Image

യുഎഇയില്‍ ഒന്‍പതാമത്തെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു

Published on 17 February, 2020
യുഎഇയില്‍ ഒന്‍പതാമത്തെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു
ദുബായ് : യുഎഇയില്‍ ഒന്‍പതാമത്തെ കൊറോണ വൈറസ് ബാധ ആരോഗ്യ–രോഗ പ്രതിരോധ മന്ത്രാലയം ഉറപ്പാക്കി. 37 കാരനായ ചൈനക്കാരനാണ് രോഗി. ഇദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമാണെന്ന് അധികൃതര്‍ വ്യക്തമാക്കി. യുഎഇയിലെ രോഗികളില്‍ ഒരാള്‍ വീതം ഇന്ത്യക്കാരനും ഫിലിപ്പീന്‍സുകാരനും മറ്റുള്ളവര്‍ ചൈനക്കാരുമാണ്.

അതിനിടെ വൈറസ് ബാധയില്‍ യൂറോപ്പില്‍ ഒരാള്‍ മരിച്ചു. ഫ്രാന്‍സിലാണ് യൂറോപ്പിലെ ആദ്യ കൊറോണ മരണം റിപ്പോര്‍ട്ടു ചെയ്യപ്പെട്ടത്.  ജനുവരി 16ന് ചൈനയിലെ ഹ്യൂബെ പ്രോവിന്‍സില്‍നിന്നും മടങ്ങിയത്തിയ എണ്‍പതു വയസുള്ള  ചൈനക്കാരി സ്ത്രീയാണ് മരിച്ചതെന്ന് ഫ്രഞ്ച് ആരോഗ്യ മന്ത്രി സ്ഥിരീകരിച്ചു. ജനുവരി 25 വരെ ഇവര്‍ ചികില്‍സയിലായിരുന്നു.

പിന്നീട് ഡ്‌സ്ചാര്‍ജ് ചെയ്‌തെങ്കിലും പെട്ടെന്ന് രോഗം മൂര്‍ച്ഛിച്ച് മരിക്കുകയായിരുന്നു. ചൈനയ്ക്കു പുറത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന നാലാമത്തെ കൊറോണ മരണമാണ് ഫ്രാന്‍സിലേത്. നേരത്തെ ഹോങ്കോങ്ങിലും ഫിലിപ്പീന്‍സിലും ജപ്പാനിലും ഒരോരുത്തര്‍ കൊറോണ മൂലം മരിച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക