Image

ജോര്‍ജി വര്ഗീസ് ടീമില്‍ സജി എം. പോത്തന്‍ ഫൊക്കാന അഡി. അസ്സോസിയേറ്റ് ട്രഷറര്‍ സ്ഥാനാര്‍ത്ഥി

ഫ്രാന്‍സിസ് തടത്തില്‍ Published on 06 February, 2020
ജോര്‍ജി വര്ഗീസ് ടീമില്‍ സജി എം. പോത്തന്‍  ഫൊക്കാന  അഡി. അസ്സോസിയേറ്റ് ട്രഷറര്‍ സ്ഥാനാര്‍ത്ഥി
ന്യൂയോര്‍ക്ക് : ഫൊക്കാനയുടെ 2020- 2022 ലേക്കുള്ള തെരഞ്ഞെടുപ്പില്‍ ന്യൂയോര്‍ക്കില്‍ നിന്നുള്ള ഫൊക്കാനയുടെ കരുത്തനായ നേതാവ് സജി എം. പോത്തന്‍ അഡിഷണല്‍ അസോസിയേറ്റ് ട്രഷറര്‍ ആയി മത്സരിക്കുന്നു.ജോര്‍ജി വര്ഗീസ് നേതൃത്വം നല്‍കുന്ന ടീമില്‍ നിന്നായിരിക്കും സജി പോത്തന്‍ തെരഞ്ഞെടുപ്പിനെ നേരിടുക. നിലവില്‍ ഫൊക്കാനയുടെ നാഷണല്‍ കമ്മിറ്റി അംഗമായ അദ്ദേഹം ഫൊക്കാനയുടെ നിരവധി മേഖലകളില്‍ സജീവപ്രവര്‍ത്തകനാണ്.

കഴിഞ്ഞ രണ്ടു വര്ഷമായി ഹഡ്‌സണ്‍ വാലി അസോസിയേഷന്റെ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു വരുന്ന സജി കഴിഞ്ഞ 15 വര്‍ഷമായി ഈ സംഘടനയില്‍ സജീവ പ്രവര്‍ത്തകനാണ്. റോക്ലാന്‍ഡിലേക്കു താമസം മാറുന്നതിനു മുന്‍പ് ന്യൂജേഴ്‌സിയിലെ ബെര്‍ഗെന്‍ ഫീല്‍ഡില്‍ ആയിരുന്നപ്പോള്‍ കേരള കള്‍ച്ചറല്‍ ഫോറത്തിന്റെ ആരംഭം മുതല്‍ സജീവ പ്രവര്‍ത്തകനായിരുന്നു. കഴിഞ്ഞ ഫൊക്കാന കണ്‍വെന്‍ഷന്റെ ബാങ്ക്വ്റ്റ് കമ്മിറ്റി കോര്‍ഡിനേറ്ററും ആയിരുന്നു.

ഓര്‍ത്തഡോക്സ് സഭയുടെ നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസനത്തിന്റെ നാല് കൗണ്‍സില്‍മാരില്‍ ഒരാളായ സജി പോത്തന്‍ ഡയോസിസിന്റെ ഫാമിലി കോണ്ഫറന്‌സുകളുടെ വിവിധ പദവികള്‍ അലങ്കരിച്ചിട്ടുണ്ട്.സഭയുടെ കോളേജ് യൂത്ത് വിഭാഗമായ മാര്‍ ഗ്രീഗോറിയോസ് ക്രിസ്ത്യന്‍ സ്റ്റുഡന്റസ് മൂവ്‌മെന്റിന്റെ (എം.ജി.സി.എസ്.എം.) അലുമ്നി അസോസിയേഷന്‍ സ്ഥാപകരില്‍ ഒരാളാണ്.റോക്ക്ലാന്റ കൗണ്ടിയിലെ 11 ക്രിസ്ത്യന്‍ പള്ളികളുടെ സംയുക്ത സംഘടനയായ എക്യുമിനിക്കല്‍ ജോയിന്റ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് ഇന്‍ റോക്ലാന്‍ഡ് സജീവ പ്രവര്‍ത്തകന്‍ കൂടിയ സജി ഇ. പോത്തന്‍ ഈ സംഘടന വിജയകരമായി നടത്തിവരുന്ന രക്തദാന ക്യാമ്പുകളുടെ സ്ഥാപക സെക്രട്ടറികൂടിയാണ്. ഒരു പ്രമുഖ ഹോസ്പിറ്റലില്‍ റേഡിയോളജി വിഭാഗം മാനേജര്‍ ആണ്. ഭാര്യ:റബേക്ക (നേഴ്സ് പ്രാക്ടീഷണര്‍). മക്കള്‍:നെവിന്‍ പോത്തന്‍ അക്കൗണ്ടന്റ് , സെറ പോത്തന്‍ (കോളേജ് വിദ്യാര്‍ത്ഥിനി).

ന്യൂയോര്‍ക്കിലെ അറിയപ്പെടുന്ന ഫൊക്കാന നേതാവും മികച്ച സംഘടകനുമായ സജി പോത്തന്റെ സാന്നിധ്യം തങ്ങളുടെ ടീമിനു കരുത്തേകുമെന്ന് ഫൊക്കാനാ പ്രസിഡന്റ് സ്ഥാനാര്‍ഥി ജോര്‍ജി വര്ഗീസ്(ഫ്‌ലോറിഡ), സെക്രട്ടറി സ്ഥാനാര്‍ഥി സജിമോന്‍ ആന്റണി (ന്യൂ ജേഴ്സി ), ട്രഷറര്‍ സ്ഥാനാര്‍ഥി സണ്ണി മറ്റമന (ഫ്‌ലോറിഡ), എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് ജെയ്ബു കുളങ്ങര (ചിക്കാഗോ), അസ്സോസിയേറ്റ് ട്രഷറര്‍ വിപിന്‍ രാജ് (വാഷിംഗ്ടണ്‍ ഡി,സി), വിമന്‍സ് ഫോറം ചെയര്‍പേഴ്സണ്‍ ഡോ. കലാ ഷാഹി (വാഷിംഗ്ടണ്‍ ഡി,സി), നാഷണല്‍ കമ്മിറ്റി അംഗങ്ങളായ ജോജി തോമസ് വണ്ടമ്മാക്കില്‍ (കാനഡ), ഗീത ജോര്‍ജ് (കാലിഫോര്‍ണിയ), അപ്പുക്കുട്ടന്‍ പിള്ള (ന്യൂയോര്‍ക്ക്), കിഷോര്‍ പീറ്റര്‍ (ഫ്‌ലോറിഡ-താമ്പ), ചാക്കോ കുര്യന്‍ (ഫ്‌ലോറിഡ -ഒര്‍ലാണ്ടോ), റീജിയണല്‍ വൈസ് പ്രസിഡണ്ട്മാരായ അലക്സാണ്ടര്‍ കൊച്ചുപുരയ്ക്കല്‍ (ചിക്കാഗോ), ജോര്‍ജി കടവില്‍ (ഫിലാഡല്‍ഫിയ) ഡോ.രഞ്ജിത്ത് പിള്ള (ടെക്‌സാസ്) എന്നിവര്‍ പറഞ്ഞു.   
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക