Image

കോട്ടയം ക്ലബ് അയര്‍ലന്‍ഡിന് പ്രൗഡ ഗംഭീരമായ തുടക്കം

Published on 03 February, 2020
കോട്ടയം ക്ലബ് അയര്‍ലന്‍ഡിന് പ്രൗഡ ഗംഭീരമായ തുടക്കം
അയര്‍ലന്‍ഡ്: വര്‍ഷങ്ങളായി അയര്‍ലന്‍ഡില്‍ കുടിയേറിയ കോട്ടയം ജില്ലക്കാരായ പ്രവാസികളുടെ ചിരകാല സ്വപ്നത്തിന് സാക്ഷാത്കാരം. 2020 ജനുവരി മാസം 25-നു വൈകുന്നേരം 5.30 ന് ബ്ലാഞ്ചഡ്സ്റ്റ്ടൗണ്‍ ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ നടന്ന ഉധ്ഘാടന ചടങ്ങില്‍ ക്ലബ് പ്രസിഡന്റ് ജോസ് സിറിയക് അധ്യക്ഷത വഹിച്ചു. അയര്‍ലന്‍ഡ് മലയാളികള്‍ക്ക് വളരെ സുപരിചിതനായ കോട്ടയം സ്വദേശി ശാസ്ത്രജ്ഞന്‍ ഡോ. സുരേഷ്. സി പിള്ള കോട്ടയം ക്ലബിന്റെ ഉദ്ഘാടനം ആവേശപൂര്‍വം എത്തിച്ചേര്‍ന്ന ജന സമൂഹത്തെ സാക്ഷി നിര്‍ത്തി നിര്‍വഹിച്ചു. ഇതേ തുടര്‍ന്ന് ക്ലബ് സെക്രട്ടറി അലക്സ് ജേക്കബ് ക്ളബിന്റെ ഉല്പത്തി മുതല്‍ ഇന്നേ ദിവസം വരെ ഉള്ള എല്ലാ പ്രവര്‍ത്തങ്ങള്‍, തുടര്‍ന്നുള്ള ഉദ്ദേശ ലക്ഷ്യങ്ങള്‍, ഭരണ സമിതി, ഭരണ സംഹിത എന്നിവയെ പറ്റി വിശദമായി സംസാരിച്ചു. തുടര്‍ന്ന് കോട്ടയം ക്ലബ് ലോഗോ പ്രകാശനം ക്ലബ് പ്രസിഡന്റ് നിര്‍വഹിച്ചു. ആദ്യ മെമ്പര്‍ഷിപ്പ് ക്ലബ് ട്രഷറര്‍ ടോണി ജോസഫ് മുഖ്യ അതിഥിക്ക് നല്‍കി. ക്ളബിന്റെ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ബിനോയ് ഫിലിപ്പ് ആശംസാ പ്രസംഗവും, വൈസ് പ്രസിഡന്റ് ദിബു മാത്യു കൃതജ്ഞതയും രേഖപ്പെടുത്തി.

കോട്ടയം റയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ്ഫോം പ്രതീതി ഉളവാക്കുന്ന സ്വീകരണ മുറി മുതല്‍ കോട്ടയം എന്ന ഗ്രഹാതുരത്വം വിളിച്ചോതുന്ന രീതിയില്‍ ഉള്ള ഒരുക്കങ്ങള്‍ കൊണ്ട് കോട്ടയം ക്ലബ് അയര്‍ലന്‍ഡ് ഉത്ഘാടനം വളരെ ശ്രദ്ധേയമായി. അയര്‍ലന്‍ഡിലെ പ്രമുഖ സംഗീതജ്ഞരായ സാബു, ജോഷി, പ്രിന്‍സ്, ഷൈജു മുതലായ കോട്ടയംകാരു കൂടി സോള്‍ ബീട്സ് ഒരുക്കിയ സംഗീത വിരുന്നിനോട് കൈകോര്‍ത്തപ്പോള്‍ ഉണ്ടായ അനുഭവം ഈ സുദിനത്തിന് മാറ്റ് കൂട്ടി. നാടിന്റെ തനിമ ഒട്ടും കളയാതെ തയാറാക്കിയ കോട്ടയം കാരുടെ തിരഞ്ഞെടുക്കപ്പെട്ട ഭക്ഷണങ്ങള്‍ മുതിര്‍ന്നവര്‍ക്ക് മാത്രമല്ല കുട്ടികള്‍ക്കും വേറിട്ട അനുഭവമായി. കോട്ടയംകാരുടെ സ്വന്തം ഉഖ ആന്‍ഡ്രൂ ജോജോ ഒരുക്കിയ കലാശ കൊട്ടോടു കൂടി ഉത്ഘാടന ദിന ആഘോഷങള്‍ സമംഗളം പര്യവസാനിച്ചു.

കോട്ടയം ക്ലബ് ഉത്ഘാടന ചടങ്ങിന്റെ പ്രധാന ഭാഗങ്ങള്‍ കാണുന്നതിന് ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. https://youtu.be/FJ_Oi5jOHcE

ഇനിയും അംഗത്വം നേടുവാന്‍ ആഗ്രഹിക്കുന്നവര്‍ kottayamclubireland@gmail.com എന്ന ഇമെയില്‍ അഡ്രസ് ഇല്‍ ബന്ധപ്പെടാവുന്നതാണ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക