Image

മാര്‍ക്കിന്റെ പുതിയ ഭാരവാഹികള്‍

Published on 18 February, 2020
മാര്‍ക്കിന്റെ പുതിയ ഭാരവാഹികള്‍
ന്യൂയോര്‍ക്ക്: മലയാളി അസോസിയേഷന്‍ ഓഫ് റോക്ക്‌ലാന്‍ഡ് കൗണ്ടിയുടെ ജനറല്‍ബോഡി സിത്താര്‍ പാലസില്‍ വച്ചു നടത്തപ്പെട്ടു. പ്രസിഡന്റ് ആയി സിബി ജോസഫിനെ ഐക്യകണ്‌ഠ്യേന തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റായി വിന്‍സെന്റ് ജോണിനേയും, സെക്രട്ടറിയായി സന്തോഷ് വര്‍ഗീസിനേയും, ജോയിന്റ് സെക്രട്ടറിയായി സണ്ണി കല്ലൂപ്പറയേയും, ട്രഷറായി ബന്നി ജോര്‍ജിനേയും, ജോയിന്റ് ട്രഷററായി മാത്യു വര്‍ഗീസിനേയും തെരഞ്ഞെടുത്തു.

ജോസ് അക്കക്കാട്ടില്‍ എക്‌സ് ഒഫീഷ്യോ ആയിരിക്കും. അഡൈ്വസറി ചെയറായി തോമസ് അലക്‌സിനേയും, അഡൈ്വസറി ബോര്‍ഡ് മെമ്പേഴ്‌സായി സന്തോഷ് മണലില്‍, ജേക്കബ് ചൂരവടി, എല്‍സി ജൂബ്, വര്‍ക്കി പള്ളിത്താഴത്ത് എന്നിവരേയും തെരഞ്ഞെടുത്തു.

മാര്‍ക്കിന്റെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി മനോജ് അലക്‌സ്, ജീജോ ആന്റണി, ജൂബ് ഡാനിയേല്‍, സണ്ണി ജയിംസ്, ലീസാമ്മ ജോസ്, സോണി ജോസ്, പൗലോസ് ജോസഫ്, റീത്താ മണലില്‍, മജു മാത്യു, നെവീന്‍ മാത്യു, രജു മാത്യു എന്നിവരേയും തെരഞ്ഞെടുത്തു. യൂത്ത് പ്രതിനിധികളായി നിഖിതാ ജോസഫ്, മെറീന അലക്‌സ്, ഇവനിയ മാത്യു, എഡ്വിന്‍ മാത്യു, ജറിന്‍ ജോസഫ്, ജെസ്റ്റിന്‍ ജോസഫ് എന്നിവരേയും ഓഡിറ്ററായി സജി മാത്യുവിനേയും തെരഞ്ഞെടുത്തു.

മാര്‍ക്കിന്റെ പുതിയ ഭാരവാഹികള്‍
മാര്‍ക്കിന്റെ പുതിയ ഭാരവാഹികള്‍
മാര്‍ക്കിന്റെ പുതിയ ഭാരവാഹികള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക