Image

കെജ്‌രിവാളിന്റെ ഹൈടെക്ക് മന്ത്രിസഭ ! മുഖ്യമന്ത്രിയുള്‍പ്പെടെ 7 മന്ത്രിമാരും വിദ്യാസമ്ബന്നര്‍

Published on 17 February, 2020
കെജ്‌രിവാളിന്റെ ഹൈടെക്ക് മന്ത്രിസഭ ! മുഖ്യമന്ത്രിയുള്‍പ്പെടെ 7 മന്ത്രിമാരും വിദ്യാസമ്ബന്നര്‍

മുഖ്യമന്ത്രിയുള്‍പ്പെടെ 7 മന്ത്രിമാരും വിദ്യാസമ്ബന്നര്‍. എ എ പിയുടെ 62 എം എല്‍ എമാരില്‍ ഇത്തവണ 8 വനിതകള്‍. 2015 ല്‍ 6 വനിതകളായിരുന്നു ജയിച്ചത്.

ഡല്‍ഹിയില്‍ ഇത്തവണ എ എ പിയുടെ ജയത്തിനുപിന്നില്‍ വനിതാവോട്ടര്‍മാരുടെ പിന്തുണ അധികമായിരുന്നു. അതുകൊണ്ടുതന്നെ ഒരു വനിത ഇത്തവണ മന്ത്രിസഭയിലുണ്ടാകുന്ന പ്രതീക്ഷ എല്ലാവര്‍ക്കുമുണ്ടായിരുന്നു.

ആ കുറവ് നികത്താന്‍ ഡല്‍ഹിയിലെ വിദ്യാഭ്യാസ പരിഷ്‌കാരങ്ങളുടെ അമരക്കാരിയായ ആതിഷി മര്‍ലിന്‍ ഉടന്‍തന്നെ മന്ത്രിയാകുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.

ഡല്‍ഹിയിലെ കുഞ്ഞുമന്ത്രിസഭയിലെ 7 പേരുടെയും വിദ്യാഭ്യാസ യോഗ്യതകള്‍ ഇപ്രകാരമാണ്.

അരവിന്ദ് കെജ്‌രിവാള്‍ (51) - ബി.ടെക്ക് ( മെക്കാനിക്കല്‍ എഞ്ചിനീറിംഗ് - ഐ ഐ ടി ഖഡ്ഗപൂര്‍
മനീഷ് സിസോദിയ (47) - ജേര്‍ണലിസത്തില്‍ ഡിഗ്രി.
ഗോപാല്‍ റായ് (44) - സോഷ്യോളജിയില്‍ മാസ്റ്റര്‍ ഡിഗ്രി.
സത്യേന്ദ്ര ജയിന്‍ (55) - ബി.ആര്‍ക്കിടെക്ക്ചര്‍
ഇമ്രാന്‍ ഹുസൈന്‍ (38) - ഗ്രാജുവേഷന്‍ ഇന്‍ ബിസ്സിനസ്സ് സ്റ്റഡീസ്
രാജേന്ദ്ര പാല്‍ ഗൗതം (51) - എല്‍ എല്‍ ബി
കൈലാഷ് ഗെഹ്‌ലോത്ത് (45) - ബി എ (പൊളിറ്റിക്കല്‍ സയന്‍സ്)

മന്ത്രി ഗോപാല്‍ റായ് ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്യാതെ സ്വാതന്ത്ര്യസമരത്തില്‍ മരണമടഞ്ഞ പോരാളികളുടെ പേരിലാണ് പ്രതിജ്ഞചെയ്തത്. ഇമ്രാന്‍ ഹുസൈന്‍ അല്ലാഹുവിന്റെ നാമത്തിലും ഈശ്വരന്റെ നാമത്തിലുമാണ് സത്യപ്രതിജ്ഞ ചൊല്ലിയത്.

രാജേന്ദ്ര പാല്‍ ഗൗതമും ശ്രീബുദ്ധന്റെ യും ഈശ്വരന്റെയും നാമത്തിലായിരുന്നു സത്യപ്രതിജ്ഞ എടുത്തത്. മുഖ്യമന്ത്രിയുള്‍പ്പെടെ മറ്റുള്ള നാലുപേരും ഈശ്വരനാ മത്തില്‍ സത്യപ്രതിജ്ഞ ചെയ്യുകയായിരുന്നു.

കെജ്‌രിവാള്‍ എഫക്റ്റിന്റെ ഫലമായി മഹാരാഷ്ട്രാ സര്‍ക്കാര്‍ സംസ്ഥാനത്തെ വൈദ്യുതി ഉപഭോക്താക്കള്‍ക്ക് മാസം 100 യൂണിറ്റുവീതം സൗജന്യമായി നല്‍കാന്‍ ആലോചിക്കുകയാണ്.

ജാര്‍ഖണ്ഡ് സര്‍ക്കാരും ഡെല്‍ഹിസര്‍ക്കാര്‍ മാതൃകയില്‍ വൈദ്യുതി,വെള്ളം എന്നിവ ഒരു നിശ്ചിതളവില്‍ സൗജന്യമായി നല്‍കാന്‍ ഉള്ള ഗൗരവതരമായ ആലോചനയിലാണ്.

രാജ്യത്ത് വലിയൊരു മാറ്റമാണ് കെജ്‌രിവാള്‍ ഇഫക്റ്റ് ഉണ്ടാക്കിയിരിക്കുന്നത്. ഡല്‍ഹിയില്‍ നടപ്പാക്കുന്ന ജനകീയ പദ്ധതികളും ആനുകൂല്യങ്ങളും അഴിമതിനിര്‍മ്മാര്‍ജ്ജനവും മറ്റു സംസ്ഥാനങ്ങളും അനുകരിക്കണ മെന്നുള്ള ജനകീയ സമ്മര്‍ദ്ദം അതാത് സംസ്ഥാനങ്ങളില്‍ മെല്ലെമെല്ലെ ഉയര്‍ന്നുവരുന്നുണ്ട്.

Join WhatsApp News
തലതിരിഞ്ഞു പോയ കേരളം 2020-02-17 15:50:51
മണിയെ ഏതെങ്കിലും സ്‌കൂളിൽ വിട്ട് വൈദ്യുതി എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് പഠിപ്പിക്കുക . ചീപ്പ് കയ്യേൽ ഉരച്ചാണെന്നാണ് അദ്ദേഹം വിശ്വസിക്കുന്നത് . അല്ലെങ്കിൽ നന്നായി ഒന്ന് കറണ്ടടിപ്പിച്ചാൽ മതി . എല്ലാം വൺ , ടൂ , ത്രീ ന്നു പറമ്പേഴേക്കും പഠിക്കും . ഈ മാത്രിമാരെ കാണുമ്പോൾ കൊതിതോന്നുന്നു . കേരളത്തിലും കുറേപ്പേർ ഉണ്ടായിരുന്നെങ്കിൽ നിന്ന് . എന്ത് ചെയ്യാൻ പറ്റും മൈയെപ്പോലുള്ളവരാണ് . ഐ എസുകാരെ പഠിപ്പിക്കുന്നത്
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക