ന്യൂജേഴ്സി : സാധക സ്കൂള്‍ ഓഫ് മ്യൂസിക്കിന്റെ ഭാഗമായ സാധക മ്യൂസിക് ബാന്‍ഡ് സംഘടിപ്പിക്കുന്ന സംഗീത സായാഹ്ന പരിപാടി "സിങ് ഹല്ലേലുയ്യ 2020 " പ്രോഗ്രാമിന്റെ ഔദ്യോഗിക ടിക്കറ്റ് കിക്കോഫ് ഫെബ്രുവരി പതിനഞ്ച് ശനിയാഴ്ച വൈകുന്നേരം അഞ്ചര മണിക്ക് ആര്‍ഡിസ്ലെയിലെ സൈന്റ്റ് ബര്‍ണബാസ് ദേവാലയത്തില്‍ വെച്ച് അരങ്ങേറും
െ്രെടസ്റ്റേറ്റ് മേഖലയിലെ കലാ, സാമൂഹിക , സാംസ്കാരിക മേഖലകളിലെ പൗര പ്രമുഖര്‍ പങ്കെടുക്കുന്ന ഈ ചടങ്ങിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ഡയറക്ടര്‍ ശ്രീ കെ ഐ അലക്സാണ്ടര്‍ അറിയിച്ചു
ലൈവ് ഓര്‍ക്കസ്ട്രയുടെ അകമ്പടിയോടു കൂടി ഏപ്രില്‍ നാലാം തീയതി ശനിയാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് റോക്ലാന്‍ഡ് കൗണ്ടിയിലുള്ള എബനേസര്‍ ഫുള്‍ ഗോസ്പല്‍ അസംബ്ലി ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വെച്ച് ക്രമീകരിച്ചിരിക്കുന്ന "സിങ് ഹല്ലേലുയ്യ 2020 " പ്രോഗ്രാമില്‍ സാധകയുടെ ഭാവി വാഗ്ദാനങ്ങളായ കുരുന്നുപ്രതിഭകളും മറ്റു കൊയര്‍ ഗ്രൂപ്പുകളും ഗാനാപനങ്ങള്ക്കു നേതൃത്വം കൊടുക്കും
കിഡ്നി സംബന്ധമായ രോഗബാധിതരേയും, ഡയാലിസിസ് രോഗികള്‍ക്കും കൈത്താങ്ങാകുന്നതിനു ലക്ഷ്യമിട്ടാണ് സാധക മ്യൂസിക് ബാന്‍ഡ് ഈ പ്രോഗ്രാം അവതരിപ്പിക്കുന്നത്
റവ ഫാദര്‍ ഡേവിസ് ചിറമേല്‍ വിഭാവനം ചെയ്ത കാരുണ്യസ്പര്‍ശം എന്ന പദ്ധതിയുടെ ഭാഗമായാണ് "സിങ് ഹല്ലേലുയ്യ 2020 " പ്രോഗ്രാം സംഘടിപ്പിച്ചിരിക്കുന്നത്
െ്രെടസ്റ്റേ മേഖലയിലെ ന്യൂജേഴ്സി , ന്യൂയോര്‍ക്, ജഅ സ്റ്റേറ്റുകളില്‍ അനവധി സംഗീത ക്ലാസ്സുകളും, സ്റ്റേജ് പരിപാടികളും അവതരിപ്പിച്ചിട്ടുള്ള സാധകയ്ക്കു എല്ലാ അഭ്യുദയകാംഷികളും നല്‍കിവരുന്ന സഹായസഹകരണങ്ങള്‍ക്കും നന്ദി പ്രകാശിപ്പിക്കുന്നതിനൊപ്പം , "സിങ് ഹല്ലേലുയ്യ 2020 " പ്രോഗ്രാം ടിക്കറ്റ് കിക്കോഫ് വിജയിപ്പിക്കണത്തിനായി ഫെബ്രുവരി പതിനഞ്ച് ശനിയാഴ്ച വൈകുന്നേരം അഞ്ചര മണിക്ക് ആര്‍ഡിസ്ലെയിലെ സൈന്റ്റ് ബര്‍ണബാസ് ദേവാലയത്തില്‍ നടക്കുന്ന പരിപാടിയിലേക്ക് എല്ലാവരും മുന്നോട്ടു വരണമെന്നും സംഘാടകര്‍ അറിയിച്ചു
കൂടുതല്‍ വിവരങ്ങള്‍ക്ക് ശ്രീ കെ ഐ അലക്സാണ്ടര്‍ (267 632 1557)
വാര്‍ത്ത: ജിനേഷ് തമ്പി