Image

മൈക്രോസോഫ്റ്റ് മിഡ്ടൗണ്‍ സ്റ്റോറിന് മുമ്പില്‍ കുത്തിയിരിപ്പ് സത്യാഗ്രഹം നടത്തിയവരെ അറസ്റ്റ് ചെയ്തു

പി പി ചെറിയാന്‍ Published on 17 February, 2020
മൈക്രോസോഫ്റ്റ് മിഡ്ടൗണ്‍ സ്റ്റോറിന് മുമ്പില്‍ കുത്തിയിരിപ്പ് സത്യാഗ്രഹം നടത്തിയവരെ അറസ്റ്റ് ചെയ്തു
ന്യൂയോര്‍ക്ക്: യു എസ് ഇമ്മിഗ്രേഷന് ആന്റ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റിന് വെസ് സര്‍വ്വീസ് ലഭ്യമാക്കുന്ന മൈക്രോസോഫ്റ്റിന്റെ നടപടികളില്‍ പ്രതിഷേധിച്ച് ന്യൂയോര്‍ക്ക് മൈക്രോ സോഫ്റ്റ് മിഡ്ടൗണ്‍ സ്റ്റോറിന് മുമ്പില്‍ പ്രതിഷേധ പ്രകടനം നടത്തുകയും, വഴിതടയുകയും ചെയ്ത നൂറോളം പേരെ പോലീസ് അറസ്റ്റ് ചെയ്തു.

53 rd- 54th സ്ട്രീറ്റിന് ഇടയിലുള്ള 5th അവന്യു ഫഌഗ്ഷിപ്പ് ഷോപ്പിന് മുമ്പില്‍ ഫെബ്രുവരി 14 ശനിയാഴ്ചയായിരുന്നു പ്രതിഷേധക്കാര്‍ വഴിതടഞ്ഞത്.

ഇമ്മിഗ്രേഷന്‍ അധികൃതര്‍ സ്വീകരിക്കുന്ന ശക്തമായ നടപടികള്‍ മൂലം നിരവധി കുടുംബാംഗങ്ങളാണ് വേര്‍പിരിയല്‍ നേരിടുന്നത്. ഇതിനാവശ്യമായ ടെക്‌നോളജി മൈക്രോസോഫ്റ്റാണ് ഐ സി ഇക്ക് കൈമാറുന്നതെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു. പതിനൊന്ന് മില്യണ്‍ അനധികൃത കുടിയേറ്റക്കാരാണ് ജീവിതത്തിനും മരണത്തിനുമിടയില്‍ വീര്‍പുമുട്ടികഴിയുന്നതെന്ന് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ സംഘടനാ നേതാവ് ആന്റി റട്ടൊ പറഞ്ഞു.

കുടുംബാംഗങ്ങളെ വേര്‍പെടുത്തുന്ന യു എസ് ഗവണ്മെണ്ടിന്റെ ഒരു പദ്ധതിയുമായി മൈക്രോസോഫ്റ്റ് സഹകരിക്കുകയുല്ലെന്നും പ്രതിഷേധം ശക്തപ്പെട്ടതോടെ പ്രത്യേക സ്റ്റോര്‍ അടക്കുന്നതായും ന്യൂയോര്‍ക്ക് പോലീസ് സ്വീകരിച്ച നടപടികള്‍ക്ക് നന്ദി പറയുന്തായും മൈക്രോസോഫ്റ്റ് വക്താവ് അറിയിച്ചു.
മൈക്രോസോഫ്റ്റ് മിഡ്ടൗണ്‍ സ്റ്റോറിന് മുമ്പില്‍ കുത്തിയിരിപ്പ് സത്യാഗ്രഹം നടത്തിയവരെ അറസ്റ്റ് ചെയ്തുമൈക്രോസോഫ്റ്റ് മിഡ്ടൗണ്‍ സ്റ്റോറിന് മുമ്പില്‍ കുത്തിയിരിപ്പ് സത്യാഗ്രഹം നടത്തിയവരെ അറസ്റ്റ് ചെയ്തുമൈക്രോസോഫ്റ്റ് മിഡ്ടൗണ്‍ സ്റ്റോറിന് മുമ്പില്‍ കുത്തിയിരിപ്പ് സത്യാഗ്രഹം നടത്തിയവരെ അറസ്റ്റ് ചെയ്തുമൈക്രോസോഫ്റ്റ് മിഡ്ടൗണ്‍ സ്റ്റോറിന് മുമ്പില്‍ കുത്തിയിരിപ്പ് സത്യാഗ്രഹം നടത്തിയവരെ അറസ്റ്റ് ചെയ്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക