Image

ന്യൂജേഴ്‌സിയില്‍ കെ എച്ച് എന്‍ ജെ യുടെ പൊങ്കാല മഹോത്സവം

ശ്രീകുമാര്‍ പി Published on 18 February, 2020
ന്യൂജേഴ്‌സിയില്‍ കെ എച്ച് എന്‍ ജെ യുടെ പൊങ്കാല മഹോത്സവം
ന്യൂജേഴ്‌സി: കേരള ഹിന്ദൂസ് ഓഫ് ന്യൂജേഴ്‌സി പൊങ്കാല മഹോത്സവം സംഘടിപ്പിക്കുന്നു. മാര്‍ച്ച് 9 ലെ ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് നാട്ടിലെ സമയത്തിനനുസരിച്ച് മാര്‍ച്ച് 8 ഉച്ച കഴിഞ്ഞ് 3  മുതല്‍ 6 മണി വരെയാണ് പൊങ്കാല. സോമര്‍സെറ്റ് ശ്രീവരി ശ്രീ ബാലാജി അമ്പലത്തില്‍  എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയതായി കെ എച്ച് എന്‍ ജെ പ്രസിഡന്റ് സഞ്ജീവ്കുമാര്‍, സെക്രട്ടറി ഡോ. ലത നായര്‍ എന്നിവര്‍ അറിയിച്ചു.

അമേരിക്കയിലെ ഫയര്‍ സേഫ്റ്റി അടക്കം എല്ലാ സുരക്ഷിതസംവിധാനങ്ങളും അനുമതിയുമുള്ള  സ്ഥലമാണ് കണ്ടെത്തിയിരിക്കുന്നത്. പൊങ്കാലയിടാന്‍ ആവശ്യമായ എല്ലാ സാമഗ്രികളും കെ എച്ച് എന്‍ ജെ ഒരുക്കും. കൂടുതല്‍ വിവരങ്ങള്‍ക്കും, രെജിസ്‌ട്രേഷനും KHNJ.US/events/Pongala-2020/ സന്ദര്‍ശിക്കുക




ന്യൂജേഴ്‌സിയില്‍ കെ എച്ച് എന്‍ ജെ യുടെ പൊങ്കാല മഹോത്സവം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക