Image

ലാനാ നവനേതൃത്വം: ജോസന്‍ ജോര്‍ജ് പ്രസിഡന്റ്; അനിലാല്‍ ശ്രീനിവാസന്‍ സെക്രട്ടറി

(പി ഡിജോര്‍ജ് നടവയല്‍) Published on 01 February, 2020
ലാനാ നവനേതൃത്വം: ജോസന്‍ ജോര്‍ജ് പ്രസിഡന്റ്; അനിലാല്‍ ശ്രീനിവാസന്‍ സെക്രട്ടറി
ഡാലസ്: ലിറ്റററി അസ്സോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കാ (ലാന) നവനേതൃത്വം ചുമതലയേറ്റു. 2020-2021 വര്‍ഷങ്ങളിലേക്കാണ് ചുമതല.

ജനുവരി 18 ന് ഡാളസ്സിലെ സാബൂസ് റെസ്റ്റോറന്റ് ബാന്‍ക്വറ്റ് ഹാളില്‍ ലാനയുടെ പ്രവര്‍ത്തനോദ്ഘാടനം നടന്നു. ക്ഷണിക്കപ്പെട്ട അതിഥികള്‍ സന്നിഹിതരായിരുന്നു. ലാനാ അഡൈ്വസറി ബോര്‍ഡ് അംഗവും മുന്‍ പ്രസിഡന്റുമായ ജോസ ് ഓച്ചാലില്‍ അദ്ധ്യക്ഷനായിരുന്നു.

ലാനയുടെ സ്ഥാപക പ്രസിഡന്റും പ്രശസ്ത സാഹിത്യകാരനുമായ ഡോ. എം.എസ്.ടി. നമ്പൂതിരി സമ്മേളനം ഉദ്ഘാടനം ചെയ്തു. ഭാരവാഹികളെ പ്രതിനിധീകരിച്ച് ലാനാ പ്രസിഡന്റ് ജോസെന്‍ ജോര്‍ജ് രേഖകള്‍ സ്വീകരിച്ചു. എഴുത്തുകാരി ജെയിന്‍ ജോസഫ് സ്വാഗതം ആശംസിച്ചു. ലാനാ ടെക്സസ് ഏരിയാ കോര്‍ഡിനേറ്റര്‍ ഹരിദാസ് തങ്കപ്പന്‍ നന്ദി പ്രകാശിപ്പിച്ചു.

1997ല്‍ ലാന രൂപംകൊണ്ടതു മുതലുള്ള 22 വര്‍ഷങ്ങളിലെ പ്രവര്‍ത്തന മിഴിവുകള്‍ എം. എസ്.ടി നമ്പൂതിരി വിലയിരുത്തി. പ്രശസ്ത നോവലിസ്റ്റും ലാനാ സ്ഥാപക പ്രമുഖനും മുന്‍ പ്രസിഡന്റുമായ ഏബ്രാഹം തെക്കേമുറി ഭാവുക പ്രസംഗം നിര്‍വഹിച്ചു.

ഭരണസമിതി അംഗങ്ങള്‍ ജോസന്‍ ജോര്‍ജ് (പ്രസിഡന്റ്) ജെയിന്‍ ജോസഫ് ഓസ്റ്റിന്‍ (വൈസ് പ്രസിഡന്റ്), അനില്‍ ശ്രീനിവാസന്‍- ചിക്കാഗോ (സെക്രട്ടറി), ജോര്‍ജ് നടവയല്‍- ഫിലഡല്‍ഫിയ (ജോയിന്റ് സെക്രട്ടറി), കെ. കെ. ജോണ്‍സണ്‍- ന്യൂയോര്‍ക്ക് (ട്രഷറര്‍)

കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെയും സാഹിത്യ സൗഹൃദ ചര്‍ച്ചകളിലൂടെയും സാഹിത്യ സമ്മേളനങ്ങളിലൂടെയും രചനാ പ്രോത്സാഹനങ്ങളിലൂടെയും മലയാള സാഹിത്യത്തിന് അമേരിക്കയില്‍ നിന്ന് മൂല്യവത്തായ സംഭാവനകള്‍ നല്‍കുവാന്‍ പുതു ഭരണസമിതി എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുമെന്ന് മറുപടി പ്രസംഗത്തില്‍ പ്രസിഡന്റ് ജൊസെന്‍ ജോര്‍ജ് വ്യക്തമാക്കി.
പ്രവര്‍ത്തന പദ്ധതികളുടെ മാതൃകാരൂപം അവതരിപ്പിച്ചു.

ഫോമാ നാഷണല്‍ പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍, ടി. എസ്ചാക്കോ (പ്രസ് ക്ലബ്, ഡാളസ്), ഫിലിപ് തോമസ് (ഡാളസ് സൗഹൃദവേദി), ഷിജു ഏബ്രാഹം (റാന്നി അസ്സോസിയേഷന്‍), സോണി ജേക്കബ് (തിരുവല്ലാ അസ്സോസിയേഷന്‍), ഇന്ദു മനയത്ത് (മലയാളി മങ്ക 2019 ) എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

ലാനയുടെ വളര്‍ച്ചാ കാര്യങ്ങളിലും സാഹിത്യ പ്രവര്‍ത്തനങ്ങളിലും അര്‍പ്പിച്ച മികച്ച സംഭാവനകളെ ആദരിച്ച് ലാനയുടെ ഉന്നത ബഹുമതിയായ അക്ഷര നക്ഷത്രം' അവാര്‍ഡുകള്‍ ഡോ. എംഎസ് ടി നമ്പൂതിരി, ഏബ്രാഹം തെക്കെമുറി, ജോസ് ഓച്ചാലില്‍ എന്നീ ഗുരുസ്ഥാനീയര്‍ക്ക് സമ്മാനിച്ചു.

ഡാളസ് മെലഡിയുടെ ശ്രുതിസാന്ദ്രമായ സംഗീതമേളം സമ്മേളനത്തെ ഊര്‍ജ്ജസ്വലമാക്കി.

ഹരിദാസ് തങ്കപ്പന്‍, ഐറിന്‍ കല്ലൂര്‍, ദീപാ ഫ്രാന്‍സീസ്, ജെയ്സണ്‍, ഫ്രാന്‍സീസ് തോട്ടം, ഷാജുജോണ്‍ എന്നീ ഗായകര്‍ ഡാലസ് മെലഡിയില്‍ ഗാന കല്ലോലിനികളായി. ''സഖാവ്' എന്ന കവിത അനശ്വര്‍ മാമ്പള്ളില്‍ ആലപിച്ചു.

ലാനാ നവനേതൃത്വം: ജോസന്‍ ജോര്‍ജ് പ്രസിഡന്റ്; അനിലാല്‍ ശ്രീനിവാസന്‍ സെക്രട്ടറിലാനാ നവനേതൃത്വം: ജോസന്‍ ജോര്‍ജ് പ്രസിഡന്റ്; അനിലാല്‍ ശ്രീനിവാസന്‍ സെക്രട്ടറിലാനാ നവനേതൃത്വം: ജോസന്‍ ജോര്‍ജ് പ്രസിഡന്റ്; അനിലാല്‍ ശ്രീനിവാസന്‍ സെക്രട്ടറി
Join WhatsApp News
Vayanakkaran 2020-02-02 19:52:02
ഹായ്, ഇതെപ്പോ? ‘അക്ഷര നക്ഷത്രം’ ലാനയുടെ ഉന്നത ബഹുമതിയായി പ്രഖ്യാപിച്ചിരിക്കുന്നു! ഇതുവരെ ആർക്കും ഈ അവാർഡ് കൊടുത്തതായി കേട്ടിട്ടില്ല. ആദ്യമായി പ്രഖ്യാപിച്ചിട്ട് അതിന്റെ ഭാരവാഹികൾക്ക് തന്നെ നൽകി. വളരെ നന്നായി! പരമവീരചക്രം കൊടുക്കുന്നതുപോലെയാണ് തോന്നിയത്. ഏതു കമ്മിറ്റി മീറ്റിംഗിലോ ജെനെറൽബോഡി മീറ്റിംഗിലോ ആണ് ഇങ്ങനെ ഒരു അവാർഡ് കൊടുക്കാൻ തീരുമാനമായത്? അറിഞ്ഞാൽ കൊള്ളാം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക