Image

ഇന്ത്യന്‍ പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രമേയം; യൂറോപ്യന്‍ യൂണിയന്‍ വോട്ടെടുപ്പു മാറ്റിവച്ചു

Published on 31 January, 2020
ഇന്ത്യന്‍ പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രമേയം; യൂറോപ്യന്‍ യൂണിയന്‍ വോട്ടെടുപ്പു മാറ്റിവച്ചു
സ്ട്രാസ്ബര്‍ഗ്: ഇന്ത്യ നടപ്പാക്കിയ പൗരത്വ നിയമ ഭേദഗതിക്കെതിരേ വന്‍ പിന്തുണയോടെ കൊണ്ടു വന്ന പ്രമേയങ്ങളില്‍ വോട്ടെടുപ്പു നടത്തുന്നത് യൂറോപ്യന്‍ പാര്‍ലമെന്റ് മാറ്റിവച്ചു.

വിവിധ പാര്‍ട്ടികളുടെ പിന്‍ബലത്തോടെ അവതരിപ്പിക്കപ്പെട്ട ആറു പ്രമേയങ്ങള്‍ക്ക് അറുനൂറിലധികം അംഗങ്ങളുടെ പിന്തുണ ഉറപ്പായിരുന്നു. ഇന്ത്യന്‍ സര്‍ക്കാരിനെ പിണക്കാത്ത രീതിയില്‍ വിഷയം കൈകാര്യം ചെയ്യുക എന്ന നിലപാടിന്റെ അടിസ്ഥാനത്തിലാണ് വോട്ടെടുപ്പു മാറ്റി വച്ചതെന്ന് സൂചനയുണ്ട്.

ബുധനാഴ്ചയാണ് വോട്ടെടുപ്പ് നടക്കാനിരുന്നത്. മാറ്റിവച്ചതിന് ഔദ്യോഗികമായി കാരണമൊന്നും പറഞ്ഞിട്ടുമില്ല.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക