Image

ദേശീയവാദവും വര്‍ഗീയവാദവും അമേരിക്കന്‍ ജീവിത ശൈലിക്ക് ഭീഷണിയോ? (ജി. പുത്തന്‍കുരിശ്)

Published on 02 February, 2020
ദേശീയവാദവും വര്‍ഗീയവാദവും അമേരിക്കന്‍ ജീവിത ശൈലിക്ക് ഭീഷണിയോ? (ജി. പുത്തന്‍കുരിശ്)
ദേശീയവാദം എന്നു പറയുന്നത് കുഞ്ഞുങ്ങള്‍ക്കുണ്ടാകുന്ന രോഗമാണ്.അത് മനുഷ്യരാശിയുടെ പൊങ്ങന്‍ പനിയാണുന്നുള്ള ഐന്‍സൈ്റ്റന്റെ വാക്കുകള്‍ ചിന്തോദ്ദീപകമാണ്. ദേശീയവാദത്തിന്റെ പേരില്‍ എല്‍പ്പാസോയില്‍ ഇരുപത്തിരണ്ടു ജീവിതങ്ങള്‍ വെടിയുണ്ടക്ക് ഇരയായപ്പോള്‍,  അത് അമേരിക്കന്‍ മനസ്സാക്ഷിക്കേറ്റ മറ്റൊരു പ്രഹരമാണ്. വെള്ളക്കാരുടെ മാത്രമായുള്ള ഒരു ദേശീയവാദത്തില്‍ നിന്ന് ആവേശം ഉള്‍ക്കൊണ്ടതിന്റെ പരിണതഫലമായിരുന്നു,  അറുനൂറ്റി അന്‍പത് മൈല്‍ അകലെയുള്ള അലന്‍ ടെക്‌സസില്‍ നിന്ന്  എല്‍പ്പാസോയില്‍ വന്ന് ഈ ക്രൂര ക്രിത്യം ചെയ്യാന്‍ ആ ഇരുപത്തിയൊന്നുകാരനെ പ്രേരിപ്പിച്ചതെന്നാണ്   നിയമപാലകരുടെ കണ്ടെത്തല്‍.പലതരത്തിലുള്ള ദേശീയവാദം ഇതിനോടകം നിര്‍വചിക്കപ്പെടുകയും ന്യായികരിക്കപ്പെടുകയും ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇന്ന് നാം ശ്രദ്ധിക്കേണ്ടത് ദേശീയവാദത്തില്‍ നിന്ന് ഉടലെടുക്കുന്ന,  പ്രത്യേക വര്‍ക്ഷത്തിനുമാത്രമായി ഒരു ദേശം വേണമെന്ന,  കാലഘട്ടത്തിന് അനുയോജ്യമല്ലാത്തതും അപകടകാരിയുമായ വാദമാണ്.

അമേരിക്കയുടെ സംസ്ക്കാരത്തിലേക്ക് ദേശീയവാദത്തിന്റേയും വര്‍ക്ഷീയവാദത്തിന്റേയും വളരെ തീവ്രമായ രോഗാണുക്കള്‍ സംക്രമിച്ചുകൊണ്ടിരിക്കുകയാണെന്നാണ് എഫ.്ബി.ഐയുടെ റിപ്പോര്‍ട്ട് പറയുന്നത്.  ഇത് ഇന്നു ഇന്നലേയും തുടങ്ങിയതല്ലങ്കിലും, നമ്മളുടെ ശരീരത്തിലെ രോഗാണുക്കളെപ്പോലെ അനുകൂല സാഹചര്യത്തില്‍ വളര്‍ന്ന് വലുതാകുകയും സമൂഹത്തില്‍ വലിയ നാശം സൃഷ്ടിക്കുകയും ചെയ്യും വെളുത്ത വര്‍ക്ഷക്കാരുടെ ദേശീയവാദവും അതിനെ തുടര്‍ന്നുള്ള അക്രമത്തിന്റേയും എണ്ണം കൂടിയിട്ടുണ്ടെന്ന് എഫ്.ബിഐ മേധാവി ക്രിസ്റ്റഫര്‍ റേ കോണ്‍ഗ്രസ്സിന്റെ മുമ്പാകെ വെളുപ്പെടുത്തിയങ്കിലും, ഇതിന് ഇന്ദനംമായി വര്‍ത്തിക്കുന്ന ട്രംമ്പിന്റെ ബേസിനെ പിന്‍തുടരാന്‍ പരിപാടിയില്ലായെന്നാണ്, മുന്‍ എഫ്.ബി.ഐ കൗണ്ടര്‍ ടെററിസം ഏജന്റായിരുന്ന ഡേവിഡ് ഗോമസ് വാഷിംഗടണ്‍ പോസ്റ്റുമായുള്ള അഭിമുഖ സംഭാഷണത്തില്‍ രേഖപ്പെടുത്തിയത്.
ദേശീയവാദവും വര്‍ക്ഷീയവാദവും തഴച്ചുവളരാന്‍ സാഹായിക്കുന്ന എട്ടു ഘടകങ്ങള്‍ ഗവേഷകര്‍ ഇതിനോടകം തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതിനെ ദേശീയവാദത്തിന്റെ സഹോദരി ഘടകങ്ങളായിട്ടാണ് അവര്‍ കാണുന്നത്. ഒന്നാമതായി മതഭേദമാണ് കാരണമായി കാണുന്നത്. തന്റെ മതത്തിനേയും മറ്റൊരുവന്റെ മതത്തേയും വേലിക്കെട്ടുകൊണ്ട് വേര്‍ തിരിച്ച്, തന്റെ മതമാണ് ഏറ്റവും ഉന്നതമെന്ന് വാദിക്കുമ്പോള്‍ അവിടെ മതങ്ങള്‍ വേര്‍തിരിക്കപ്പെടുന്നു അതോടൊപ്പം മനുഷ്യരും. അഹന്താനിഷ്ഠമായ അല്ലെങ്കില്‍ തന്നില്‍തന്നെ കേന്ദ്രീകരിച്ച ഒരു സ്വഭാവ വിശേഷം ദേശീയവാദത്തിനും വര്‍ക്ഷീയവാദത്തിനും വഴിയൊരുക്കുന്ന മറ്റൊരു ഘടകമാണ്. ഭഎന്റെ മതം, എന്റെ ജാതി’ എന്നുള്ള ചിന്തകള്‍ ഇതിനുദാഹരണങ്ങളാണ്. കുടിയേറിയവര്‍ തങ്ങളുടെ അവകാശങ്ങളെ തട്ടിയെടുക്കുന്നു അല്ലെങ്കില്‍ അവരുമായുള്ള ബന്ധത്തില്‍ ഉണ്ടാകുന്ന കുട്ടികള്‍ തങ്ങളുടെ വര്‍ക്ഷത്തിന്റെ നിലവാരത്തെ ഇടിച്ചു താഴ്ത്തുന്നു എന്നുള്ള  ഉന്നതജാതി വാദമാണിത്. ആര്യവംശം ഉന്നതമായ ഒരു വംശമാണെന്നുള്ള ചിന്തയാണ് ഹിറ്റ്‌ലറിനെ ആറ് മില്ലിയണ്‍ യഹൂദരെ കൊന്നൊടുക്കാന്‍ പ്രേരിപ്പിച്ചത്.

വംശീയമായ വേര്‍തിരിവുകള്‍ ദേശീയവാദത്തേയും വര്‍ക്ഷീയവാദത്തേയും ആളിക്കത്തിക്കുന്ന മൂന്നാമത്തെ ഘടകമാണ്. മറ്റുള്ളവരെ നിസ്സാരരായി കാണുകയും അല്ലങ്കില്‍ അവര്‍ മനുഷ്യവര്‍ക്ഷത്തില്‍ ഉള്‍പ്പെടുത്താന്‍ പറ്റിയവരല്ലെന്ന് വരുത്തി തീര്‍ക്കുന്ന ഒരു സമ്പ്രാദയമാണിത്. മറ്റുള്ള മനുഷ്യ ജീവികളെ തരംതാഴ്ത്തുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുക എന്നത് ഈ സിദ്ധാന്തത്തില്‍ അന്തര്‍ലീനമായി കിടക്കുന്ന വിഷമയാവസ്ഥയാണ്. യുക്കറേനിയന്‍ ദേശീയവാദ സംഘടനയുടെ ശില്പിയായിരുന്ന സ്‌റ്റെപാന്‍ ബണ്ഡേരയുടെ,  യഹൂദ വംശത്തേയും പോളിഷ് വംശത്തേയും തുടച്ചു നീക്കാന്‍ നടത്തിയ ശ്രമങ്ങള്‍ ഇതിന് ഉദാഹരണമാണ്.  അധീശത്വം അല്ലെങ്കില്‍ ശ്രേഷ്ഠ മനോഭാവം ദേശീയവാദത്തിലും വര്‍ക്ഷീയവാദത്തിലും ഒളിഞ്ഞിരിക്കുന്ന മറ്റൊരു വിഷമാണ്. ദേശീയവാദം സ്വന്തമായ ഒരു ദേശമെന്ന വാദത്തേക്കാള്‍ ഉപരി, അതിലുള്ളവരുടെ ഇടയില്‍ അവരുടെ ജീവിതശൈലിയാണ് ഉന്നതമെന്ന ഒരു മനോഭാവം വളര്‍ത്തിയെടുക്കുകയും ചെയ്യുന്ന ഗൂഡമായ പദ്ധതിയാണ്. ദേശീയവാദത്തെ ശരിക്ക് കീറിമുറിച്ച് പരിശോധിക്കുമ്പോള്‍ അത് കുറെ വ്യക്തികളുടെ ഉന്നതജാതി ചിന്തയില്‍ നിന്ന് വളര്‍ന്ന് പന്തലിച്ചതാണെന്ന് മനസ്സിലാക്കാന്‍ കഴിയും. ദേശീയവാദത്തില്‍ ചരിത്രത്തെ പലപ്പോഴും തെറ്റായി പ്രതിനിധീകരിച്ചിരിക്കുന്നത് കാണാം.

മനുഷ്യജാതിയുടെ ചരിത്രം പരിശോധിക്കുമ്പോള്‍ കലാപത്തിന്റേയും  രക്ത ചൊരിച്ചലുകളുടേയും ദുഃഖകരമായ പല കാഴ്ചകളും കാണാന്‍ സാധിക്കും. ചിലതെല്ലാം മനുഷ്യവര്‍ക്ഷത്തിന്റേമേല്‍ നടന്ന അതക്രമങ്ങള്‍ക്ക് നേരെയുള്ള പോരാട്ടമായിരുന്നെങ്കില്‍, മറ്റു പലതും ദുരാഭിമാനത്തെ കാത്തു സൂക്ഷിക്കാന്‍ വേണ്ടി നടത്തിയ യുദ്ധങ്ങളില്‍ നിന്ന് ഉണ്ടായതാണ്.  ദേശീയവാദവും വര്‍ക്ഷീയവാദവും മറ്റുള്ളവരെക്കുറിച്ചോ അവരുടെ സംസ്കാരത്തെ കുറിച്ചോ അറിയുന്നതിന് തടസ്സമായി നില്ക്കുന്നു. ഇത് എല്‍പ്പാസോയില്‍ നടന്ന കൂട്ടക്കൊലകള്‍ പോലെയു അരുംകൊലള്‍ക്ക് വഴിയൊരുക്കുന്നു. ഒരു വര്‍ക്ഷത്തെ കള്ളന്മാരും ബലാല്‍സംഘക്കാരുമായി ചിത്രീകരിക്കാനുള്ള പ്രവണത    ദേശീയവാദത്തിന്റേയും വര്‍ക്ഷീയവാദത്തിന്റേയും അജ്ഞതയില്‍  നിന്ന് ഉരുതിരിഞ്ഞു വരുന്നതാണ്.  മനുഷ്യരാശിയെ ഒന്നായി കാണാനുള്ള മനുഷ്യന്റെ കാഴ്ചാ ശക്തിയെ നഷ്ടമാക്കി കളയുന്ന ഒന്നാണ് ദേശീയവാദവും വര്‍ക്ഷീയവാദവും എന്നതിന് സംശയമില്ല.

അന്ധമായി ഒരു നീതിശാസ്ത്രത്തെ അനുസരിക്കുകയെന്നത് ദേശീയവാദികളുടെയും വര്‍ക്ഷീയവാദികളുടേയും ഒരു പ്രത്യേകതയാണ് .ഉദാഹരണമായി അനീതിപരമായി സ്വന്ത രാജ്യമോ വര്‍ക്ഷമോ എടുക്കുന്ന തീരുമാനത്തെ ഉല്ലാസത്തോടെ അംഗീകരിക്കുകയും എന്നാല്‍ അതേ തീരുമാനം മറ്റൊരു ദേശമോ വര്‍ക്ഷമോ സ്വീകരിച്ചാല്‍ അതിനെ എതിര്‍ക്കുകയും ചെയ്യുന്ന സ്വഭാവം. ദേശീയവാദവും വംശീയവാദവും ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ പരിപൂരകങ്ങളാണ്. ഒരു കാലഘട്ടത്തില്‍ മനുഷ്യവര്‍ക്ഷം വംശീയതയുടെ പിടിയിലായിരുന്നെങ്കിലും അതില്‍ നിന്നെല്ലാം നാം പരിണമിച്ച് മുന്നോട്ട് വരികയും ചെയ്യുതു. എന്നാല്‍ ഇന്ന് അടിയ്ക്കടി നമ്മുടെ മുന്നില്‍ അരങ്ങേറുന്ന സംഭവങ്ങള്‍ നാം  അതില്‍ നിന്ന് ഒന്നും പൂര്‍ണ്ണമായി വിടുതല്‍ ലഭിച്ചിട്ടില്ലായെന്ന് വിളിച്ചു പറഞ്ഞുകൊണ്ടിരിക്കുന്നു. എന്ന് ദേശീയവാദവും വര്‍ക്ഷീയവാദവും   എവിടെ തലപൊക്കുന്നോ അന്ന് അത്   സംഹാരതാണ്ഡവം നടത്തുകയും, അനേകം നിരപരാധികളുടെ ജീവനെ അപഹരിക്കുകയും ചെയ്യും.

ചിന്താമൃതം:
സ്വരാജ്യസ്‌നേഹം എന്ന് പറയുന്നത് നിന്റെ സ്വന്ത ജനത്തോടുള്ള സ്‌നേഹം മുന്നില്‍ വരുമ്പോഴാണ് എന്നാല്‍ ദേശീയവാദംമെന്ന് പറയുന്നത് നിന്റെ സ്വന്തം ജനമല്ലാത്തവരോടുള്ള വെറുപ്പ് മുന്നില്‍ വരുമ്പോഴാണ് (ചാള്‍സ് ഗൗള്‍ഡി)


Join WhatsApp News
Nationalism & False Patriotism 2020-02-02 09:16:18
White nationalists have several hate groups in every state. Yes; they are a threat to Democracy and people other than them. They are supported by many republicans too. In the last few years, they have gained more strength. The open support from the Executive & GOP Legislative may be one of the reason. Many groups from the Christians too support GOP. A support for the GOP is a green signal, a thumbs up for the white nationalists racists. Christians are enablers for the rise & spread of racism. Racism & false Patriotism attached to a race or religion is spreading worldwide. Here in America, the fake Christians are the cause & in India, the fake 'Hindus' are the cause & in Islamic countries, Islam is the cause & in Israel, Judaism is the cause of Racism. Racism & false patriotism associated with a particular religion is spreading worldwide destroying the peaceful life of human beings.- andrew * whoever think that their religion is better than others & their race is better than others are the enablers of Racism.
Wise Man 2020-02-02 10:12:17
Nationalism divides people causing wars and destruction. The understanding of nationalism comes through intelligence. When there is intelligence, then nationalism, patriotism, which is a form of stupidity, disappears. Think about it dear friends. See the world we live in as one nation, not as many divided by boarders, walls, colors, races, and religions.
Racism kills Democracy 2020-02-02 13:11:31
FASIST movements arise when a group begins to lose power and they decide Democratic system, rule of Law & basic human decency can be sacrificed in order to gain control. I grew up in a wonderful world of values, I wish the same for generations to come. Everyone in the world wants to come to America, not just for the economic possibilities but to live their lives with minimal corruption and in America's democracy. Trump and the GOP are garbage and have sacrificed us all for their personal gain. A fascist is one whose lust for money or power is combined with such an intensity of intolerance toward those of other races, parties, classes, religions, cultures, regions or nations as to make him ruthless in his use of deceit or violence to attain his ends. The supreme god of a fascist, to which his ends are directed, may be money or power; may be a race or a class; may be a military, clique or an economic group; or may be a culture, religion, or a political party. Beware of what is happening, don’t blindly support Fascists because you don’t like some other people.
Inside his head 2020-02-02 13:26:18
“When you get inside Donald Trump’s head you’ll find putter, a cheeseburger, a porn video and somebody else’s credit card” — @TimOBrien on @amjoyshow
Face the Liars with Truth 2020-02-02 14:19:37
we are living in the age of fake news, fake faith & fake patriotism. we need to face them with facts, don't be silent, don't run. we need to do our own research, fact-checks and tell the underworld Liers; they are wrong. -andrew
Anthappan 2020-02-02 15:20:09
You went into the heart of the problem. Those who take a minute and think about this article, then it is crystal clear that what Trump and his stooges are trying to do to this great nation; not to make it great bu to divide and fish in the muddy water. And, to a certain extent, he achieved it. More than 60 % of people believe that he is racist and nationalist. He has sympathy to a large group of people live in America to take back this country from the immigrants and jews and make this a white nation. Don't get fooled by this snake. His presidential ambition sprung by casting doubt in the mind of the people about the birth of Obama. He spent $80,000 for an ad in New York times against the 5 innocent black people of Central Park rape case. Though the DNA test proved their innocense, he wanted them to be hanged. His father used to mark 'c' on the application of colored people who applied for Appartments owned by him. The criminals who sent explosives to many people, especially on Democrats were all inspired by them. He spews venom and disappears from the scene. And, within no time the poison freezes the brain of his followers and all of them act like robots and listen to his command. Unfortunately, so many Christians fell into his trap. It is high time to understand his motives. If you don't, your children We will be the losers. We don't want to make monarch out of him. He is no king. He is not above the law. Please go to the polling stations and cast your vote against him. And, that's our right.
ഭൂത കണ്ണാടി 2020-02-02 15:34:41
ഞാൻ എന്റെ ഭൂത കണ്ണാടി വച്ച് നോക്കിയപ്പോൾ ഭയന്നുപോയി . അതിനകത്ത് ഹിറ്റ്ലറും , സ്റ്റാലിനും , മുസോളിനിയുമെല്ലാം ചുടല നൃത്തം ആടുന്നു . ഞാൻ ഭയപ്പെട്ട് ബോധ രഹിതനായി വീണു . എന്റെ തലപൊട്ടി ചോര വാർന്നൊഴുകി . ഇപ്പോൾ ഞാൻ അയാളെ കുറി പാടുവാനും നൃത്തം ചെയ്യാനും തുടങ്ങി . അയാൾ ബഹുഭൂരിപക്ഷത്തോടെ വരുമെന്നും ഇതിലും വലിയ കുറ്റങ്ങൾ നടത്തി വീണ്ടും ഒരു ഇമ്പീച്ച്മെന്റിന് വിധേയപ്പെടും എന്ന് എനിക്ക് പത്മോസ് ദീപിൽ വച്ച് യോഹന്നാന് വെളിപാടുണ്ടായി . അതിനെ ഇനി ബൈബിളിനോട് ചേർത്ത് 'ഭൂത കണ്ണാടിയുടെ വെളിപാട് " എന്ന് വിളിക്കപ്പെടും
News Alert 2020-02-02 18:16:51
Washington (CNN)House Intelligence Chairman Adam Schiff declined on Sunday to say whether the House will subpoena former national security adviser John Bolton but said "the truth will come out" in one form or another. "I don't want to comment to this point on what our plans may or may not be with respect to John Bolton, but I will say this: whether it's before -- in testimony before the House -- or it's in his (forthcoming) book or it's in one form or another, the truth will come out (and) will continue to come out," Schiff said in an interview with CBS when asked if the chamber would subpoena the former Trump administration official. The comments come two days after the Senate voted to block any witnesses from being called in the trial, thwarting Democrats' efforts to include witnesses such as Bolton and acting White House chief of staff Mick Mulvaney in the proceedings. Calls to include Bolton in the trial increased last week in the wake of revelations from his draft book manuscript that alleged Trump told him US security aid to Ukraine was conditioned on investigations into Democrats. Trump's attempts to pressure Ukraine to investigate Hunter Biden and Joe Biden, his potential 2020 general election rival, are at the center of the President's impeachment trial. Trump and his allies have repeatedly made unfounded and false claims to allege that the Bidens acted corruptly in Ukraine.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക