Image

ഇനി സാമുവല്‍ ജോണ്‍ കാട്ടൂക്കാരന്‍, ടൊവിനോയുടെ ക്രൈം ത്രില്ലര്‍ ട്രെയ്ലര്‍

Published on 13 February, 2020
ഇനി സാമുവല്‍ ജോണ്‍ കാട്ടൂക്കാരന്‍, ടൊവിനോയുടെ ക്രൈം ത്രില്ലര്‍ ട്രെയ്ലര്‍
അഞ്ചാം പാതിരായ്ക്ക് ശേഷം 2020ലെ അടുത്ത ക്രൈം ത്രില്ലറിന്റെ വരവറിയിച്ച് ടൊവിനോ തോമസ്. പുതിയ ചിത്രം ഫൊറന്‍സികിന്റെ ഔദ്യോഗിക ട്രെയ്ലര്‍ പുറത്തെത്തി. ടൊവിനോ തോമസിനെ നായകനാക്കി നവാഗതരായ അഖില്‍ പോള്‍, അനസ് ഖാന്‍ എന്നിവര്‍ ഒരുക്കുന്ന ചിത്രമാണ് ഫോറന്‍സിക്. ടൊവിനോ ഫോറന്‍സിക് ഉദ്യോഗസ്ഥനായി എത്തുന്ന ചിത്രത്തില്‍ മംമ്ത മോഹന്‍ദാസ് ആണ് നായിക. സാമുവല്‍ ജോണ്‍ കാട്ടൂക്കാരന്‍ എന്നാണ് ചിത്രത്തില്‍ ടൊവിനോയുടെ കഥാപാത്രത്തിന്റെ പേര്.

അഖില്‍ പോളും, അനസ് ഖാനും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും. രഞ്ജി പണിക്കര്‍, റെബ മോണിക്ക ജോണ്‍, പ്രതാപ് പോത്തന്‍, തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

ടൊവിനോയ്‌ക്കൊപ്പം നിരവധി കുട്ടികളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. കാസ്റ്റിങ് കോള്‍ വഴി തിരഞ്ഞെടുത്ത 17 പുതുമുഖങ്ങളാണ് ചിത്രത്തില്‍ ഉള്ളത്.

നെവിസ് സോവ്യര്‍, സിജു മാത്യു എന്നിവരുടെ ജുവിസ് പ്രൊഡക്ഷന്‍സും രാജു മല്യത്തിന്റെ രാഗം മൂവീസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. അഖില്‍ ജോര്‍ജാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ജെയ്ക്സ് ബിജോയ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക