Image

സിഎജി റിപ്പോര്‍ട്ട് അവഗണിക്കാന്‍ സിപി‌എം ധാരണ, റിപ്പോര്‍ട്ട് രാഷ്ട്രീയ പ്രേരിതം, എല്ലാത്തിനും മുഖ്യമന്ത്രി മറുപടി പറയും

Published on 14 February, 2020
സിഎജി റിപ്പോര്‍ട്ട് അവഗണിക്കാന്‍ സിപി‌എം ധാരണ, റിപ്പോര്‍ട്ട് രാഷ്ട്രീയ പ്രേരിതം, എല്ലാത്തിനും മുഖ്യമന്ത്രി മറുപടി പറയും

തിരുവനന്തപുരം: സംസ്ഥാനത്ത് വന്‍സുരക്ഷാ വീഴ്ച ചോദ്യം ചെയ്തുള്ളതായിരുന്നു കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സിഎജി) റിപ്പോര്‍ട്ടിനെ അവഗണിക്കാന്‍ സിപി‌എം ധാരണ. സി‌എ‌ജിയുടെ റിപ്പോര്‍ട്ട് രാഷ്ട്രീയപ്രേരിതമാണെന്നാണ് സിപി‌എം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ വിലയിരുത്തല്‍. യുഡി‌എഫ് കാലത്തെ അഴിമതിയെക്കുറിച്ചാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുള്ളതെന്നും ഇതിന് ഇടതുമുന്നണി മറുപടി പറയേണ്ടെന്നും യോഗത്തില്‍ തീരുമാനമായിട്ടുണ്ട്.


കേരള പോലീസിന്റെ ആയുധശേഖരത്തില്‍ നിന്നും വെടിക്കോപ്പുകളും ആയുധങ്ങളും കാണാതായെന്ന ഗുരുതരമായ കണ്ടെത്തലാണ് നിയമസഭയുടെ മേശപ്പുറത്ത് വച്ച സി‌എ‌ജി ജനറല്‍ റിപ്പോര്‍ട്ടിലുള്ളത്. ഈ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്കും പോലീസിനും തലവേദനയായ സാഹചര്യത്തിലാണ് സിപി‌എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം വിഷയം ചര്‍ച്ച ചെയ്തത്. ആരോപണങ്ങള്‍ക്കെല്ലാം മുഖ്യമന്ത്രി മറുപടി പറയും. നാളെയും മറ്റന്നാളും സിപി‌എം സംസ്ഥാന സമിതി ചേരുന്നുണ്ട്.

 ഇവിടെയും കൂടുതല്‍ ചര്‍ച്ചകള്‍ ഉണ്ടാകും.


അതിനിടെ, പോലീസ് മേധാവിയെ രാജ്ഭവനിലേക്ക് വിളിച്ചു വരുത്തി വിഷയത്തില്‍ ഗവര്‍ണര്‍ വിശദീകരണം ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്ന് ഇന്നലെ വൈകിട്ട് പോലീസ് ഉപദേഷ്ടാവ് രമണ്‍ ശ്രീവാസ്തവയ്‌ക്കൊപ്പം ലോക്‌നാഥ് ബെഹ്‌റ രാജ്ഭവനില്‍ എത്തി വിശദീകരണം നല്‍കി. രാജ്യസുരക്ഷയെ പോലും ബാധിക്കുന്ന തരത്തില്‍ പോലീസിലെ റൈഫിളുകളും വെടിയുണ്ടകളും കാണാതായ സംഭവത്തെ തുടര്‍ന്നാണ് ഗവര്‍ണറുടെ ഇടപെടല്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക