Image

ജോര്‍ജി വര്‍ഗീസ്, സണ്ണി മറ്റമന ടീമിനു ഫ്‌ളോറിഡ റീജിയന്റെ പൂര്‍ണ്ണ പിന്തുണ

Published on 03 February, 2020
ജോര്‍ജി വര്‍ഗീസ്, സണ്ണി മറ്റമന ടീമിനു ഫ്‌ളോറിഡ റീജിയന്റെ പൂര്‍ണ്ണ പിന്തുണ
റ്റാമ്പാ: ഫൊക്കാനയുടെ 2020-2022 വര്‍ഷത്തേയ്ക്കുള്ള തിരഞ്ഞെടുപ്പില്‍ ഫ്‌ളോറിഡ റീജിയണില്‍ നിന്നും ജോര്‍ജി വര്‍ഗീസ് പ്രസിഡന്റ്, സണ്ണിമറ്റമന ട്രഷറാര്‍, കിഷോര്‍ പീറ്റര്‍, ചാക്കോ കുര്യന്‍ നാഷ്ണല്‍ കമ്മിറ്റി മെമ്പര്‍, ജേക്കബ് പടവത്തില്‍ റീജിയണല്‍ വൈസ് പ്രസിഡന്റ് എന്നിവര്‍ മത്സരിക്കുന്നു. ഫൊക്കാനയുടെ ഫ്‌ളോറിഡ റീജിയണിലെ എല്ലാ സംഘടനകളുടെയും അനുഗ്രഹാസംശകളോടെയാണ് ഇവര്‍ മത്സരിക്കുന്നത്്.
ജനുവരി 25-ാം തീയതി റ്റാമ്പയില്‍ വച്ച് നടന്ന മലയാളി അസോസിയേഷന്‍ ഓഫ് റ്റാമ്പായുടെ ഈ വര്‍ഷത്തെ പ്രവര്‍ത്തനോത്ഘാടനവേദിയില്‍ വച്ച് ഫൊക്കാനാ ട്രസ്റ്റി  ബോര്‍ഡ് ചെയര്‍മാന്‍ മാമന്‍ സി ജേക്കബ് ഫ്‌ളോറിഡ റീജിയണില്‍ നിന്നുള്ള മത്സരാര്‍ത്ഥികളെ വേദിയില്‍ പരിചയപ്പെടുത്തി ഫ്‌ളോറിഡ റീജിയണിലെ എല്ലാ സംഘടനകളുടേയും പൂര്‍ണ്ണ പിന്തുണയോടുകൂടിയാണ് ഇവര്‍ മത്സരിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു.

ഫൊക്കാന വൈസ് പ്രസിഡന്റ് ഏബ്രഹാം കളത്തില്‍, RVP ജോണ്‍ കല്ലോലിക്കന്‍, ജോര്‍ജ് കോരത് മുന്‍ പ്രസിഡന്റ്, പ്രസാദ് ജോണ്‍ മുന്‍ RVP, രാജീവ് കുമാര്‍ മുന്‍ നാഷ്ണല്‍ കമ്മിറ്റി മെമ്പര്‍, ബിഷിന്‍ ജോസഫ് MAT പ്രസിഡന്റ് ഉല്ലാസ് ഉലഹന്നാന്‍ ടിഎംഎ പ്രസിഡന്റ് എന്നിവര്‍ സ്ഥാനാര്‍ത്ഥികളെ അഭിനന്ദിച്ചു. 


ഫൊക്കാനയുടെ 2020-2022 കാലയളവിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ഫ്‌ളോറിഡ റീജിയണില്‍ നിന്നും മത്സരിക്കുന്നവരെ മലയാളി അസോസിയേഷന്‍ ഓഫ് റ്റാമ്പായുടെ പ്രവര്‍ത്തനോത്ഘാടനവേദിയില്‍ ഫൊക്കാന ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ മാമ്മന്‍, സി. ജേക്കബ് പരിചയപ്പെടുത്തിയപ്പോള്‍
ഇടത്തു നിന്ന് മാമ്മന്‍ സി. ജേക്കബ് ,  കിഷോര്‍ പീറ്റര്‍, സണ്ണി മറ്റമന, ജോര്‍ജി വര്‍ഗ്ഗീസ്, ചാക്കോ കുര്യന്‍.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക