Image

മേയര്‍ക്കെതിരേ കൈയേറ്റം: കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയില്‍ വ്യാഴാഴ്ച യുഡിഎഫ് ഹര്‍ത്താല്‍

Published on 19 February, 2020
മേയര്‍ക്കെതിരേ കൈയേറ്റം: കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയില്‍ വ്യാഴാഴ്ച യുഡിഎഫ് ഹര്‍ത്താല്‍

കണ്ണൂര്‍: കണ്ണൂര്‍ മേയര്‍ സുമ ബാലകൃഷ്ണനെ എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ കൈയേറ്റം ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച്‌ യുഡിഎഫ് വ്യാഴാഴ്ച കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയില്‍ ഹര്‍ത്താലിന് ആഹ്വാനം നല്‍കി. വ്യാഴാഴ്ച ഉച്ചയ്ക്ക് 12 വരെയാണ് ഹര്‍ത്താല്‍.


ബുധനാഴ്ച കൗണ്‍സില്‍ യോഗത്തിന് മുമ്ബായി മേയറുടെ മുറിയില്‍വെച്ച്‌ ഭരണ പ്രതിപക്ഷാംഗങ്ങള്‍ തമ്മിലുള്ള ബഹളത്തിനിടെയാണ് മേയര്‍ക്കെതിരേ കൈയേറ്റ ശ്രമമുണ്ടായത്. ഇടതുപക്ഷ അനുകൂല സംഘടനയായ കേരള മുന്‍സിപ്പല്‍ ആന്‍ഡ് കോര്‍പ്പറേഷന്‍ സ്റ്റാഫ് യൂണിയന്റെ സമരം പരിഹരിക്കണമെന്നാവശ്യപ്പെട്ടെത്തിയ പ്രതിപക്ഷാംഗങ്ങള്‍ മേയര്‍ക്ക് നേരെ കൈയേറ്റം ശ്രമം നടത്തിയെന്നാണ് യു.ഡി.എഫിന്റെ ആരോപണം.


കൈയേറ്റ ശ്രമത്തിന് പിന്നാലെ രക്ത സമ്മര്‍ദം ഉയര്‍ന്നതിനെ തുടര്‍ന്ന്‌ മേയറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അതേസമയം മേയറെ കൈയേറ്റം ചെയ്തിട്ടില്ലെന്നാണ് എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ പറയുന്നത്. ഭരണപക്ഷാംഗങ്ങള്‍ കൈയേറ്റം ചെയ്‌തെന്ന് ആരോപിച്ച്‌ നാല് എല്‍ഡിഎഫ്‌ കൗണ്‍സിലര്‍മാരും ആശുപത്രിയില്‍ ചികിത്സയിലാണ്.

സംഭവത്തില്‍ പ്രതിഷേധിച്ച്‌ ഇടതുപക്ഷവും വലതുപക്ഷവും ബുധനാഴ്ച നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക