Image

എല്ലാം ഉണ്ടായിരുന്നു (കവിത: കരിങ്ങന്നൂര്‍ ശ്രീകുമാര്‍)

Published on 28 January, 2020
എല്ലാം ഉണ്ടായിരുന്നു (കവിത: കരിങ്ങന്നൂര്‍ ശ്രീകുമാര്‍)
കാളന്‍മാരുംകലപ്പയും, നുകവും
മരവും, കൊയ്ത്തുംമെതിയും,
തൂമ്പായുംകുന്താലിയും,
വള്ളിക്കൊട്ടയുംതേങ്ങാക്കൊട്ടയും
ഉണ്ടായിരുന്നു.
വല്ലവും # കിടുവുംമെടയുമായിരുന്നു.

മുളയുടെപുട്ടുകുറ്റിയായിരുന്നു
ചിരട്ടയുടെചില്ലും.
കുഴിഞ്ഞുപോയതടിയുരലായിരിരുന്നു
പനങ്കാതലില്‍ഉരുക്കുചുറ്റിട്ട
ഉലക്കമുഴങ്ങുമായിരുന്നു.
ദോശക്കല്ല്‌കൊല്ലന്‍കാച്ചിയതായിരുന്നു.
ചട്ടുകവുംഇരുമ്പുചട്ടികളും
ഉറക്കെചിലമ്പിച്ചിരിച്ചിരുന്നു.

നാട്ടുമാങ്ങാകൃമിക്കുന്നവലിയ
ഉപ്പുമാങ്ങാചാറകളുണ്ടായിരുന്നു
അടമാങ്ങാഭരണികളും.
പച്ചപറങ്കിയണ്ടിതീയല്‍മണത്തിരുന്നു.
മത്തുംഉപ്പുമരയുംഉണ്ടായിരുന്നു
വെണ്ണയുംനെയ്യില്‍പൊള്ളിച്ച
അയ്യരുടെപപ്പടവും, നെയ്യപ്പവുംഉണ്ടായിരുന്നു.

എരുത്തിലുംആട്ടിന്‍കൂടും
ചാണകക്കുഴിയുംമൂത്രക്കുഴിയും
#കുണ്ടളപ്പുഴുക്കളുംഉണ്ടായിരുന്നു.
കോഴിക്കൂടും, മൂക്കില്‍ചെറുതൂവല്‍
തിരുകിയഅടക്കോഴികളും
മിടുക്കിതള്ളക്കോഴിയും
കോഴിക്കുഞ്ഞുങ്ങളുംഉണ്ടായിരുന്നു.
പരുന്തുംകിള്ളിയാനും
പാവംഉപ്പനുംമൈനയുംഉണ്ടായിരുന്നു
തെങ്ങില്‍പൊത്തില്‍തത്തകളും
മരംകൊത്തികളുംമത്സരിച്ചിരുന്നു
കുയിലുകള്‍നിശ്ചയമായുംവരുമായിരുന്നു.
ബ്ലാത്തിയിലും ചെമ്പരത്തിയിലും
കുരുവികള്‍എത്രയെങ്കിലും
കൂടുകള്‍ വയ്ക്കുമായിരുന്നു

ഈറമെടഞ്ഞകുട്ടയുംവട്ടിയുമായിരുന്നു.
കുത്തരികുതിര്‍ന്നുകൂടെക്കൂടെ
കൊഴുക്കട്ടയുംമാപ്പൊടിയും
പുട്ടുംതേങ്ങാക്കൊറ്റവും
മണത്തിരുന്നു.
അപ്പത്തിന് # കപ്പികാച്ചുമായിരുന്നു.
ഓട്ടടമധുരംപൊട്ടിയൊലിക്കുമായിരുന്നു.

തടിത്തവിയുംകൂലിക്കൊട്ടയും
ചങ്ങഴിയുംമുളനാഴിയും
സദാപണിയെടുത്തു,
പയറുംമുതിരയുംഎള്ളുംവരെ
അളന്നുമറിഞ്ഞിരുന്നു.
വല്ലപ്പോഴുംതകൃതിയായി
പണിയെടുക്കുന്നപറ
പലപ്പോഴുംമൂലയ്ക്ക്
മിണ്ടാതിരുന്നു.
കയര്‍ഉറിയുംകുരുത്തോലവാട്ടി
മെടഞ്ഞഓലഉറിയും
താഴ്ന്നപുകക്കരികഴുക്കോലുകളില്‍
സ്‌നേഹംനുകര്‍ന്നു
തമ്മില്‍ഇളകിയാടുമായിരുന്നു

വലിയപത്താംപുറത്ത്ഉച്ചയ്ക്ക്
അച്ഛന്‍നടുനിവര്‍ത്തിയിരുന്നു
ചാണകനിലത്ത്തഴപ്പായില്‍അമ്മയും.
മൂന്നുകട്ടിലില്‍മെത്തപ്പായ്,
കറുകറുത്തപട്ടാളക്കമ്പിളിവിരിച്ച
കയറ്റുകട്ടില്‍അച്ഛാമ്മയ്ക്ക്.
കുരണ്ടിയുംതടുക്കുംതഴപ്പായും,
# ദാനേന്ദ്രവുംമുക്കൂട്ടുംമണത്ത്

മുശിട്ഗന്ധത്തില്‍
തഴമ്പ്വീണതായിരുന്നു.
പഞ്ഞിക്കാതലയിണകള്‍
എല്ലാവര്‍ക്കും.
# നല്ലമുളകിന്റെതൊത്ത്ഉണക്കിനിറച്ച
തലയിണവലിവുകാര്‍ക്കും
കഫജലദോഷക്കാര്‍ക്കും.
ചെന്നിക്കുത്തുകാരിഅപ്പച്ചിയുടെ
വലിയചന്ദനാദിഎണ്ണകറുത്ത്
ഉമിച്ചുനാറുന്ന തലയിണയും ഉണ്ടായിരുന്നു.

അച്ഛന്റെമുതുകുപാട്വീണ്
കരിമ്പനടിച്ചതുണിചാരുകസേരയും
കാഞ്ഞിരത്തിന്റെ # തട്ടൂടിക്കുകീഴെ
വലിയ #ട്രങ്ക്‌പെട്ടികളുംഉണ്ടായിരുന്നു.
തടിയന്‍താക്കോലിട്ടുപൂട്ടിവച്ചിരിക്കുന്ന,
അമ്മയുടെ,ചിത്രപ്പണിയുള്ള
നീളന്‍പാലപ്പെട്ടിയില്‍
പിത്തളച്ചെല്ലംപളപളാമിനുങ്ങിയിരുന്നു.
മൂലപ്പലകയില്‍കൈയെത്താതെ
തേനുംലേഹ്യങ്ങളുംഉണ്ടായിരുന്നു.
ബാടികെട്ടിയഅമ്മുമ്മമാരും
മുറുക്കാന്‍ചെല്ലവുംഇടികല്ലും
തുപ്പക്കോളാമ്പിയുംഉണ്ടായിരുന്നു.
മുല്ലപ്പൂവുംപിച്ചിപ്പൂവുംചന്ദനവും
പച്ചമഞ്ഞളുംകുഴഞ്ഞുവാസനിച്ച
ഹാഫ്‌സാരിചുറ്റിയ
അങ്ങേലെചേച്ചിമാരുംഉണ്ടായിരുന്നു.
തേന്‍വരിക്കയുംചെമ്പരത്തിപ്ലാവും
തടിനിറഞ്ഞ്കായ്ച്ചുവാരുമായിരുന്നു.
ചെറിയഉണ്ടമാവുംഡാക്കത്തിമാവും
വലിയകിളിച്ചുണ്ടനുംകര്‍പ്പൂരംമാവും
ഉണ്ടായിരുന്നു.
തകര്‍ത്തുകായ്ക്കുന്നകൊളമ്പിമാവും.
പുന്നയുംപുന്നയ്ക്കഎണ്ണയും
എള്ളുംഎള്ളെണ്ണയും
കരുപ്പെട്ടിയിട്ട്എള്ളിടിച്ചതും
അവല്‍വിളയിച്ചതുംഉണ്ടായിരുന്നു.

തെങ്ങിന്‍പൂവുംഅശോകപ്പൂവും
തൊട്ടാവാടിയുംചെമ്പരത്തിപ്പൂവും
കുറുക്കുമായിരുന്നു.
അലുവകിണ്ടുമായിരുന്നു.
മുറുക്കുംമധുരസേവയും
ഇടുമായിരുന്നു.
വലിയഭരണികളില്‍നിറയെ
ആട്ടിയവെളിച്ചെണ്ണയും.....
അല്ലല്ല, ഒന്നില്‍എള്ളെണ്ണയും,
വൃത്തിയില്ലാത്തവക്കുപൊട്ടിയ
പഴഞ്ചന്‍ഭരണിയില്‍
പുന്നക്കഎണ്ണയും.
തേങ്ങവെട്ടുംഓലകെട്ടും
തിമിര്‍പ്പായിരുന്നു.

ചാമ്പയുംഅത്തിയുംഞാവലും
ഇലവുംഇലഞ്ഞിയും
മുരിക്കുംപേഴുംവട്ടയും
ഉണ്ടായിരുന്നു.
തോടുംതൊടിയുംതോട്ടവും,
ചാലുംഊറ്റുകുഴികളും,
വയലുംവയല്‍പ്പക്ഷികളും
ഉണ്ടായിരുന്നു.
തെങ്ങിന്‍പണയും
വരിവരിക്ക്അടയ്ക്കാമരങ്ങളുംകഴിഞ്ഞ്,
കാട്ടുകൈതവേലിയും
ചാരുംപുന്നയുംഉതിയും
ഊറാവുംഉണ്ടായിരുന്നു.
മൂലയ്ക്ക്ചൂരല്‍പടര്‍ന്നുകയറിമൂടിപ്പോയ
ഒരുമുതുക്കന്‍പാലയുംഉണ്ടായിരുന്നു.
കാറ്റുംകുളിരുംവെയിലും
അഗാധസുഗന്ധങ്ങളുംഉണ്ടായിരുന്നു.
അങ്ങനെയങ്ങനെ
എല്ലാംഉണ്ടായിരുന്നു.
എല്ലാവരുംഉണ്ടായിരുന്നു.
നിറയെഉണ്ടായിരുന്നു.
എല്ലാമെല്ലാംപണ്ടായിരുന്നു.
നിറഞ്ഞതെല്ലാംപണ്ടായിരുന്നു.
പണ്ടെന്നുവച്ചാല്‍
വലിയപണ്ട്.
എന്നുവച്ചാല്‍
ദാ... ഇത്രയ്ക്കുംഅടുത്ത്.
നെഞ്ചോളം,
സ്വപ്നത്തോളം
ഇപ്പോഴും.

==================
# ദാനേന്ദ്രം ധ- ന്വന്തരം
# കുണ്ടളപ്പുഴു - ചാണകപ്പുഴു
# നല്ലമുളക്  - കുരുമുളക്
# തട്ടൂടി - തടികിടക്ക
# ട്രങ്ക്‌പെട്ടി  - ഇരുമ്പുപെട്ടി
# കിടു  - തെങ്ങിന്റെ ഓലമെടഞ്ഞത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക