Image

റവ. ഡോ. ഗീവര്‍ഗ്ഗീസ് മാര്‍ തിയഡോഷ്യസ് എപ്പിസ്‌കോപ്പ സഫ്രഗന്‍ മെത്രാപ്പോലീത്ത (പി പി ചെറിയാന്‍)

പി പി ചെറിയാന്‍ Published on 18 February, 2020
റവ. ഡോ. ഗീവര്‍ഗ്ഗീസ് മാര്‍ തിയഡോഷ്യസ് എപ്പിസ്‌കോപ്പ സഫ്രഗന്‍ മെത്രാപ്പോലീത്ത (പി പി ചെറിയാന്‍)
ന്യൂയോര്‍ക്: നോര്‍ത്ത് അമേരിക്ക യൂറോപ്പ് മുന്‍ ഭദ്രാസനാധിപനും, ഇപ്പോള്‍ മുംബൈ ഭദ്രാസനാധിപനുമായ റവ. ഡോ. ഗീവര്‍ഗ്ഗീസ് മാര്‍ തിയഡോഷ്യസ് എപ്പിസ്‌കോപ്പയെ മാര്‍ത്തോമാ സഭയുടെ സഫ്രഗന്‍ മെത്രാപ്പോലീത്തയായി ഫെബ്രു 18 നു കൂറ്റാലത്ത് കൂടിയ സഭ സിനഡ് തീരുമാനിച്ചു.

സഭയുടെ ഉത്തരവാദപെട്ടവര്‍ നിയമനകാര്യം സ്ഥിരീകരിച്ചു.

കഴിഞ്ഞ സഭാ മണ്ഡലത്തില്‍ സഫ്രഗന്‍ മെത്രാപ്പോലീത്ത നിയമനകാര്യം സംബന്ധിച്ചു പ്രമേയം അംഗീകരിച്ചിരുന്നു. രണ്ടു എപ്പിസ്‌കൊപ്പാമാരെ (യുയാകിം മാര്‍ കൂറിലോസ് ഉള്‍പ്പെടെ) ഒരേ സമയം സഫ്രഗന്‍ മെത്രാപ്പോലീത്തമാരായി നിയമിക്കുമെന്നാണ്പ്രതീക്ഷിച്ചിരുന്നത്.

സഫ്രഗന്‍ മെത്രാപ്പോലീത്തയുടെ സ്ഥാനാരോഹണം ഏപ്രില്‍ 4 ശനി കൊല്ലത്ത് വച്ച് നടക്കുമെന്നറിയുന്നു 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക