും സെക്രട്ടറിയായി സുനില്‍ രവീന്ദ്രനെയും വീണ്ടും  തിരഞ്ഞെടുത്തു. ജനുവരി  ഇരുപത്തിയഞ്ചിന്  ലേക്ക് വൂഡിലെ ഹൂവര്‍ മിഡില്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന വാര്‍ഷിക പൊതുയോഗമാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്. 

വൈകിട്ടു മൂന്നുമണിക്ക് ചേര്‍ന്ന പൊതുയോഗത്തില്‍ സെക്രട്ടറി സുനില്‍ രവീന്ദ്രന്‍ വാര്‍ഷിക റിപ്പോര്‍ട്ടും  ട്രഷറര്‍ രമ നായര്‍ പോയ വര്‍ഷത്തെ വരവുചിലവുകളും  പത്മനാഭ അയ്യര്‍  സാംസ്‌കാരിക കേന്ദ്രത്തിന്റെ നിര്‍മാണ പുരോഗതിയും  അവതരിപ്പിച്ചു. സാംസ്‌കാരിക കേന്ദ്രത്തിന്റെ അസറ്റ് മെമ്പര്‍മാര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ഡയറക്ടര്‍ രവി വെള്ളത്തേരി വിതരണം ചെയ്തു. പന്ത്രണ്ടു പേരടങ്ങിയ  ഭരണ സമിതിയെയും യോഗം തിരഞ്ഞെടുത്തു. 

തുടര്‍ന്ന് വൈകിട്ട് അഞ്ചുമണിമുതല്‍ പത്തുവരെ നടന്ന കുടുംബ  സംഗമം മുതിര്‍ന്ന അംഗം ഹരികുമാര്‍ നിലവിളക്കുകൊളുത്തി ഉത്ഘാടനം ചെയ്തു.  രാമപ്രസാദിന്റെ ഈശ്വര പ്രാര്‍ത്ഥനയോടെ തുടങ്ങിയ കലാപരിപാടികളില്‍ ഭരതനാട്യം, സിമിമാറ്റിക് ഡാന്‍സ്, ഗാനമേള, ഉപകരണ സംഗീതം, ഗ്രൂപ്പ് ഡാന്‍സ്  തുടങ്ങി  നിരവധി കലാ പരിപാടികള്‍ അവതരിപ്പിക്കപ്പെട്ടു. 
 
വിനോദ് ബാഹുലേയന്‍ സ്വാഗതവും സുനില്‍ രവീന്ദ്രന്‍ നന്ദിയും പറഞ്ഞു. പരിപാടികള്‍ വിജയിപ്പിച്ചവര്‍ക്കും  സാംസ്‌കാരികകേന്ദ്രത്തിന്റെ നിര്‍മാണത്തിനു സഹായിച്ചവര്‍ക്കും    ഡയറ്കടര്‍ രവി വെള്ളത്തേരി നന്ദി അറിയിച്ചു.     ഡോ. സിന്ധു പിള്ളയും  സുരേഷ് എഞ്ചൂരും പരിപാടികള്‍ നിയന്ത്രിച്ചു.   
ഓം : വിനോദും  സുനിലും വീണ്ടും   സാരഥികള്‍ഓം : വിനോദും  സുനിലും വീണ്ടും   സാരഥികള്‍ഓം : വിനോദും  സുനിലും വീണ്ടും   സാരഥികള്‍ഓം : വിനോദും  സുനിലും വീണ്ടും   സാരഥികള്‍ഓം : വിനോദും  സുനിലും വീണ്ടും   സാരഥികള്‍ഓം : വിനോദും  സുനിലും വീണ്ടും   സാരഥികള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക