Image

കാത്തുനില്‍പ്പൂ... (കവിത: പ്രേമാനന്ദന്‍ കടങ്ങോട്)

Published on 13 February, 2020
കാത്തുനില്‍പ്പൂ... (കവിത: പ്രേമാനന്ദന്‍ കടങ്ങോട്)
കരിനീല
മിഴിയുള്ളവള്‍
പുഞ്ചിരിക്കാതെ
പുഞ്ചവരമ്പത്തു
കാത്തു നില്‍ക്കണത്
കണ്ടവരുണ്ടോ

വഴിയരികിലെ
മാഞ്ചുവട്ടില്‍
കൊക്കുരുമ്മുന്ന
ഇണപ്രാവുകളെ
കണ്ടവരുണ്ടോ

മുറ്റത്തെ
പ്ലാവിന്‍ചുറ്റും
വട്ടമിട്ടു പരതുന്ന
കാക്കോത്തിയെ
കണ്ടവരുണ്ടോ

വഴിയരികിലെ
കുളത്തില്‍
കാലില്‍
കൊലുസിട്ടു
കാലൊച്ച
കേള്‍പ്പിക്കാതെ
കുളിക്കാന്‍
പോകും വഴിയേ
കാത്തു നിന്നിട്ടും
കാണാതെ
പോയതെന്തേ

വിജനമാം
വീഥിയില്‍
വിരസത
മാറ്റുവാനായി
നില്‍ക്കുന്നേരം
മറ്റാരും കാണാതെ
മാടിവിളിച്ചെന്‍
കാതില്‍ പറഞ്ഞത്
മറന്നു പോയൊരു
മാടപ്രാവാണു നീ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക