Image

ജോര്‍ജ് മാത്യു ഫോമാ ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍: സണ്ണി പൗലോസും സ്റ്റാന്‍ലി കളരിക്കാമുറിയും കമ്മീഷണര്‍മാര്‍.

ഷോളി കുമ്പിളുവേലി, ഫോമാ ന്യൂസ് ടീം Published on 31 January, 2020
ജോര്‍ജ് മാത്യു ഫോമാ ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍: സണ്ണി പൗലോസും സ്റ്റാന്‍ലി കളരിക്കാമുറിയും  കമ്മീഷണര്‍മാര്‍.
ഡാളസ് : 2020- 22 വര്‍ഷത്തേക്കുള്ള ഫോമാ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് സുഗമമാക്കുന്നതിനുവേണ്ടി ഇലക്ഷന്‍ കമ്മീഷണര്‍മാരെ നിയോഗിച്ചു ജോര്‍ജ് മാത്യു ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ സണ്ണി പൗലോസ്, സ്റ്റാന്‍ലി കളരിക്കാമുറി എന്നിവരെ കമ്മീഷണറായും തെരഞ്ഞെടുത്തു. 2020 ജൂലൈ 6 മുതല്‍ 10 വരെ വരെ നടക്കുന്ന ഫോമാ അന്തര്‍ദേശീയ ക്രൂസ് കണ്‍വെന്‍ഷനില്‍ വച്ചാണ് അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടക്കുന്നത് എല്ലാ പ്രധാന സ്ഥാനങ്ങളിലേക്ക് മത്സരമുണ്ട്. അവസാന റൗണ്ടില്‍ ആരൊക്കെ പിന്മാറുമെന്ന് ഇപ്പോള്‍ പ്രവചന സാധ്യമല്ല പക്ഷേ ഫോമായില്‍ മത്സരം സൗഹാര്‍ദ്ദപരമാണ് മത്സരം കഴിഞ്ഞാല്‍ എല്ലാവരും ഒറ്റക്കെട്ടായി സംഘടനയുടെ പുരോഗതിക്കായി നിലകൊള്ളുന്നു.

ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ആയി തിരഞ്ഞെടുക്കപ്പെട്ട ജോര്‍ജ് മാത്യു ഫോമയുടെ മുന്‍ പ്രസിഡന്റ് ആണ്. ഫോമാ സ്ഥാപക നേതാക്കളില്‍ പ്രമുഖനായ ജോര്‍ജ് മാത്യു ഫോമായുടെ പ്രഥമ ഇലക്ഷന്‍ കമ്മീഷണറായി പ്രവര്‍ത്തിച്ച പിന്‍ബലത്തിലാണ് ഇപ്പോള്‍ ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ആയി നിയമിതനായത്.  കലാ ഫിലാഡല്‍ഫിയായുടെ പ്രസിഡന്റ് ആയി നിരവധി തവണ പ്രവര്‍ത്തിച്ചിട്ടുള്ള ജോര്‍ജ് മാത്യു  സാമൂഹിക സാംസ്‌കാരിക രംഗത്ത് വളരെ സജീവമാണ്. അമേരിക്കന്‍ മലയാളികളുടെ സാമൂഹിക സാംസ്‌കാരിക മേഖലകളില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള മികച്ച ഒരു സംഘാടകന്‍ കൂടിയാണ് ഇലക്ഷന്‍ കമ്മീഷണര്‍ ആയി തിരഞ്ഞെടുക്കപ്പെട്ട സണ്ണി പൗലോസ്. ഹഡ്‌സണ്‍വാലി മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡണ്ട് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള സണ്ണി പൗലോസ് ഫോമയുടെ യുടെ മുന്‍പ് നടന്നിട്ടുള്ള ക്രൂസ് കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ എന്ന നിലയില്‍ തന്നെ കഴിവുകള്‍ പ്രകടമാക്കിയിട്ടുണ്ട്. ജനനി മാസികയുടെ മാനേജിങ് എഡിറ്റര്‍ ആയ സണ്ണി പൗലോസ് ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ നാഷണല്‍ ട്രഷറര്‍ ന്യൂയോര്‍ക്ക്് ചാപ്റ്റര്‍ സെക്രട്ടറി എന്നീ നിലകളിലും മികച്ച പ്രവര്‍ത്തനം കാഴ്ച വച്ചിട്ടുണ്ട്. ചിക്കാഗോ മലയാളി അസോസിയേഷനിലെ 20 വര്‍ഷത്തെ പ്രവര്‍ത്തന മികവിലാണ് സ്റ്റാന്‍ലി കാളരിക്കാമുറി ഫോമായുടെ ഫോമയുടെ ഇലക്ഷന്‍ കമ്മീഷണറായി വീണ്ടുമെത്തുന്നത്. ചിക്കാഗോ മലയാളി അസോസിയേഷന്‍ പ്രസിഡണ്ടും സെക്രട്ടറിയും ബോര്‍ഡ് മെമ്പറായും നേതൃത്വപാടവും സംഘടനാ പ്രവര്‍ത്തനശേഷിയും പ്രകടിപ്പിച്ചിട്ടുള്ള സ്റ്റാന്‍ലി ഫോമായുടെ വൈസ് പ്രസിഡണ്ടായും പ്രവര്‍ത്തിച്ചിട്ടുണ്ട്. മയാമി കണ്‍വെന്‍ഷനില്‍  ഇലക്ഷന്‍ കമ്മീഷണറായി പ്രവര്‍ത്തിച്ച മികച്ച പശ്ചാത്തലവുമുള്ള ആളാണ് സ്റ്റാന്‍ലി. 

ഫോമയുടെ 2020-  22 വര്‍ഷത്തേക്കുള്ള ഭാരവാഹികളായി മത്സരിക്കുന്ന എല്ലാവര്‍ക്കും ഫോമ പ്രസിഡണ്ട് ഫിലിപ്പ് ചാമത്തില്‍, ജനറല്‍ സെക്രട്ടറി ജോസ് എബ്രഹാം, ട്രഷറര്‍ ഷിനു ജോസഫ്, വൈസ് പ്രസിഡണ്ട് വിന്‍സെന്റ് ബോസ് മാത്യു ജോയിന്‍ സെക്രട്ടറി സാജു ജോസഫ്, ജോയിന്റ് ട്രേഷറാര്‍ ജയിന്‍ കണ്ണച്ഛന്‍പറമ്പില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. വളരെ സൗഹാര്‍ദ്ദപരമായ രീതിയില്‍ നടത്താന്‍ ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ക്കു  കഴിയട്ടെ എന്നും അവര്‍ ആശംസിച്ചു.

ജോര്‍ജ് മാത്യു ഫോമാ ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍: സണ്ണി പൗലോസും സ്റ്റാന്‍ലി കളരിക്കാമുറിയും  കമ്മീഷണര്‍മാര്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക